/indian-express-malayalam/media/media_files/2025/08/08/karkkidakam-marriage-life-ga-02-2025-08-08-12-19-53.jpg)
ഉത്രം
ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങളുണ്ടാവും. ലക്ഷ്യസാധ്യത്തിന് ആവർത്തിത ശ്രമം അനിവാര്യമാണ്. തൊഴിലിൽ സ്വാസ്ഥ്യം കുറയുന്നതാണ്. സഹപ്രവർത്തകരുടെ അമിതസ്വാതന്ത്ര്യം വിഷമങ്ങൾ സൃഷ്ടിക്കാം. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത അനിവാര്യം. ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയുകയോ അനുരഞ്ജനത്തിന് ശ്രമിക്കുകയോ ആവും ഉചിതം.
/indian-express-malayalam/media/media_files/2025/08/08/karkkidakam-marriage-life-ga-05-2025-08-08-12-19-53.jpg)
ഉത്രം
മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിതം കൂടുതൽ ആശ്വാസകരവും സുഖപ്രദവുമാവും. സാമൂഹികമായ പദവികൾ ഉയരാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കും. അധികാരികളുടെ അഭിനന്ദനം ലഭിക്കുന്നതാണ്. ധനാഗമം തൃപ്തികരമായിരിക്കും. ഉപാസനാദികൾ അഭംഗുരം നടക്കും.
/indian-express-malayalam/media/media_files/2025/08/08/karkkidakam-marriage-life-ga-04-2025-08-08-12-19-53.jpg)
അത്തം
ആദിത്യനും ബുധനും പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ചയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉചിതമായ അവസരങ്ങൾ സംജാതമാകുന്നതാണ്. മേലധികാരികളുടെ പ്രീതി നേടും. കടബാധ്യത ഭാഗികമായി പരിഹരിക്കുന്നതാണ്. വിദ്യാഭ്യാസത്തിലും ഗവേഷണരംഗത്തും ശോഭിക്കാനാവും. ബന്ധുക്കളുടെ നിർലോഭമായ പിന്തുണ ഗുണം ചെയ്യുന്നതാണ്.
/indian-express-malayalam/media/media_files/2025/08/08/karkkidakam-marriage-life-ga-03-2025-08-08-12-19-53.jpg)
അത്തം
ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. സ്വന്തം സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് അധികം ക്ളേശിക്കാതെ ലഭിക്കാം. രണ്ടാം പകുതിയിൽ ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ക്ഷോഭം നിയന്ത്രിക്കപ്പെടണം. ദാമ്പത്യം സമ്മിശ്രമായിരിക്കും.
/indian-express-malayalam/media/media_files/2025/08/08/karkkidakam-marriage-life-ga-01-2025-08-08-12-19-53.jpg)
ചതയം
മനസ്സിൽ ഉന്മേഷഭാവം നിറയും. കർമ്മമണ്ഡലം ഉണരുന്നതാണ്. സ്വയം തിരുത്താനുള്ള മാനസികാവസ്ഥ സംജാതമാവും. ആസൂത്രണമികവ് ബിസിനസ്സ് വിജയത്തിന് വഴിയൊരുക്കും. ഔദ്യോഗിക യാത്രകളാൽ നേട്ടങ്ങൾ സംജാതമാകും. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ സ്ഥാനക്കയറ്റം / വേതനവർദ്ധനവ് ഇവ സാധ്യതകളാണ്. പാരമ്പര്യമായിട്ടുള്ള തൊഴിലുകളിൽ ഉന്നമനം ഉണ്ടാവും. നവസംരംഭങ്ങൾക്ക് ആവശ്യമായ അനുമതി ലഭിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/08/08/karkkidakam-marriage-life-ga-06-2025-08-08-12-19-53.jpg)
ചതയം
ഏഴാമെടത്തിൽ നിന്നും ചൊവ്വ മാറുകയാൽ ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. എന്നാൽ വാഹനം, അഗ്നി, വൈദ്യുതി ഇവ ഉപയോഗിക്കുന്നതിൽ ഏറ്റവും കരുതൽ വേണ്ട സന്ദർഭം കൂടിയാണ്. മകൻ്റെ കലാപഠനത്തിൽ പുരോഗതി ദൃശ്യമാകും. ശനിയും രാഹുവും അനിഷ്ടഭാവങ്ങളിൽ തുടരുന്നതിനാൽ ഒന്നും നിസ്സാരമായി കാണരുത്. എപ്പോഴും ജാഗ്രത ഉണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.