scorecardresearch
Latest News

ബുധൻ ചിങ്ങം രാശിയിൽ; അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mercury Transit in Leo Budh Gochar 2022 Effects on Stars Ashwathi to Ayilyam: ബുധന്റെ ചിങ്ങം രാശിയിലെ സഞ്ചാരം അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപതു നാളുകാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് നോക്കാം

astrology, horoscope, ie malayalam

Mercury Transit in Leo Budh Gochar 2022 Effects on Stars Ashwathi to Ayilyam: 2022 ജൂലൈ 31 ന്, 1197 കർക്കടകം 15 ന് ബുധൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് കടക്കുകയാണ്. വളരെ ഹ്രസ്വമായ ഒരു കാലഘട്ടം മാത്രമാണ് ബുധൻ ചിങ്ങം രാശിയിൽ ഉണ്ടാവുന്നത്. ഇരുപത്തൊന്നാം ദിവസം, ഓഗസ്റ്റ് 20 ന് / ചിങ്ങം നാലിന് ബുധൻ കന്നി രാശിയിലേക്ക് സംക്രമിക്കും.

ബുധന്റെ ഉച്ചരാശിയാണ് കന്നി. അങ്ങോട്ടേക്കുള്ള യാത്രയിലാണ് ബുധൻ. അതിനാൽ ‘ആരോഹി’ യെന്ന് വിളിക്കുന്നു. ഇത്തവണ ബുധന് മൗഢ്യവുമില്ല. ആകയാൽ ബുധൻ നൽകുന്ന ഫലങ്ങൾ ശക്തമായിരിക്കും. ബുധന്റെ ചിങ്ങം രാശിയിലെ സഞ്ചാരം അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപതു നാളുകാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് നോക്കാം.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): വ്യാഴം, ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങൾ മേടക്കൂറിന് ഇപ്പോൾ അനുകൂലരല്ല. ബുധൻ അഞ്ചിലേക്ക് നീങ്ങുമ്പോൾ വലിയ ഭാവനാശക്തി പ്രകടിപ്പിക്കും. തന്റെ ആശയങ്ങൾ അധികാരികളെക്കൊണ്ട് അംഗീകരിപ്പിക്കും. മക്കൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. വാദപ്രതിവാദങ്ങളിൽ ക്ഷീണം പറ്റാനിടയുണ്ട്. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയാൻ തീരുമാനിക്കും. ധനാഗമം മന്ദീഭവിച്ചേക്കും. സഹപാഠികളുടെ ഒത്തുചേരലിൽ പങ്കെടുക്കുവാനും ഗതകാല സ്മരണകൾ അയവിറക്കാനും സന്ദർഭം വന്നുചേരും.

ഇടവക്കൂർ (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): നേട്ടങ്ങൾ പല വഴികളിലൂടെ വന്നുചേരും. ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള പിന്തുണ ലഭിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഗണിതം, അക്കൗണ്ടൻസി, ടാക്സ്, ആധാരം എഴുത്ത്, ഡി ടി പി പ്രവർത്തനം, പ്രസ്സ് നടത്തിപ്പ് മുതലായവയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് ബഹുമതികൾ വന്നുചേരും. കിഴക്കേദിക്കിലേക്ക് യാത്രകൾ വേണ്ടിവരുന്നതായിരിക്കും. മാതാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരും. വിനോദങ്ങളിൽ അഭിരമിക്കും.

മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 12,3 പാദങ്ങൾ): തൊഴിൽ മേഖലയിലെ പുതിയ വെല്ലുവിളികളെ ധൈര്യപൂർവം ഏറ്റെടുക്കും. സഹോദരരുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. സാഹസകർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അന്യദേശയാത്രകൾക്ക് കാലം അനുകൂലമല്ല. സഹപ്രവർത്തകരോട് ആജ്ഞാപിക്കേണ്ടിവരും. ഊഹക്കച്ചവടത്തിൽ നിന്നും ഉദ്ദേശിച്ച വരുമാനം വന്നുചേരണമെന്നില്ല. വൈദ്യപരിശോധനകൾ കൃത്യമായി നടത്തണം.

കർക്കടകക്കൂർ ( പുണർതം നാലാം പാദം, പൂയം, ആയില്യം): വിദ്യാഭ്യാസകാര്യങ്ങളിൽ ഉയർച്ചയുണ്ടാകും. പണ്ഡിതന്മാരുടെ പ്രശംസക്ക് പാത്രമാകുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ എതിരാളികളെ തറപറ്റിക്കും. വാണിജ്യ ഉടമ്പടികളിൽ ഒപ്പുവെക്കാൻ ഇത് ഉചിതമായ സന്ദർഭമാണ്. അവതാരവിഷ്ണു ക്ഷേത്രങ്ങളിലേക്ക് സകുടുംബം തീർത്ഥയാത്ര നടത്തും. പുതിയ തലമുറയ്ക്ക് നല്ല ഉപദേശങ്ങൾ നൽകി അവരുടെ ആദരവ് നേടും. പൊതുപ്രവർത്തകർക്ക് പദവികളിൽ ശോഭിക്കാൻ കഴിയും.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mercury transit in leo budh gochar 2022 effects on stars ashwathi to ayilyam

Best of Express