/indian-express-malayalam/media/media_files/2025/05/22/idavam-ayilya-ga-02-999716.jpg)
പുണർതം: മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. എല്ലാ മാറ്റങ്ങളും ഗുണകരമാവും എന്ന് പറയാനാവില്ല. സാമ്പത്തിക നഷ്ടം വരാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണം. സംരംഭകർക്ക് പരീക്ഷണങ്ങളെ നേരിടേണ്ടി വരുന്നതാണ്. നിലവിലെ ഉദ്യോഗത്തിൽ ഉന്മേഷം കുറയാം. ചുമതലകളിൽ വീഴ്ച വരികയാൽ മേലധികാരികളുടെ അപ്രീതി നേടുവാനിടയുണ്ട്. പൊതുപ്രവർത്തനത്തിൽ വെല്ലുവിളികൾ ഉയരുന്നതാണ്.
/indian-express-malayalam/media/media_files/2025/05/22/idavam-ayilya-ga-01-265631.jpg)
പുണർതം: ഇഷ്ടമില്ലെങ്കിലും ബിസിനസ് കാര്യങ്ങൾക്കായി അലച്ചിലുണ്ടാവും. ശുക്രൻ പതിനൊന്നിൽ വരികയാൽ മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിത നിലവാരം ഉയരുന്നതാണ്. രാഹുകേതുമാറ്റത്താൽ ലാഭനഷ്ടങ്ങൾ സമമായേക്കും . ചൊവ്വയുടെ അനിഷ്ടസ്ഥിതിക്ക് കേതുവിൻ്റെ ഇഷ്ടസ്ഥിതി ബലാബലമാവും.
/indian-express-malayalam/media/media_files/2025/05/22/idavam-ayilya-ga-03-949141.jpg)
പൂയം: ആദിത്യൻ്റെ പതിനൊന്നിലെ സഞ്ചാരം വളരെയധികം ആത്മവിശ്വാസം സമ്മാനിക്കും. കാര്യവിജയമുണ്ടാവുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കാം. പിതാവിൽ നിന്നും അവകാശം/ധനലബ്ധി ഇവ പ്രതീക്ഷിക്കാം. ബുധനും കൂടി പതിനൊന്നിലേക്ക് വരികയാൽ വിദ്യാഭ്യാസത്തിൽ ലക്ഷ്യം കൈവരിക്കും.
/indian-express-malayalam/media/media_files/2025/05/22/idavam-ayilya-ga-06-806718.jpg)
പൂയം: ഗുരു പന്ത്രണ്ടിൽ സഞ്ചരിക്കുന്നത് ആത്മീയമായ അന്വേഷണങ്ങളും യാത്രകളും ഉണ്ടാവുമെന്നാണ്. സൽകാര്യങ്ങൾക്കായി ചെലവുണ്ടാകും. ഇടവം നാലാം തീയതി രാഹുവും കേതുവും അനിഷ്ടഭാവങ്ങളിൽ മാറുന്നു. വിഷാദം, കാര്യതടസ്സം ഇവ ഭവിക്കാം. കലഹവാസന നിയന്ത്രിക്കപ്പെടണം. ചൊവ്വ പൂയം - ആയില്യം നാളുകളിൽ തുടരുന്നതും അനുകൂലമല്ല. ദാമ്പത്യത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/05/22/idavam-ayilya-ga-04-151513.jpg)
ആയില്യം: രാഷ്ട്രീയ വിജയം കൈവരിക്കും. എതിരാളികളെ നിഷ്പ്രഭരാക്കാനാവും. ആദർശത്തെക്കാൾ പ്രായോഗികത ചിന്തയിൽ നിറയും. അവസരങ്ങൾ പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. പിതൃ-പുത്രബന്ധം രമ്യമായേക്കും. തൊഴിൽ തേടുന്നവർക്ക് ജോലികിട്ടാം. രാഹു, കേതു, ചൊവ്വ ഇവയുടെ ദുഃസ്വാധീനം മൂലം കലഹമുണ്ടാവാൻ സാധ്യതയുണ്ട്. പുതുസംരംഭങ്ങളിൽ അനൈക്യം വരാം.
/indian-express-malayalam/media/media_files/2025/05/22/idavam-ayilya-ga-05-550836.jpg)
ആയില്യം: ദേഹക്ളേശം ഭവിക്കുന്നതാണ്. ഗൃഹം വിട്ടുനിൽക്കേണ്ട സാഹചര്യം ഉരുവാകാം. ദാമ്പത്യത്തിൽ പാരസ്പര്യം കുറയും. ഭൂമി കച്ചവടത്തിൽ അമളികൾ പിണയാം. ഒമ്പതിലെ ശനിയും പന്ത്രണ്ടിലെ വ്യാഴവും ചെലവിനിടവരുത്തും. നാട്ടിൽ കഴിയുന്നവർക്ക് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കേണ്ടി വരാം. കലാപ്രവർത്തനം വിജയിച്ചേക്കും. കുടുംബ സംഗമം, സഹപാഠി സംഗമം ഇവയിൽ സംബന്ധിക്കേണ്ടി വന്നേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us