scorecardresearch

Mercury transit to Virgo 2023 Star Predictions, Aswathi to Ayiylam Stars: ബുധൻ കന്നിയിലേക്ക്, അശ്വതി മുതൽ ആയില്യം വരെയുള്ളവരെ എങ്ങനെ ബാധിക്കും?

Mercury transit to Virgo 2023 Star Predictions, Aswathi to Ayiylam Stars: ബുധൻ ഉച്ചരാശിയിൽ എത്തുമ്പോൾ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ജീവിതത്തെ അതു എങ്ങനെ സ്വാധീനിക്കും?

Mercury transit to Virgo 2023 Star Predictions, Aswathi to Ayiylam Stars: ബുധൻ ഉച്ചരാശിയിൽ എത്തുമ്പോൾ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ജീവിതത്തെ അതു എങ്ങനെ സ്വാധീനിക്കും?

author-image
S. Sreenivas Iyer
New Update
Mercury transit to Virgo | Mercury in Kanni Rashi 2023 Star Predictions | Kanni Rashi 2023 Horoscope | Astrology

ബുധൻ ഉച്ചരാശിയിൽ എത്തുമ്പോൾ നിങ്ങളുടെ ജീവിതത്തെ അതു എങ്ങനെ സ്വാധീനിക്കും?

Mercury transit to Virgo 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 ഒക്ടോബർ 3-ാം തീയതി മുതൽ 18-ാം തീയതി വരെ (1199 കന്നി 16 മുതൽ തുലാം 1 വരെ) ബുധൻ തന്റെ ഉച്ചരാശിയായ കന്നിയിൽ സഞ്ചരിക്കുന്നു. ഏകദേശം പതിനാറ് ദിവസം മാത്രമാണ് ബുധന് ഇത്തവണ ഉച്ചസ്ഥിതി വന്നിരിക്കുന്നത്. പക്ഷേ കവി പാടിയതുപോലെ "കാലം കുറഞ്ഞദിനമെങ്കിലും അർത്ഥദീർഘം" എന്ന അനുഭവമാണ് ഇവിടെ സംഭവിക്കുക. കുറഞ്ഞ കാലത്തേക്കാണ് എങ്കിലും ഒരു ഗ്രഹത്തിന് ഉച്ചസ്ഥിതി (Exalted position) വരിക എന്നത് ജ്യോതിഷത്തിലെ മുഖ്യവസ്തുതകളിൽ ഒന്നാണ്.

Advertisment

ഒക്ടോബർ 4 മുതൽ നവംബർ 12 വരെ ബുധന് മൗഢ്യവുമുണ്ട് (combustion). സൂര്യന്റെ ഒപ്പം ഒരേ രാശിയിൽ നിശ്ചിതമായ അടുപ്പത്തിൽ ബുധൻ സഞ്ചരിക്കുന്നതുകൊണ്ടാണ് ഈ ക്ഷീണാവസ്ഥ. മൗഢ്യത്തിലാകയാൽ ബുധൻ ഉച്ചരാശിയിൽ സഞ്ചരിക്കുമ്പോൾ കിട്ടേണ്ട മുഴുവൻ ഗുണങ്ങളും ഉണ്ടാവുന്നില്ല എന്നത് ഇവിടെ സ്മരണീയം.

ബുധന്റെ നക്ഷത്രങ്ങൾ ആയില്യം, തൃക്കേട്ട, രേവതി എന്നിവയാണ്. ഈ നാളുകാർക്ക് ബുധൻ ഉച്ചത്തിൽ സഞ്ചരിക്കുന്ന ഇക്കാലം ഒട്ടൊക്കെ ഗുണകരമാവും. മിഥുനവും കന്നിയും ബുധന്റെ രാശികൾ. പ്രസ്തുത രാശികൾ കൂറായവർക്ക് - മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ, ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ എന്നിവ ജന്മ നക്ഷത്രമായിട്ടുള്ളവർക്ക്- താരതമ്യേന മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം.

ഗ്രഹകുടുംബത്തിൽ യുവരാജാവിന്റെ പദവിയാണ് ബുധനുള്ളത്. പാണ്ഡിത്യം, ബൗദ്ധികത, കവിത്വം, വിനോദരസികത്തം, രജോഗുണം, കളികളിൽ ഇഷ്ടം, ഹാസ്യശീലം, വാഗ്വൈഭവം, എന്നിവ ബുധന്റെ സഹജപ്രകൃതങ്ങളാണ്. ബുധൻ ബന്ധുബലം, കച്ചവട താത്പര്യം, എന്നിവയേയും കുറിക്കുന്നു.
ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലും അവയ്ക്കുള്ളിലായി വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ 'ബുധന്റെ ഉച്ചരാശിഫലം' ഇവിടെ രേഖപ്പെടുത്തുന്നു.

Advertisment

മേടക്കൂറിന്

(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) മേടക്കൂറിന് 3,6 എന്നീ ഭാവങ്ങളുടെ അധിപതിയാണ് ബുധൻ. ആറാം ഭാവമായ കന്നിയിൽ ഇപ്പോൾ ഉച്ചം പ്രാപിച്ചിരിക്കുകയാൽ തൊഴിലിൽ വലിയ മുന്നേറ്റമുണ്ടാകും. സഹപ്രവർത്തകരുടെ സർവ്വാത്മനാ ഉള്ള സഹായം വന്നുചേരും. സഹോദരീസഹോദരരാൽ അനുകൂലതയുണ്ടാവും. എതിർപക്ഷത്തെ നിശബ്ദരാക്കുന്ന കരുനീക്കങ്ങൾ നടത്തും. കടം മടക്കാനായേക്കും. വ്യാപാരത്തിൽ മുന്നേറാൻ സാധിക്കും. രോഗത്തിന് ചികിൽസ ഫലപ്രദമാവും. മക്കളെ സംബന്ധിച്ച ചില നല്ല തീരുമാനങ്ങളിലേക്ക് നീങ്ങാനാവും. വിരുന്നുകളിലും വിനോദങ്ങളിലും സംബന്ധിക്കുന്നതാണ്.

ഇടവക്കൂറിന്

(കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ):- രണ്ട്, അഞ്ച് എന്നീ ഭാവങ്ങളുടെ അധിപനായ ബുധൻ അഞ്ചാം ഭാവത്തിൽ ഉച്ചസ്ഥനാകയാൽ ധനപരമായി നേട്ടങ്ങൾ ഉണ്ടാവും. കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. പുതിയ കോഴ്സുകളിൽ ഉപരിപഠനം, പരീക്ഷകളിൽ മികച്ച വിജയം എന്നിവ പ്രതീക്ഷിക്കാം. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ഭാവനാവിലാസം ഉയരുന്നതാണ്. മുഖാഭരണങ്ങൾ സമ്മാനമായി ലഭിച്ചേക്കാം. മക്കളെച്ചൊല്ലി സന്തോഷിക്കാൻ സാധിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാകും. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ ആദരം ലഭിക്കുന്നതാണ്.

മിഥുനക്കൂറിന്

(മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3):- ജന്മരാശി, നാലാംരാശി എന്നിവയുടെ അധിപനായ ബുധൻ നാലാം ഭാവത്തിൽ ഉച്ചനായി സഞ്ചരിക്കുകയാൽ കുറച്ചുനാളായി മനക്ലേശത്തിന് കാരണമായിരുന്ന പ്രശ്നങ്ങൾ പരിഹൃതമാവും. വീട് / വാഹനം ഇവ പുതുക്കുകയോ പുതിയവ വാങ്ങാൻ സാധിക്കുകയോ ചെയ്യും. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. തൊഴിൽരംഗത്ത് നേട്ടങ്ങളുണ്ടാവും. ഉദ്യോഗസ്ഥർക്ക് പുതുപദവികൾ ലഭിക്കാം. തൊഴിലന്വേഷകർക്കും നല്ലകാലമാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെക്കൊണ്ട് നേട്ടങ്ങൾ ഉണ്ടാകുന്നതാണ്.

കർക്കടകക്കൂറിന്

(പുണർതം നാലാം പാദം, പൂയം, ആയില്യം) കർക്കടകക്കൂറുകാർക്ക് മൂന്ന്, പന്ത്രണ്ട് എന്നീ ഭാവങ്ങളുടെ നാഥനാണ് ബുധൻ. മൂന്നാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. സ്വതേ മൂന്നിലെ ബുധൻ അനുകൂല ഫലത്തെ നൽകുന്ന ഗ്രഹമല്ല. സമ്മിശ്രമായ രോഗങ്ങളാലുള്ള ക്ലേശങ്ങളും കാര്യതടസ്സങ്ങളും തസ്കരഭയവും ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവവും ഒക്കെയാണ് മൂന്നിലെ ബുധന്റെ ഫലമായി പറയുക. എന്നാൽ സ്വന്തം വീട്ടിൽ ഉച്ചസ്ഥനായി നിൽക്കുകയാൽ ചില ആനുകൂല്യങ്ങളും ബുധൻ നൽകാതിരിക്കില്ല. ബന്ധുഗുണം, സഹോദര പിന്തുണ, കച്ചവടത്തിൽ ലാഭം, സ്ഥാനമാനങ്ങൾ എന്നിവ നേട്ടങ്ങളിൽ ഉൾപ്പെടും. നല്ല കാര്യങ്ങൾക്കു വേണ്ടിയുള്ള യാത്ര, തൽസംബന്ധമായ ചിലവുകൾ എന്നിവയും ഫലങ്ങളിൽ ഉൾപ്പെടും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: