/indian-express-malayalam/media/media_files/2025/06/19/idavam-2025-makam-ga-01-2025-06-19-10-45-17.jpg)
മകം: ആദിത്യനും ബുധനും വ്യാഴവും പതിനൊന്നിൽ സഞ്ചരിക്കുന്നു. ഉദ്യോഗസ്ഥർക്ക് കർമ്മമേഖലയിൽ തിളങ്ങാനാവും. മേലധികാരികളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതാണ്. ദൈവാധീനമുള്ളതായി അനുഭവപ്പെടും. സ്വന്തം തൊഴിലിൽ പുഷ്ടിയും ധനലാഭവും വരും. ബന്ധുക്കളുടെ നാനാപ്രകാരേണയുള്ള പിന്തുണ പ്രതീക്ഷിക്കാം. ഉപരിപഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്.
/indian-express-malayalam/media/media_files/2025/06/19/idavam-2025-makam-ga-02-2025-06-19-10-45-17.jpg)
മകം: കലാകാരന്മാർക്ക് അംഗീകാരം സിദ്ധിക്കും. രാഹു ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ പ്രണയശൈഥില്യം സംഭവിക്കാം. ദാമ്പത്യത്തിലും പലതരം സ്വൈരക്കേടുകൾ കടന്നുവരാനിടയുണ്ട്. അഷ്ടമ ഭാവത്തിൽ ശനിയും ജന്മരാശിയിൽ ചൊവ്വ, കേതു എന്നിവയും സഞ്ചരിക്കുന്നത് ആരോഗ്യപരമായി ഒട്ടും നന്നല്ല. വാഹനം, വൈദ്യുതി, അഗ്നി ഇവയുടെ ഉപയോഗത്തിൽ ഏറ്റവും കരുതൽ വേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/06/19/idavam-2025-makam-ga-03-2025-06-19-10-45-17.jpg)
പൂരം: ജന്മത്തിൽ പാപഗ്രഹങ്ങളായ ചൊവ്വ, കേതു, അഷ്ടമത്തിൽ ശനി, ഏഴാമെടത്തിൽ രാഹു എന്നിവ സഞ്ചരിക്കുന്നത് ജീവിതത്തിൻ്റെ സുഗമതയേയും ആരോഗ്യ സൗഖ്യത്തെയും ബാധിക്കാം. രോഗങ്ങൾ പിടിപെടാം. അനുരാഗികൾക്കിടയിൽ പിണക്കം ഏർപ്പെടാനിടയുണ്ട്. ദാമ്പത്യത്തിലും സ്വാച്ഛന്ദ്യം കുറഞ്ഞേക്കും. ദമ്പതിമാർ ജോലിപരമായോ മറ്റുള്ള കാരണങ്ങളാലോ ദൂരദിക്കുകളിൽ വേറെ വെറെ പാർക്കാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/06/19/idavam-2025-makam-ga-04-2025-06-19-10-45-17.jpg)
പൂരം: എന്നാൽ ഏറ്റവും അനുകൂല ഭാവമായ പതിനൊന്നാമെടത്തിൽ വ്യാഴം, ബുധൻ, ആദിത്യൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ജീവിതത്തെ സന്തുലിതമാക്കാൻ പര്യാപ്തമാണുതാനും. തൊഴിൽ മേഖലയിൽ അഭിവൃദ്ധിയുണ്ടാവും. ധനാഗമം അഭംഗുരമായി തുടരുന്നതാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറും. പഠിപ്പിൽ തുടർച്ച ലഭിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/06/19/idavam-2025-makam-ga-05-2025-06-19-10-45-17.jpg)
ഉത്രം: തൊഴിലിൽ ഉന്മേഷം ഭവിക്കുന്ന കാലമാണ്. ജോലിയിൽ നിന്നും വിട്ടുനിന്നവർക്ക് തുടർച്ചയായി ജോലി ലഭിക്കും. സ്വാശ്രയ ബിസിനസ്സുകൾക്കും വലിയ തടസ്സമുണ്ടാവില്ല. സാമ്പത്തിക ശോച്യത പരിഹൃതമാവും. കരുത്തുറ്റ തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രാവർത്തികമാക്കാനും സാധിക്കുന്നതാണ്. പുതുസംരംഭങ്ങൾക്ക് കാലം ഉചിതമല്ല. സർക്കാരിൽ നിന്നുമുള്ള അനുമതി ലഭിച്ചേക്കും.
/indian-express-malayalam/media/media_files/2025/06/19/idavam-2025-makam-ga-06-2025-06-19-10-45-17.jpg)
ഉത്രം: ദൈവിക സമർപ്പണങ്ങൾ, തീർത്ഥയാത്രകൾ ഇവ നിശ്ചയിച്ചതുപോലെ നടന്നുകിട്ടും. ബന്ധുക്കളും സുഹൃത്തുക്കളും സന്ദർഭോചിതമായി പെരുമാറുന്നതാണ്. ചിങ്ങക്കൂറുകാർക്ക് ഏഴിലെ രാഹുവും കന്നിക്കൂറുകാർക്ക് ഏഴിലെ ശനിയും പ്രണയം, ദാമ്പത്യം, കുടുംബ ജീവിതം എന്നിവയിൽ അലോസരങ്ങളുണ്ടാവും എന്നതിൻ്റെ സൂചനയാണ്. കേതുവും ചൊവ്വയും ദേഹ- മന ക്ലേശങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. അതിനാൽ കരുതൽ, വിട്ടുവീഴ്ച എന്നിവ അനിവാര്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.