2022 ജൂലൈ 31 ന്, 1197 കർക്കടകം 15 ന് ബുധൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് കടക്കുകയാണ്. വളരെ ഹ്രസ്വമായ ഒരു കാലഘട്ടം മാത്രമാണു ബുധൻ ചിങ്ങം രാശിയിൽ ഉണ്ടാവുന്നത്. ഇരുപത്തൊന്നാം ദിവസം, ഓഗസ്റ്റ് 20 ന് / ചിങ്ങം നാലിന് ബുധൻ കന്നി രാശിയിലേക്ക് സംക്രമിക്കും.
ബുധന്റെ ഉച്ചരാശിയാണ് കന്നി. അങ്ങോട്ടേക്കുള്ള യാത്രയിലാണ് ബുധൻ. അതിനാൽ ‘ആരോഹി’ യെന്ന് വിളിക്കുന്നു. ഇത്തവണ ബുധനു മൗഢ്യവുമില്ല. ആകയാൽ ബുധൻ നൽകുന്ന ഫലങ്ങൾ ശക്തമായിരിക്കും. ബുധന്റെ ചിങ്ങം രാശിയിലെ മൂലം മുതൽ രേവതി വരെയുള്ള ഒൻപതു നാളുകാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് നോക്കാം.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): തൊഴിലിൽ ശ്രദ്ധ കുറയാനിടയുണ്ട്. നിയമം അറിയാത്തതിനാൽ തെറ്റുകൾ വരുത്തും. ധനപരമായി ക്ലേശങ്ങളുണ്ടാകാം. പിതാവിനോ പിതൃസ്ഥാനീയർക്കോ ആരോഗ്യപ്രശ്നങ്ങൾ വരുവാൻ സാധ്യത കാണുന്നു. യാത്രകൾ മാറ്റിവെക്കപ്പെടും. എതിരാളികളുടെ പ്രവർത്തനങ്ങൾ സമ്മർദ്ദത്തിലാക്കും. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ഏറെ പണിപ്പെടേണ്ടതായി വരും.
മകരക്കൂർ (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): കുടുംബത്തിൽ ശാന്തിയും സന്തോഷവും പുലരും. പ്രണയം വിവാഹത്തിലേക്ക് നീങ്ങും. ദമ്പതികൾക്കിടയിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. മക്കൾക്ക് ശ്രേയസ്സുണ്ടാകും. ധനപരമായ അലട്ടലുകൾക്ക് ശമനം വരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുഴുകും. കടമകൾ ശുഷ്കാന്തിയോടെ നിർവഹിക്കും. എതിർപ്പുകളെ അതിജീവിച്ച് മുന്നേറും.
കുംഭക്കൂർ (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): തൊഴിലിൽ കിടമത്സരങ്ങളെ നേരിടേണ്ടിവരും. പാർട്ണർഷിപ്പുകളിൽ തൃപ്തിക്കുറവ് ഉണ്ടാവും. ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ഉറക്കം കെടുത്താം. മുൻനിശ്ചയിച്ച വിനോദയാത്ര മാറ്റിവെക്കാനിടയുണ്ട്. വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. ദാമ്പത്യത്തിൽ കലഹമോ അനൈക്യമോ ഭവിക്കാനിടയുണ്ട്. മാനസികമായ മുരടിപ്പ് മാറാൻ പോംവഴികൾ തേടും.
മീനക്കൂർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): എല്ലാ രംഗത്തും അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. മുന്നോട്ടുള്ള പുരോഗതിക്ക് പദ്ധതികൾ ആസൂത്രണം ചെയ്യും. കുടുംബസമേതം യാത്രകൾ പോകാനാകും. വിദ്യാഭ്യാസത്തിൽ ഉയർച്ച വരും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ധനവരവ് ഉയരുന്നതാണ്. എതിർപ്പുകളുടെ മുനയൊടിക്കും. വിരുന്നുകളിൽ പങ്കെടുക്കും.
Read Here
- ബുധൻ ചിങ്ങം രാശിയിൽ; മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- ബുധൻ ചിങ്ങം രാശിയിൽ; അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- 2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ ?: അശ്വതി മുതല്‍ ആയില്യം നാളുകാരുടെ ഫലങ്ങള്‍
- 2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ? മകം മുതല്‍ തൃക്കേട്ട വരെയുള്ള നാളുകാരുടെ ഫലങ്ങള്‍