/indian-express-malayalam/media/media_files/2025/06/25/midhunam-2025-revathy-ga-01-2025-06-25-12-25-02.jpg)
പൂരൂരുട്ടാതി: പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു തുടർക്കഥയാവുമെങ്കിലും അവയെ സവിശേഷമായ മനോധൈര്യം, ജീവിതാനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മറികടക്കാനാവും. പുതുസംരംഭങ്ങളുമായി ഇപ്പോൾ മുന്നോട്ടു പോകുന്നത് ആശാസ്യമായിരിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികമായേക്കും. പണമിടപാടുകളിൽ കവിഞ്ഞ ജാഗ്രത ആവശ്യമാണ്.
/indian-express-malayalam/media/media_files/2025/06/25/midhunam-2025-revathy-ga-02-2025-06-25-12-25-02.jpg)
പൂരൂരുട്ടാതി: നക്ഷത്രാധിപനായ വ്യാഴത്തിന് മൗഢ്യം വരുന്നത് ആത്മവിശ്വാസത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കാം. സംഘടനകളിൽ ഉറച്ച നിലപാട് കൈക്കൊള്ളുന്നതാണ്. കുടുംബത്തിലെ അനൈക്യങ്ങളെ പറഞ്ഞുതീർക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാവും. മികച്ച ഓഫറുകൾ ലഭിച്ചാലും തൽകാലം ജോലി വിടുന്നത് ഗുണകരമാവില്ല. മീനക്കൂറുകാർക്ക് കേസിൽ വിജയമുണ്ടാവും.
/indian-express-malayalam/media/media_files/2025/06/25/midhunam-2025-revathy-ga-03-2025-06-25-12-25-02.jpg)
ഉത്രട്ടാതി: ശനി ജന്മനക്ഷത്രത്തിലൂടെ കടന്നുപോകുന്നു. നാലിൽ ആദിത്യൻ, ബുധൻ, വ്യാഴം ഇവയുണ്ട്. ആലസ്യം ഉണ്ടാവും. പ്രത്യുല്പന്നമതിത്വം ഉണ്ടാവില്ല. സമൂഹത്തിൻ്റെ സദാചാരങ്ങളോട് പൊരുത്തപ്പെട്ടില്ല. വീടും നാടും വിട്ട് അകലെ ജീവിക്കേണ്ടതായി വന്നേക്കാം. രാഹു പന്ത്രണ്ടിലാവുകയാൽ ചെലവധികരിക്കും. നിലവിലെ സ്ഥിതി മാറണമെന്ന് ആഗ്രഹിക്കുമെങ്കിലും അതിന്നായി ഒന്നും ചെയ്യില്ല.
/indian-express-malayalam/media/media_files/2025/06/25/midhunam-2025-revathy-ga-04-2025-06-25-12-25-02.jpg)
ഉത്രട്ടാതി: വെല്ലുവിളികൾ ഏറ്റെടുക്കില്ല. ബിസിനസ്സിൽ ലാഭം കുറയുന്നതായിരിക്കും. നോക്കാനേല്പിച്ചവർ ചതിക്കാനിടയുണ്ട്. ആറാം ഭാവത്തിലെ ചൊവ്വ ഭൂമി വ്യാപാരത്തെ മെച്ചപ്പെടുത്തും. എതിർപ്പുകളെ തൃണവൽഗണിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണി വേണ്ടി വരാം. വിദഗ്ദ്ധ ചികൽസയിലൂടെ രോഗനിവൃത്തിയുണ്ടാവും.
/indian-express-malayalam/media/media_files/2025/06/25/midhunam-2025-revathy-ga-05-2025-06-25-12-25-02.jpg)
രേവതി: നക്ഷത്രനാഥനായ ബുധന് ആദിത്യ - ഗുരു യോഗം വരികയാലും സാമൂഹ്യ ജീവിതത്തിലും തൊഴിൽ മേഖലയിലും സൽപ്പേരുണ്ടാവും. കർമ്മകുശലത മേലധികാരികളുടെ അഭിനന്ദനം നേടും. നവം നവങ്ങളായ ആശയങ്ങൾ അവതരിപ്പിച്ച് ബഹുമതി നേടും. ശനിയും രാഹുവും മറ്റും അനിഷ്ട സ്ഥാനങ്ങളിൽ സഞ്ചരിക്കുകയാൽ ഇടക്കിടെ ആലസ്യമോ കർമ്മ പരാങ്മുഖത്വമോ പിടികൂടാം.
/indian-express-malayalam/media/media_files/2025/06/25/midhunam-2025-revathy-ga-06-2025-06-25-12-25-02.jpg)
രേവതി: 'ഇത്രയൊക്കെ മതി' എന്ന തോന്നൽ ശക്തമാകുന്നതാണ്. ബിസിനസ്സുകാർക്ക് നഷ്ടം ഉണ്ടാവില്ല. വിപണിയുടെ തുടിപ്പ് തിരിച്ചറിയും. ഭൂമിവ്യാപാരത്തിൽ നിന്നും വലിയ തുക സമ്പാദിക്കുന്നതാണ്. എന്നാൽ നിയമവശങ്ങൾ വ്യക്തമായി പാലിക്കാൻ ശ്രദ്ധ കാട്ടണം. ബിരുദാനന്തര പഠനത്തിന് അവസരം ലഭിക്കും. അന്യദേശസഞ്ചാരം ഗുണകരമായേക്കും. ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.