scorecardresearch

Monthly Horoscope for Dhanu: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

Malayalam Month Dhanu Horoscope for stars Aswathy to Ayilyamധനു മാസം അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Dhanu Horoscope for stars Aswathy to Ayilyamധനു മാസം അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dhanumasam Horoscope 2025 Astrological Predictions Aswathi to Ayilyam

Monthly Horoscope: ധനു മാസം നിങ്ങൾക്കെങ്ങനെ?

Monthly Horoscope: ആദിത്യൻ ധനുരാശിയിൽ സഞ്ചരിക്കുന്ന കാലമാണ് ധനുമാസമായി അറിയപ്പെടുന്നത്. മൂലം, പൂരാടം എന്നീ ഞാറ്റുവേലകൾ പൂർണമായും, ഉത്രാടം ഞാറ്റുവേല ഭാഗികമായും ധനുമാസത്തിൽ വരുന്നു. 

Advertisment

ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലും തുടരുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും, ചിങ്ങം രാശി പൂരം നക്ഷത്രത്തിലും തുടരുകയാണ്. 

ചൊവ്വ മാസം മുഴുവൻ ധനുരാശിയിലാണ്. മൗഢ്യാവസ്ഥയ്ക്ക് മാറ്റമില്ല. ബുധൻ ധനു 14 വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലുമാണ്. ശുക്രൻ വൃശ്ചികം രാശിയിലാണ്. ധനു 5 ന് ധനുരാശിയിലേക്ക് സംക്രമിക്കും. ശുക്രന് മൗഢ്യകാലമാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ ധനുമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

അശ്വതി

ആദിത്യനും ചൊവ്വയും ഒമ്പതിലും ശനി പന്ത്രണ്ടിലും വ്യാഴം മൂന്നിലും സഞ്ചരിക്കുകയാൽ കാര്യങ്ങൾ കരുതിയതുപോലെ എളുപ്പമായേക്കില്ല. ലഘുനേട്ടങ്ങൾക്കുപോലും തന്ത്രങ്ങൾ മെനയേണ്ടി വരുന്നതാണ്. ആദർശത്തിൽ മുറുകെ പിടിക്കുന്നത് നന്ന്; പക്ഷേ കാലത്തിൻ്റെ മാറ്റം കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. യാത്രകൾ നേട്ടങ്ങളുണ്ടാക്കും. ഉപരിപഠനം, തൊഴിൽ ഇവയ്ക്കുവേണ്ടി വിദേശത്തുപോകാൻ സാധിക്കുന്നതാണ്. സഹോദരരുമായുള്ള ഭൂമി തർക്കങ്ങൾക്ക് അയവുണ്ടാവും. വിദ്യാഭ്യാസത്തിൽ ഏകാഗ്രത കൂടുകയും കുറയുകയും ചെയ്യും. നിക്ഷേപങ്ങളിൽ നിന്നും അല്പമായ വരുമാനമുണ്ടാവും. പുതുകാര്യങ്ങൾക്ക് അനുമതി ലഭിക്കുന്നതാണ്. ഉത്തരവാദിത്വമുളള ചുമതലകൾ കഴിവതും പകരക്കാരെ ഏൽപ്പിക്കരുത്. മാതാപിതാക്കളുടെ ആരോഗ്യത്തിൽ കരുതലുണ്ടാവണം.

ഭരണി

അനുഭവിച്ചു പോരുന്ന മാനസിക ക്ലേശങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാവും.  വ്യവഹാരങ്ങൾ അവസാനിക്കുവാനുള്ള സാഹചര്യം ഉദയം ചെയ്യുന്നതാണ്.
തൊഴിൽ മേഖലയിൽ സാമാന്യം വളർച്ചയുണ്ടാവുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം ഉയരുന്നതാണ്. ചെലവ് നിയന്ത്രിച്ചാൽ ധനക്ലേശങ്ങൾ കുറയുന്നതാണ്. പരാശ്രയത്തിൽ നിന്നും മാറാൻ കഴിഞ്ഞേക്കും. ഒപ്പമുള്ളവരുടെ തെറ്റിദ്ധാരണ അകറ്റാൻ ആവുന്നത്ര ശ്രമിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങളിൽ അറിവ് നേടാനാവും. വാഹനം, വീട് തുടങ്ങിയവയുടെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവായേക്കും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക ഉത്തമം. സന്താനങ്ങളുടെ ഭാവികാര്യത്തിൽ ഉത്കണ്ഠ സംജാതമാകാം.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കാർത്തിക

മുഖ്യഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ സഞ്ചരിക്കുകയാൽ വചോവിലാസം ശ്രദ്ധിക്കപ്പെടും. വിദ്യാഭ്യാസത്തിൽ ഇടർച്ചയുണ്ടാവില്ല. കുടുംബകാര്യങ്ങളിൽ കരുതലുണ്ടാവും. ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ കഴിയുന്നതാണ്. സ്വാതന്ത്ര്യം പണയപ്പെടുത്തില്ല. എന്നാൽ ആദിത്യൻ അനുകൂലഭാവത്തിലല്ലാത്തതിനാൽ ഉദ്യോഗസ്ഥർ മേലധികാരിയുടെ വിരോധം സമ്പാദിക്കും. തൊഴിലിടത്തിൽ അർഹത അംഗീകരിക്കപ്പെടില്ല. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. ഗൃഹനിർമ്മാണം നടത്താനുള്ള ആലോചനകൾ കുടുംബത്തിൽ പുരോഗമിക്കും. പ്രണയം പുഷ്കലമാവും. ദാമ്പത്യ സ്വപ്നങ്ങൾ ചിറക് വിരിക്കാം. സംഘടനാരംഗത്ത് ഏകോപനം എളുപ്പമായേക്കില്ല. ബിസിനസ്സ് മേഖലയിൽ എതിർക്കുന്നവരുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാവും.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

രോഹിണി

ആദിത്യനും കുജനും അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നത് അനുകൂലമല്ല. ലക്ഷ്യത്തിലെത്താൻ പരിശ്രമങ്ങൾ ദ്വിഗുണീഭവിപ്പിക്കേണ്ടി വരാം. ആരോപണങ്ങളെ പ്രതിരോധിക്കാൻ ഊർജ്ജവും സമയവും വ്യയം ചെയ്യും. സഹോദരരിൽ നിന്നും പിന്തുണ കുറയുന്നതാണ്. വ്യാഴാനുകൂല്യമുള്ളതിനാൽ പദവികളിൽ തുടരാനും ശോഭിക്കാനുമാവും. പണവരവ് തടസ്സപ്പെടുകയില്ല. ഊഹക്കച്ചവടം ആദായമേകും. കലാരംഗത്ത് മേന്മയുണ്ടാവുന്നതാണ്. ഭാവിയിൽ ചേരേണ്ട കോഴ്സുകൾ സംബന്ധിച്ച് വ്യക്തതവരും. ശനി പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ പാരമ്പര്യമഹിമകൾ ആദരിക്കപ്പെടും. അതിജീവനശക്തി വേണ്ടുവോളം തുണയ്ക്കും. വിവാഹാലോചനകൾ ഫലവത്താകും. രോഗികൾക്ക് തുടർചികിൽസ വേണ്ടതുണ്ട്.

മകയിരം

സമ്മിശ്രമായ ഫലങ്ങൾ കടന്നുവരുന്ന മാസമാണ്. വരുമാനമാർഗത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിപണനമേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാനാവും. ഗവേഷകരുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും അംഗീകരിക്കപ്പെടും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. വിദേശ യാത്രകൾക്ക് സാഹചര്യം അനുകൂലമാണ്. ആരോഗ്യകാര്യങ്ങളാർ ജാഗരൂകരാവണം. ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം കൈവരും. പ്രണയാനുഭവങ്ങൾ ഊഷ്മളമായി തുടരുന്നതാണ്.  സാമ്പത്തിക നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. ഭൂമി വിൽപ്പന തടസ്സപ്പെടാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രതിയോഗികളുടെ എണ്ണം കൂടാൻ സാധ്യത കാണുന്നു. സ്വതസ്സിദ്ധമായ കഴിവുകൾ മങ്ങാം. കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുന്നതാണ്.

തിരുവാതിര

ജന്മവ്യാഴവും പത്താംഭാവത്തിലെ കണ്ടകശനിയും കൂടി അത്ര സുഖകരമല്ലാത്ത ഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. മേലധികാരികളാൽ സ്വസ്ഥത കുറയാനിടയുണ്ട്. വീട്ടിനടുത്തേക്ക് മാറ്റം ആഗ്രഹിക്കുന്നവർ നിരാശപ്പെടുന്നതാണ്.  ഉപജാപങ്ങളെ കരുതേണ്ടതുണ്ട്. മിത്രങ്ങളുമായി പിണങ്ങുന്നതിന് കാരണമുണ്ടാവും. ജാമ്യം നിൽക്കുന്ന കാര്യത്തിൽ തർക്കം വരാം. കരാറുകളിൽ നിന്നും ആദായം വർദ്ധിക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം കുറയില്ല. പുതിയ സംരംഭങ്ങളിൽ പങ്കാളികളെ ചേർക്കുന്നതിൽ ജാഗ്രതയുണ്ടാവണം. യാത്രകൾ കൂടുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം. പൊതുക്കാര്യത്തിൽ അണികളെ സംഘടിപ്പിക്കും. സ്വന്തം കഴിവുകൾ മുഴുവൻ പ്രയോജനപ്പെടുത്താൻ കഴിഞ്ഞക്കില്ല.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പുണർതം

ലക്ഷ്യപ്രാപ്തിക്കായി തീവ്രപരിശ്രമത്തിലേർപ്പെടും. തൻ്റെ മനസ്സിലുള്ളത് ഒപ്പമുള്ളവരുമായി പങ്കിടാനും അവരുടെ പിന്തുണ നേടാനും കഴിയുന്നതാണ്. ഏഴിൽ ആദിത്യൻ സഞ്ചരിക്കുകയാൽ യാത്രകൾ അനിവാര്യമാവും. സംഘടനാരംഗത്ത് അനിഷേധ്യത തുടരുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ തടസ്സപ്പെടില്ല. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷനും മറ്റും ആവർത്തിത ശ്രമങ്ങളിലൂടെ നേടാനായേക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ആശാവഹമായ സൂചനകൾ ലഭിക്കുന്നതാണ്.  വസ്തുവിൽപ്പനയിൽ ചിലപ്പോൾ അവിചാരിതമായ വിഘ്നങ്ങളോ കാലതാമസമോ വന്നേക്കാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

പൂയം

അനുകൂല ഫലങ്ങളുടെ കാലം ആരംഭിച്ചിരിക്കുന്നവെന്ന് കരുതാം. ആദിത്യൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ തൊഴിൽ മേഖലയിലെ ഉദാസീനത മാറുന്നതാണ്. പുതിയ സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കിട്ടുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ച/ വേതന വർദ്ധനവ് ഇവ സാധ്യതകളാണ്. ബിസിനസ്സുകാർക്ക് വരുമാന സ്രോതസ്സുകൾക്ക് ആക്കം കൂടുവാനിടയുണ്ട്. തൊഴിലന്വേഷകരുടെ നിരാശ അവസാനിക്കും. തീർത്ഥാടന യോഗമുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. ഭൂമി വ്യവഹാരത്തിൽ അനുകൂല വിധിയുണ്ടാവും. ദാമ്പത്യപ്പിണക്കങ്ങൾ കുറയാം. പ്രണയബന്ധത്തിൽ ദാർഢ്യമേർപ്പെടും. അഷ്ടമത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ എല്ലാക്കാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.

ആയില്യം

ഉപചയ സ്ഥാനത്ത് പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നതാണ്. കർമ്മമേഖല ഉത്സാഹഭരിതമാവും. അദ്ധ്വാനം തിരിച്ചറിയപ്പെടും. സ്വാശ്രയ സ്ഥാപനത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ ഫലം കണ്ടുതുടങ്ങും. സാമ്പത്തിക ലാഭത്തിന് വഴിതുറക്കപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് പാഠ്യേതര മേഖലകളിലും പ്രതിഭ തെളിയിക്കാൻ അവസരം സംജാതമാകുന്നതാണ്. അഷ്ടമ രാഹുവും പന്ത്രണ്ടിലെ വ്യാഴവും ഒമ്പതിലെ ശനിയും അലച്ചിലിന് വഴിവെക്കാം.  ദൗർഭാഗ്യങ്ങൾ ഉണ്ടായെന്നു വരാം. ഗാർഹികരംഗം തെല്ല് കലുഷിതമായേക്കും. വാഗ്ദാനലംഘനങ്ങൾ പരിഹാസത്തിന്  കാരണമാകുന്നതാണ്. നല്ലകാര്യങ്ങൾക്ക് ചെലവുണ്ടാവും. ആരോഗ്യകാര്യത്തിൽ ജാഗ്രത അനിവാര്യം.

Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: