scorecardresearch

മൂലക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം, പൂരാടക്കാർക്ക് വിവാഹസാഫല്യം, ഉത്രാടക്കാർക്ക് ധനവരവ് മോശമാവില്ല

തുലാം മാസത്തെ മൂലം മുതൽ ഉത്രാടം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

തുലാം മാസത്തെ മൂലം മുതൽ ഉത്രാടം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
thulam moolam

Source: Freepik

മൂലം

ആദിത്യൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ പതിനൊന്നിലാണ്. അതേസമയം വ്യാഴം അഷ്ടമത്തിലേക്ക് രാശി മാറുകയും ചെയ്യുന്നുണ്ട്. അനുകൂലഫലങ്ങൾക്ക് തന്നെയാണ് മുൻതൂക്കം. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. സംഘടനകളിൽ അനിഷേധ്യത കൈവരും. പിതാവിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ഭൂമിയിൽ നിന്നും ആദായം വന്നെത്തുന്നതാണ്. ശത്രുക്കളെ തമസ്കരിക്കും. 

Advertisment

ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വിജ്ഞാന സമ്പാദനത്തിന് വഴികൾ തുറക്കപ്പെടും. വ്യാഴം എട്ടാമെടത്തിലാണെങ്കിലും ഉച്ചഭാവത്തിലാണെന്നത് പ്രധാന്യമുള്ള വസ്തുതയാണ്. ധനുക്കൂറിൻ്റെ അധിപനുമാണല്ലോ. അതിനാൽ തടസ്സങ്ങളുണ്ടായാലും അവയെ വേഗം തന്നെ മറികടക്കും. അല്പം ക്ലേശിച്ചിട്ടായാലും ലക്ഷ്യപ്രാപ്തി ഭവിക്കും. ഭൗതികസാഹചര്യം ഉയരുന്നതാണ്.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പൂരാടം

ഗ്രഹാനുകൂല്യം പ്രയോജനപ്പെടുത്തേണ്ട സന്ദർഭമാണ്. പതിനൊന്നാം ഭാവത്തിലെ ഗ്രഹാധിക്യം അപ്രതീക്ഷിത നേട്ടങ്ങൾക്കും കാര്യലാഭത്തിനും ധനാഗമത്തിനും കാരണമാകുന്നതാണ്. ലഘുപരിശ്രമങ്ങളാൽ വലിയ ഫലങ്ങൾ ഉണ്ടായേക്കും. രാഷ്ട്രീയ/ പൊതുപ്രവർത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോവാനാവും. രോഗാരിഷ്ടകളാൽ വിഷമിക്കുന്ന കുട്ടികൾക്ക് രോഗം പെട്ടെന്ന് ഭേദമാകുന്നതാണ്. 

വ്യവഹാരങ്ങളിൽ അനുകൂല വിധി സമ്പാദിക്കും. പ്രണയത്തിന് വിവാഹസാഫല്യം കൈവന്നേക്കും. വ്യാഴം പ്രതികൂലമായ അഷ്ടമ ഭാവത്തിൽ സഞ്ചരിക്കുകയാണെങ്കിലും ഉച്ചസ്ഥനാവുകയാൽ താരതമ്യേന ഗുണഫലങ്ങൾ നൽകുന്നതാണ്. ധാർമ്മികത കൈവെടിയില്ല. കുടുംബാന്തരീക്ഷം സൗഖ്യമുള്ളതാവും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ വഴിതെളിയാം.

Advertisment

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

ഉത്രാടം

പലനിലയ്ക്കും വിജയിക്കാൻ കഴിയുന്ന കാലമാണ്. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ തുറന്നുകിട്ടും. ഗുണകരമായ അനുഭവങ്ങളാൽ ആത്മവിശ്വാസം വർദ്ധിച്ചേക്കും. ദുർഘട ദൗത്യങ്ങളെ ക്ഷമാപൂർവ്വമുള്ള പ്രയത്നത്തിലൂടെ നിർവ്വഹണത്തിലെത്തിക്കുവാനാവും. വയോജനങ്ങളെ പരിചരിക്കുന്നത് കൃതാർത്ഥതയ്ക്ക് കാരണമാകുന്നതാണ്.  കച്ചവടത്തിൽ നിന്നുള്ള ധനവരവ് മോശമാവില്ല. 

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

തീരുമാനങ്ങൾ ഏകപക്ഷീയമാവാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത വേണ്ടതുണ്ട്. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. അധികാരികളുടെ സമീപനം പ്രോൽസാഹകമായിരിക്കും. വസ്തുവിൽ നിന്നുള്ള ആദായം കൂടുന്നതാണ്. അവിവാഹിതർക്ക് വിവാഹം തീരുമാനിക്കപ്പെടും.  മാനസിക ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാവും. നീതി നിഷേധങ്ങൾ ചൂണ്ടിക്കാണിക്കുവാൻ മടിക്കില്ല.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: