/indian-express-malayalam/media/media_files/2025/06/20/midhunam-atham-2025-ga-06-2025-06-20-09-37-10.jpg)
അത്തം: ആദിത്യനും ബുധനും കർമ്മഭാവത്തിൽ സഞ്ചരിക്കുകയാൽ ഔദ്യോഗികമായി മെച്ചം ഉണ്ടാവും. ബിസിനസ്സിലും പുരോഗതി ദൃശ്യമാവുന്നതാണ്. കലാകാരന്മാർക്ക് സർഗ്ഗവൈഭവം പ്രകടിപ്പിക്കാൻ കഴിയും. ഭൗതികപുരോഗതി വന്നെത്തും. ഉപരിപഠനത്തിന് ഇഷ്ടവിഷയം കൈവരും. ഏഴാമെടത്തിലെ ശനി ദാമ്പത്യത്തിൽ സമ്മർദ്ദങ്ങൾ സൃഷ്ടിക്കാം.
/indian-express-malayalam/media/media_files/2025/06/20/midhunam-atham-2025-ga-01-2025-06-20-09-37-09.jpg)
അത്തം: രാഹു ആറാം ഭാവത്തിലാകയാൽ ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. കടബാധ്യതയിൽ ആശ്വാസം പ്രതീക്ഷിക്കാം. പന്ത്രണ്ടിലെ കേതുകുജയോഗം ആരോഗ്യകാര്യത്തിൽ, ചെലവിൽ ശ്രദ്ധയുണ്ടാവണം എന്നു സൂചിപ്പിക്കുന്നു. വ്യാഴത്തിന് മൗഢ്യം സംഭവിക്കുന്നതിനാൽ മുതിർന്ന ജ്യേഷ്ഠൻ, ഗുരുനാഥൻ തുടങ്ങിയവർക്ക് രോഗക്ലേശങ്ങൾ വരാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/06/20/midhunam-atham-2025-ga-03-2025-06-20-09-37-09.jpg)
ചിത്തിര: ഗ്രഹങ്ങളുടെ സമ്മിശ്രമായിട്ടുള്ള സ്ഥിതിയാൽ ഗുണവും ദോഷവും ആവർത്തിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് വലിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. തന്മൂലം മാനസിക സമ്മർദ്ദം അനുഭവിക്കും. ബിസിനസ്സ് അല്പം മെല്ലെയാവുന്നതാണ്. സ്റ്റോക്കിനനുസരിച്ച് വ്യാപാരത്തിൽ ഉയർച്ച ഉണ്ടാവില്ല. വായ്പകൾ തിരിച്ചടക്കാൻ ക്ലേശിക്കും.
/indian-express-malayalam/media/media_files/2025/06/20/midhunam-atham-2025-ga-05-2025-06-20-09-37-10.jpg)
ചിത്തിര: പുതിയ ജോലി തേടുന്നവർക്ക് വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. തുലാക്കൂറുകാർക്ക് ഭൂമിവ്യാപാരം ആദായകരമാവും. വിദേശത്ത് പഠനമോ തൊഴിലോ തേടുന്നവർ നിരാശപ്പെടില്ല. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതി. പിതൃ-പുത്ര ബന്ധത്തിൽ സ്വൈരം കുറയാം. രോഗക്ലേശിതർക്ക് ചികിൽസാ മാറ്റം കൊണ്ട് വലിയ തോതിലുള്ള ആശ്വാസമുണ്ടാവണമെന്നില്ല.
/indian-express-malayalam/media/media_files/2025/06/20/midhunam-atham-2025-ga-04-2025-06-20-09-37-10.jpg)
ചോതി: ആദിത്യൻ അഷ്ടമത്തിൽ നിന്നും മാറുന്നത് ആശ്വാസകരമാണ്. എന്നാൽ ഭാഗ്യഭാവത്തിൽ സഞ്ചരിക്കുന്ന വ്യാഴത്തിന് മൗഢ്യം വരുന്നത് നന്നല്ല. പ്രതീക്ഷിച്ച സുഗമത പല കാര്യങ്ങളിലും കിട്ടാനിടയില്ല. തൊഴിൽ രംഗത്ത് സ്വസ്ഥത കുറയാം. കൂട്ടുകച്ചവടത്തിലും പുനശ്ചിന്ത്യ ആവശ്യമായി വരുന്നതാണ്.
/indian-express-malayalam/media/media_files/2025/06/20/midhunam-atham-2025-ga-02-2025-06-20-09-37-09.jpg)
ചോതി: ആറാം ഭാവത്തിലെ ശനി സ്വനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ആത്മശക്തിയും പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവും സ്വായത്തമാകും. അവിവാഹിതരുടെ ദാമ്പത്യപ്രവേശം നീളുന്നതാണ്. കിട്ടാക്കടങ്ങൾ ഭാഗികമായി കിട്ടാനിടയുണ്ട്. വസ്തുവ്യവഹാരങ്ങൾ അനുകൂലവിധി നേടിയേക്കും. മകൻ്റെ / മകളുടെ പഠനം, പ്രവർത്തനം എന്നിവയിലെല്ലാം ശ്രദ്ധയും കരുതലും ആവശ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us