scorecardresearch

മിഥുനത്തിൽ ഈ നാളുകാരുടെ പ്രണയ തടസം നീങ്ങും, മത്സരങ്ങളിൽ വിജയിക്കും

ഭരണി, ഉത്രം, പൂരാടം, തിരുവോണം, ചതയം എന്നീ അഞ്ച് നാളുകളിൽ ജനിച്ചവരുടെ മിഥുന മാസത്തെ (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) സമ്പൂർണ്ണ നക്ഷത്രഫലം

ഭരണി, ഉത്രം, പൂരാടം, തിരുവോണം, ചതയം എന്നീ അഞ്ച് നാളുകളിൽ ജനിച്ചവരുടെ മിഥുന മാസത്തെ (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) സമ്പൂർണ്ണ നക്ഷത്രഫലം

author-image
S. Sreenivas Iyer
New Update
astrology | horoscope | ജ്യോതിഷം | Midhunam Month

മിഥുന മാസത്തെ നക്ഷത്രഫലം

1198 ഇടവം 32 ന് വൈകിട്ട് മിഥുനരവി സംക്രമം. മിഥുനമാസത്തിൽ, കാർത്തികയിൽ തുടങ്ങുന്ന ചന്ദ്രന്റെ യാത്ര കാർത്തികയും കഴിഞ്ഞു തിരുവാതിര വരെ നീളുന്നു. മിഥുനം നാലിന് ശനിക്ക് കുംഭം രാശിയിൽ വക്രഗതി തുടങ്ങുകയാണ്. വ്യാഴം മേടത്തിൽ തുടരുന്നു. എന്നാൽ അശ്വതിയിൽ നിന്നും മിഥുനം രണ്ടാം ആഴ്ചയിൽ ഭരണിയിലേക്ക് പ്രവേശിക്കുന്നു.

Advertisment

രാഹു മേടത്തിൽ അശ്വതി നക്ഷത്രത്തിലൂടെ സഞ്ചാരം തുടരുകയാണ്. കേതു തുലാത്തിൽ ചോതിയിലും തുടർന്ന് ചിത്തിരയിലും ആയി സഞ്ചരിക്കുന്നു. ചൊവ്വ മിഥുനമാസം പകുതിയിൽ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും അവസാന ആഴ്ചയിൽ കർക്കടകം രാശിയിലേക്കും നീങ്ങുകയാണ്. മിഥുനം ആറാം തീയതി മുതൽ മാസാന്ത്യം വരെ ബുധന് ക്രമമൗഢ്യവുമുണ്ട്. ശുക്രനും മാസാവസാനം ചിങ്ങത്തിലേക്ക് പകരുന്നു.

ഈ ഗ്രഹനിലയെ മുൻനിർത്തി ഭരണി, ഉത്രം, പൂരാടം, തിരുവോണം, ചതയം എന്നീ അഞ്ച് നാളുകളിൽ ജനിച്ചവരുടെ മിഥുന മാസത്തെ (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വായിക്കാം.

Advertisment

ഭരണി: അമിതാദ്ധ്വാനം ഇല്ലാതെ തന്നെ നേട്ടങ്ങൾ പ്രത്യക്ഷപ്പെടും. ഉദ്യോഗസ്ഥർക്ക് പദവികൾ ലഭിക്കാം. പൊതുപ്രവർത്തകർക്ക് അധികാരം സിദ്ധിക്കുന്നതാണ്. ശക്തമായ പിന്തുണ എല്ലായിടത്തുനിന്നും വന്നു ചേരും. മാസമധ്യം മുതൽ നക്ഷത്രാധിപനായ ശുക്രൻ കൂടുതൽ സൽഫലങ്ങൾ നൽകും. ഭൗതികമായ ഇച്ഛകൾ നിറവേറപ്പെടുന്നതാണ്. പ്രണയികൾക്ക് പ്രണയതടസ്സം നീങ്ങുന്നതായിരിക്കും. ഗാർഹികാന്തരീക്ഷം ഒട്ടൊക്കെ സമാധാനപൂർണമാകും. മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.

ഉത്രം: ഉദ്ദേശിച്ചവിധം വ്യാപാരത്തിൽ മുന്നേറാനാവും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കും. തൊഴിൽ അന്വേഷണം സഫലമാകുന്നതാണ്. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. പഴയ കടങ്ങൾ ഭാഗികമായെങ്കിലും വീട്ടാൻ കഴിഞ്ഞേക്കും. മറുപക്ഷത്തിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിയും. സകുടുംബയാത്രകൾ മാനസികോല്ലാസം പകരും.

പൂരാടം: വൈജ്ഞാനിക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. ബൗദ്ധികമായ ഇടപെടലുകൾ കർമ്മരംഗത്തിൽ ഗുണകരമാവും. വ്യാപാര ഇടപാടുകളിൽ ജാഗ്രത വേണം. ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട സമയമെന്ന് പറയാനാവില്ല. അദ്ധ്വാനഭാരം അധികരിക്കുന്നതാണ്. ധനപരമായി ആശ്വാസം അനുഭവപ്പെടുന്ന കാലമാണ്. നക്ഷത്രാധിപനായ ശുക്രന് രാഹുയോഗം വന്നിരിക്കുകയാൽ ചില കൂട്ടുകെട്ടുകൾ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു. ആർഭാടത്തിനായി വ്യയം വർദ്ധിച്ചേക്കും. ആരോഗ്യകാര്യങ്ങളിൽ അലംഭാവം അരുത്.

തിരുവോണം: മത്സരങ്ങളിലും അഭിമുഖങ്ങളിലും മികച്ച വിജയം കരസ്ഥമാക്കും. അസാധ്യമെന്ന് കരുതി വിട്ടുകളഞ്ഞ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തും. സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും നിർലോഭമായ പിന്തുണ പ്രതീക്ഷിക്കാം. വ്യാപാരരംഗത്ത് സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടു ത്തും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും മനസ്സമാധാനവും ലഭിക്കും. സാമ്പത്തിക സ്ഥിതി പുഷ്ടിപ്പെടും. വിദ്യാഭ്യാസകാര്യങ്ങൾക്ക് ഗുണപ്രദമായ തുടർച്ച പ്രതീക്ഷിക്കാം. ജീവിത ശൈലി രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണം. കാലാവസ്ഥാമാറ്റം കഫരോഗങ്ങൾ ഉണ്ടാക്കാം.

ചതയം: ശകുനം മുടക്കികളുടെ മുന്നിൽ പകച്ചുനിൽക്കാതെ മുന്നോട്ട് നീങ്ങും. അഞ്ചാം ഭാവത്തിലെ സൂര്യബുധയോഗം ബൗദ്ധികമായ നൈപുണ്യത്തേയും ഭാവനാ കുശലതയേയും സൂചിപ്പിക്കുന്നു. കലാകാരന്മാരുടെ പ്രതിഭാവിലാസം വികസിക്കുന്നതാണ്. മക്കളുടെ പഠനം, വിവാഹം, ജോലി തുടങ്ങിയവയിൽ ഉണ്ടായിരുന്ന ആശങ്ക തെല്ലെങ്കിലും പരിഹൃതമാകും. വ്യാപാരത്തിലൂടെ ധനോന്നമനം സിദ്ധിക്കുന്നതാണ്. കുടുംബഭദ്രത കുറയില്ല. മാസത്തിന്റെ തുടക്കത്തിൽ ആറാം ഭാവാധിപനായ ചന്ദ്രന് ക്ഷീണം വരികയാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: