scorecardresearch

ജൂലൈ 16 വരെ ഈ അഞ്ച് നാളുകാർക്ക് പഠനത്തിൽ പുതു വഴികൾ

ഗ്രഹനിലയെ മുൻനിർത്തി കാർത്തിക, തിരുവാതിര, വിശാഖം, ഉത്രാടം, ഉത്രട്ടാതി എന്നീ അഞ്ച് നാളുകളിൽ ജനിച്ചവരുടെ മിഥുന മാസത്തെ (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വായിക്കാം

ഗ്രഹനിലയെ മുൻനിർത്തി കാർത്തിക, തിരുവാതിര, വിശാഖം, ഉത്രാടം, ഉത്രട്ടാതി എന്നീ അഞ്ച് നാളുകളിൽ ജനിച്ചവരുടെ മിഥുന മാസത്തെ (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വായിക്കാം

author-image
S. Sreenivas Iyer
New Update
astrology | horoscope | ജ്യോതിഷം | Midhunam Month

മിഥുന മാസത്തെ നക്ഷത്രഫലം

1198 ഇടവം 32 ന് വൈകിട്ട് മിഥുനരവി സംക്രമം. മിഥുനമാസത്തിൽ, കാർത്തികയിൽ തുടങ്ങുന്ന ചന്ദ്രന്റെ യാത്ര കാർത്തികയും കഴിഞ്ഞു തിരുവാതിര വരെ നീളുന്നു. മിഥുനം നാലിനു ശനിക്ക് കുംഭം രാശിയിൽ വക്രഗതി തുടങ്ങുകയാണ്. വ്യാഴം മേടത്തിൽ തുടരുന്നു. എന്നാൽ അശ്വതിയിൽ നിന്നും മിഥുനം രണ്ടാം ആഴ്ചയിൽ ഭരണിയിലേക്ക് പ്രവേശിക്കുന്നു.

Advertisment

രാഹു മേടത്തിൽ അശ്വതി നക്ഷത്രത്തിലൂടെ സഞ്ചാരം തുടരുകയാണ്. കേതു തുലാത്തിൽ ചോതിയിലും തുടർന്ന് ചിത്തിരയിലും ആയി സഞ്ചരിക്കുന്നു. ചൊവ്വ മിഥുനമാസം പകുതിയിൽ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും അവസാന ആഴ്ചയിൽ കർക്കടകം രാശിയിലേക്കും നീങ്ങുകയാണ്. മിഥുനം ആറാം തീയതി മുതൽ മാസാന്ത്യം വരെ ബുധന് ക്രമമൗഢ്യവുമുണ്ട്. ശുക്രനും മാസാവസാനം ചിങ്ങത്തിലേക്ക് പകരുന്നു.

ഗ്രഹനിലയെ മുൻനിർത്തി കാർത്തിക, തിരുവാതിര, വിശാഖം, ഉത്രാടം, ഉത്രട്ടാതി എന്നീ അഞ്ച് നാളുകളിൽ ജനിച്ചവരുടെ മിഥുന മാസത്തെ (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വായിക്കാം.

Advertisment

കാർത്തിക: ആയാസവും അലച്ചിലും കുറയും. വിഭവങ്ങൾ സമാഹരിക്കാനാവും. വിദ്യാഭ്യാസ കാര്യങ്ങളിലെ ആശങ്ക നീങ്ങി വ്യക്തത കൈവരുന്നതാണ്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടും. തൊഴിൽ തേടുന്നവർക്ക് ചില അവസരങ്ങൾ മുന്നിൽ തെളിയുന്നതാണ്. നവമാദ്ധ്യമങ്ങളിലൂടെ സ്വന്തം കഴിവുകൾ വെളിപ്പെടുത്തുവാൻ സാധിക്കും. കാവ്യാനുശീലനം, ഗ്രന്ഥപാരായണം ഇത്യാദികൾക്ക് സമയം കണ്ടെത്തും. കുടുംബജീവിതത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ധനപരമായി മെച്ചമുണ്ടാകുന്നതാണ്.

തിരുവാതിര: തീരുമാനിച്ച കാര്യങ്ങളുടെ നിർവഹണം പതുക്കെയാവും. ജന്മരാശിയിലെ ബുധാദിത്യയോഗം അലച്ചിൽ, ദേഹക്ലേശം, ധനനഷ്ടം എന്നിവയ്ക്ക് വഴിതുറക്കാം. വലിയ മുതൽ മുടക്കുകൾക്ക് മുതിരരുത്. സാമ്പത്തിക അച്ചടക്കം പാലിക്കുകയും വേണം. പുതിയ തൊഴിൽ ലഭിച്ചേക്കാം. അതിനു മുൻപ് പഴയ തൊഴിൽ ഉപേക്ഷിക്കരുത്. ചിലപ്പോൾ സന്ദേഹങ്ങളും സന്ദിഗ്ദ്ധതകളും ഉണ്ടാവാം. ദൈനംദിന കാര്യങ്ങൾ നടന്നുകിട്ടും. ന്യായമായ ആവശ്യങ്ങൾ പൂർത്തീകരിക്കാനാവും. തുടർ വിദ്യാഭ്യാസത്തിൽ ആദ്യത്തെ തടസ്സം നീങ്ങുന്നതാണ്.

വിശാഖം: കൃഷികാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. വ്യാപാരികൾക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചേക്കും. ഐ.ടി. കമ്പനികളിലെ ജോലിക്കാർക്ക് വീട്ടിൽ നിന്നുള്ള ജോലി അവസാനിപ്പിക്കാൻ ഉത്തരവിറങ്ങും. തൊഴിലിനായി അന്യദേശവാസം വേണ്ടിവരാം. സാമ്പത്തികമായി കൈക്കൊള്ളുന്ന നടപടികൾ ഗുണപ്രദമാവണമെന്നില്ല. വിദ്യാർത്ഥികൾക്ക് കരുതിപ്പോന്ന വിഷയങ്ങളിൽ തുടർപഠനം സാധ്യമാകുന്നതാണ്. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യ വിഷയത്തിൽ ജാഗ്രത വേണ്ടതുണ്ട്.

ഉത്രാടം: വ്യാപാരത്തിൽ പുരോഗതിയുണ്ടാവാം. കുടുംബ ചർച്ചകളിൽ സ്വന്തം അഭിപ്രായം വ്യക്തമായി അവതരിപ്പിക്കും. പഠനകാര്യത്തിൽ മികച്ച അവസരങ്ങൾ വന്നെത്തുന്നതാണ്. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. സകുടുംബം തീർത്ഥാടനത്തിന് പോകാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. നവസംരംഭങ്ങളെക്കുറിച്ച് വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തും. തൊഴിൽ തേടുന്നുവർക്ക് ദിവസ വേതന ജോലികൾ ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പറയാം. എന്നാൽ ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.

ഉത്രട്ടാതി: ഇഷ്ടവിഷയങ്ങളിൽ ഉപരിപഠന സാധ്യതയുണ്ട്. ജോലി, പഠനം ഇവ സംബന്ധിച്ച് അന്യദേശ യാത്രയോ അന്യദേശവാസമോ ഉണ്ടാകും. സുഹൃത്തുക്കൾക്കൊപ്പം പുതുസംരംഭങ്ങൾ തുടങ്ങുന്നതിന് ആലോചന ശക്തമായേക്കും. പാരമ്പര്യ തൊഴിൽ നവീകരിക്കാനുളള ശ്രമം വിജയിക്കുന്നതാണ്. കുടുംബ സ്വത്തിനെച്ചൊല്ലി തർക്കം മുറുകാം. വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങാതിരിക്കാൻ പ്രയത്നിക്കും. അഞ്ചിലെ ചൊവ്വ മാസമധ്യത്തിൽ ആറിലേക്ക് നീങ്ങുന്നു. അതുവരെ കുടുംബജീവിതത്തിൽ ക്ലേശങ്ങൾ വന്നുകൊണ്ടിരിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: