scorecardresearch
Latest News

ബുധൻ ചിങ്ങം രാശിയിൽ; മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mercury Transit in Leo Budh Gochar 2022 Effects on Stars Makam to Thrikketta: ബുധന്റെ ചിങ്ങം രാശിയിലെ സഞ്ചാരം മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപതു നാളുകാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് നോക്കാം

ബുധൻ ചിങ്ങം രാശിയിൽ; മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

2022 ജൂലൈ 31 ന്, 1197 കർക്കടകം 15 ന് ബുധൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് കടക്കുകയാണ്. വളരെ ഹ്രസ്വമായ ഒരു കാലഘട്ടം മാത്രമാണ് ബുധൻ ചിങ്ങം രാശിയിൽ ഉണ്ടാവുന്നത്. ഇരുപത്തൊന്നാം ദിവസം, ഓഗസ്റ്റ് 20 ന് / ചിങ്ങം നാലിന് ബുധൻ കന്നി രാശിയിലേക്ക് സംക്രമിക്കും.

ബുധന്റെ ഉച്ചരാശിയാണ് കന്നി. അങ്ങോട്ടേക്കുള്ള യാത്രയിലാണ് ബുധൻ. അതിനാൽ ‘ആരോഹി’ യെന്ന് വിളിക്കുന്നു. ഇത്തവണ ബുധന് മൗഢ്യവുമില്ല. ആകയാൽ ബുധൻ നൽകുന്ന ഫലങ്ങൾ ശക്തമായിരിക്കും. ബുധന്റെ ചിങ്ങം രാശിയിലെ മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപതു നാളുകാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് നോക്കാം.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ഒന്നാം പാദം): പ്രധാനകാര്യങ്ങൾ മറവിമൂലം നടക്കാതെ പോകാനിടയുണ്ട്. ധനാഗമം വർദ്ധിക്കുമെങ്കിലും ചെലവുമേറും. പണ്ഡിതോചിതമായി സംസാരിക്കും. എന്നാൽ അതിന് അംഗീകാരം കിട്ടിക്കൊള്ളണമെന്നില്ല മാദ്ധ്യസ്ഥ പ്രവർത്തനങ്ങളിൽ ചിലപ്പോൾ ചീത്തപ്പേരിന് ഇടയുണ്ട്. പ്രണയത്തിൽ കയ്പൻ അനുഭവങ്ങൾ വരാം. ഗൃഹം മോടിപിടിപ്പിക്കാൻ കടം വാങ്ങും. തസ്കര ഭയത്തിനവകാശമുണ്ട്. ഉറക്കക്കുറവുണ്ടാകാം.

കന്നിക്കൂർ (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): അനാവശ്യമായ കാര്യങ്ങൾക്ക് പണം ചെലവഴിക്കും. ദൂരയാത്രകൾ വേണ്ടിവരും. ബന്ധുക്കളുമായി കലഹിക്കാനിടയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ പിന്നിലാവാൻ സാധ്യത കാണുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സമയം ഭാഗികമായി മാത്രം അനുകൂലമാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലം മാറ്റം ഭവിക്കും. കർമ്മരംഗത്തെ സ്വന്തം കാര്യക്ഷമത മങ്ങിയതായി അനുഭവപ്പെടും.

തുലാക്കൂർ (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): തടസ്സങ്ങൾ നീങ്ങി കർമ്മരംഗം ഉന്മേഷത്തിലാവും. അധ്യാപകർ, സാഹിത്യപ്രവർത്തകർ, സാങ്കേതികവിദഗ്ദ്ധർ എന്നിവർക്ക് കീർത്തിയും ആദരവും ഭവിക്കും. ബുദ്ധിപരമായി മികവ് പ്രകടിപ്പിക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കാനാവും. വായ്പ, ചിട്ടി, ഊഹക്കച്ചവടം എന്നിവ മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടത്തിൽ പുരോഗതി ദൃശ്യമാകും. ബന്ധുക്കളുടെ പിന്തുണ, കുടുംബസൗഖ്യം, ആരോഗ്യ തൃപ്തി എന്നിവയും ഫലങ്ങൾ.

വൃശ്ചികക്കൂർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. ആലസ്യം അകലും. മാധ്യമ രംഗം, നിയമം, അധ്യാപനം, ബാങ്കിംഗ് മേഖല എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധന മുതലായവ പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർ ആദരിക്കപ്പെടും. കിടപ്പുരോഗികൾക്ക് ചികിത്സ ഫലിക്കും. നവീന സംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമാണ്. കരാർ പണികൾ ചെയ്യുന്നവർക്ക് ആദായമേറും. ദേഹസൗഖ്യമുണ്ടാകും.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mercury transit in leo budh gochar 2022 effects on stars makam to thrikketta