/indian-express-malayalam/media/media_files/2025/11/03/thulam-atham-2025-11-03-11-58-48.jpg)
Source: Freepik
അത്തം
പതിനൊന്നാം വ്യാഴം 'കാലം കുറഞ്ഞ ദിനമാണെങ്കിലും അർത്ഥദീർഘം' എന്ന ചൊല്ല് പോലെ ഗുണകരമാവുന്നത് അത്തം നാളുകാർക്കാണ്. ആഗ്രഹസാഫല്യം കൈവരും. പ്രണയികൾക്ക് വിവാഹത്തിലൂടെ ഒന്നിക്കാനാവും. പുതിയ തൊഴിലിൽ തുടങ്ങും. നിലവിലെ ഉപജീവനമാർഗം പുഷ്ടിപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവ്/ പദവിയിൽ വളർച്ച ഇവ സാധ്യമാകും. ധനപരമായ പിരിമുറുക്കങ്ങൾക്ക് അയവുണ്ടാവും.
ആദിത്യൻ, ചൊവ്വ എന്നിവർ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വാക്കുകൾക്ക് പാരുഷ്യമേറും. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകുന്നതാണ്. ശുക്രൻ സുഖഭോഗങ്ങൾ, കവിത്വ സിദ്ധി, പാരിതോഷിക ലബ്ധി ഇവയരുളും. രാഹു പരിശ്രമങ്ങളെ ഫലവത്താക്കും. കൂട്ടുകച്ചവടം ഗുണം ചെയ്തേക്കില്ല. വിദേശയാത്ര വൈകും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ചിത്തിര
കന്നിക്കൂറുകാർക്ക് ഗുരു പതിനൊന്നിൽ സഞ്ചരിക്കുന്നതിൻ്റെ ആനുകൂല്യം കിട്ടും. ധനസ്ഥിതി ഉയരാം. കിട്ടാക്കടങ്ങൾ കിട്ടും. പഴയ കടബാധ്യതകളിൽ ചിലത് തീർക്കാനുമാവും. ജന്മശുക്രൻ സുഖഭോഗങ്ങൾക്ക് കാരണമാകുന്നതാണ്. സ്ത്രീസൗഹൃദത്തിൽ സന്തോഷിക്കും. എന്നാൽ തൊഴിലിടത്തിൽ ഗുണപരമായ മാറ്റങ്ങളൊന്നും ദൃശ്യമായേക്കില്ല. എതിരാളികൾ സൃഷ്ടിക്കുന്ന ഉപജാപങ്ങളെ അധികാരികൾ വിശ്വസിച്ചേക്കും.
തുലാക്കൂറുകാർക്ക് ദിശാബോധം കുറയാൻ സാധ്യതയുണ്ട്. കാര്യമായ ആസൂത്രണം ഉണ്ടാവില്ല. കാര്യനിർവഹണം മിക്കപ്പോഴും 'വന്നപാട് ചന്തം ' എന്ന മട്ടിലാവുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിക്കാം. ചെറുകിട സംരംഭങ്ങൾ മോശമാവില്ല. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഗുണമുണ്ടാവുന്നതായിരിക്കും. വാഗ്ദാനങ്ങൾ അവസാനനിമിഷം പാലിക്കും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ചോതി
ജന്മത്തിൽ ആദിത്യനും ചൊവ്വയും ബുധനും സഞ്ചരിക്കുന്നു. ഒമ്പതാം ഭാവത്തിൽ നിന്നും വ്യാഴം പത്താം ഭാവത്തിലേക്ക് മാറുകയാണ്. ഗ്രഹങ്ങളുടെ ഇപ്രകാരമുള്ള സഞ്ചാരത്താൽ മനക്ലേശം, പദവിയിൽ ചാഞ്ചല്യം, യാത്രാദുരിതം എന്നിവ ഭവിക്കാം. തൊഴിൽ പരമായി സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. പുതിയ ജോലി കിട്ടാൻ വൈകുന്നതായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. രോഗികൾ കൂടുതൽ ശ്രദ്ധപുലർത്തണം.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
മത്സരങ്ങളിൽ തോൽവി വരാനിടയുണ്ട്. എതിർക്കുന്നവരുടെ എണ്ണം കൂടുന്നതായി അനുഭവപ്പെടും. മാസത്തിൻ്റെ പകുതിക്കുശേഷം ശുക്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾക്ക് മാറ്റം വരുന്നത് കൂടുതൽ അനുകൂലഫലങ്ങൾക്ക് കാരണമാകും. പിരിമുറുക്കത്തിന് അയവുണ്ടാവും. ആരോഗ്യ സ്വസ്ഥത പ്രതീക്ഷിക്കാം. പ്രണയാനുഭവങ്ങൾ പുഷ്കലമാകുന്നതാണ്. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയിപ്പിക്കും. ധനാഗമം സുഗമമാവുന്നതാണ്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us