/indian-express-malayalam/media/media_files/2025/06/18/Idavam Punartham 2025 Ga 06-6cd21d08.jpg)
പുണർതം: നക്ഷത്രാധിപനായ വ്യാഴത്തിന് മൗഢ്യം വരുന്ന കാലമാണ്. വ്യാഴത്തോടൊപ്പം ബുധനും ആദിത്യനും ജന്മരാശിയിൽ സഞ്ചരിക്കുന്നു. പുതുസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യമില്ലാത്ത കാലമാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സം ഉണ്ടാവും. ഉപരിപഠനത്തിന് പ്രതീക്ഷിച്ച വിഷയത്തിൽ അഡ്മിഷൻ കിട്ടാൻ സാധ്യത കുറവായിരിക്കും.
/indian-express-malayalam/media/media_files/2025/06/18/Idavam Punartham 2025 Ga 01-b2a6d143.jpg)
പുണർതം: ധനപരമായി മിതത്വം പാലിക്കണം. നിക്ഷേപങ്ങളിൽ അമളി പറ്റരുത്. വസ്തു വ്യവഹാരത്തിൽ വിജയിക്കുന്നതാണ്. ദുർഘടമായിട്ടുള്ള സാഹചര്യങ്ങളെ സമർത്ഥമായി മറികടന്നേക്കും. എതിർപ്പുകളെ പ്രതിരോധിക്കുവാനാവും. വിദേശത്തുള്ളവർക്ക് തൊഴിൽ തടസ്സങ്ങൾ ഏർപ്പെടാനിടയുണ്ട്. ആരോഗ്യപരമായി ശരാശരിക്കാലമാവും.
/indian-express-malayalam/media/media_files/2025/06/18/Idavam Punartham 2025 Ga 05-d291f91b.jpg)
പൂയം: മുൻപിൻ ആലോചിക്കാതെ പലതും തുടങ്ങുന്നതാണ്. പിന്നീട് അതെല്ലാം മുടങ്ങുകയും ചെയ്യും. പന്ത്രണ്ടാം ഭാവത്തിൽ മൂന്നുഗ്രഹങ്ങളും രണ്ടാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങളും സഞ്ചരിക്കുകയാൽ വലിയ സമ്മർദ്ദം അനുഭവിക്കും. വീട്ടിലും പുറത്തും, ചെറിയതും വലിയതുമായ പ്രവൃത്തികളിലെല്ലാം ശ്വാസം മുട്ടുന്നതായി തോന്നുന്നതാണ്.
/indian-express-malayalam/media/media_files/2025/06/18/Idavam Punartham 2025 Ga 04-233adcd2.jpg)
പൂയം: സ്നേഹം നിരസിക്കപ്പെടും. സാമ്പത്തികമായ അമളികൾ വരാം. ഉദ്യോഗസ്ഥർ മേലധികാരികളിൽ നിന്നും ശാസനകേൾക്കും. രോഗഗ്രസ്തർക്ക് ഉപരിചികിൽസ ആവശ്യമായേക്കും. വിവാദങ്ങളിൽ ഏർപ്പെടാം. പരുഷവാക്കുകൾ പറയാൻ നിർബന്ധിതരാവും. വീടുനിർമ്മാണത്തിന് വല്ല തടസ്സവും ഉണ്ടായേക്കും. സ്ഥലംമാറ്റം അനുകൂലമാവില്ല.
/indian-express-malayalam/media/media_files/2025/06/18/Idavam Punartham 2025 Ga 02-68b90686.jpg)
ആയില്യം: കാര്യങ്ങൾ വിജയിക്കാൻ ഒട്ടും സുഗമതയില്ലാത്ത കാലമാണ്. ആദിത്യനും വ്യാഴവും ബുധനും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ സാമ്പത്തിക പരാശ്രയത്വം ഉണ്ടായേക്കും. ഗൃഹനിർമ്മാണം ഇടയ്ക്ക് നിർത്തേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അന്യ ദിക്കിലേക്ക് സ്ഥലംമാറ്റം വരാം. ഭർത്താവും ഭാര്യയും രണ്ടിടത്തായി ജോലി ചെയ്യേണ്ടി വന്നേക്കും. പൈതൃകധനം ചെലവിന് സ്വീകരിക്കേണ്ടി വരാം.
/indian-express-malayalam/media/media_files/2025/06/18/Idavam Punartham 2025 Ga 03-ce680957.jpg)
ആയില്യം: പ്രതീക്ഷിച്ച ജോലി കിട്ടാൻ കാത്തിരിപ്പ് തുടരേണ്ട സ്ഥിതിയാവും. വാഹനത്തിൻ്റെ അറ്റകുറപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ദൂരയാത്രയിൽ ധനം കളവുപോകാം. ഉപാസനകൾ ഇടയ്ക്കിടെ മുടങ്ങും. കരാർപണികൾ തുടരപ്പെടുന്നതാണ്. വയോജനങ്ങളുടെ ഉപദേശം സ്വീകരിക്കും. പുറമേ നിന്നും ഭക്ഷണം കഴിക്കുമ്പോൾ കരുതലുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.