scorecardresearch

ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ ആയില്യംവരെ

Mercury Mars conjunction 2025: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7,10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

Mercury Mars conjunction 2025: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7,10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
budakujan ashwathy

Mercury Mars conjunction 2025: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ?

Astrology: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7,10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഒരുമാസത്തോളം ഇവരുടെ കൂട്ടുകെട്ട് വൃശ്ചികത്തിലും തുടരുന്നതാണ്. 

Advertisment

ചൊവ്വയുടെ ഒരേയൊരു ശത്രുഗ്രഹമാണ് ബുധൻ. (Enemy planet) എന്നാൽ ബുധന് ബന്ധുവുമല്ല, ശത്രുവുമല്ല സമനാണ് അഥവാ Neutral ആണ് ചൊവ്വ. ഒരുവിധത്തിലുള്ള സമാനതകളും ഈ ഗ്രഹങ്ങൾക്കിടയിലില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 

ചൊവ്വയുടെ സ്വക്ഷേത്രമാണ് വൃശ്ചികം രാശി. ആ ആനുകൂല്യം അധികം തുടരില്ല. തുലാം 19 മുതൽ/ നവംബർ 6 മുതൽ ചൊവ്വ മൗഢ്യത്തിലാവുകയാണ്. (Debilitated Stage). ബുധനാകട്ടെ വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ മൗഢ്യം ബാധിക്കുന്നുമില്ല. വൃശ്ചികം 1/നവംബർ 17 മുതൽ ആദിത്യനും വൃശ്ചികം രാശിയിൽ സഞ്ചരിക്കും. നവംബർ 23 ന് ബുധൻ വക്രഗതിയായി തുലാത്തിലേക്ക് കടക്കുമ്പോൾ ഈ കൂട്ടുകെട്ടിന് താത്കാലിക വിരാമം വരുകയായി..

ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം.

Advertisment

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

അഷ്ടമഭാവത്തിലാണ് കുജബുധയോഗം ഭവിക്കുന്നത്.  എട്ടാമെടത്തിലെ ചൊവ്വ അശുഭനും ദോഷഫലദാതാവുമാണ്. കാര്യതടസ്സം സൃഷ്ടിക്കും. അധികാര സ്ഥാനത്തുള്ളവർക്ക് വെല്ലുവിളികൾ ഉണ്ടാക്കും. എന്നാൽ എട്ടാമെടത്തിലെ ബുധൻ ഗുണഫലങ്ങൾ നൽകുന്നതാണ്. മുടങ്ങിയ വിദ്യാഭ്യാസം പൂർത്തിയാക്കാനും പുതിയ കാര്യങ്ങൾ പഠിച്ചറിയാനും അവസരങ്ങൾ വന്നെത്തുന്നതാണ്. ആശയപ്രകാശനം കൃത്യമാവും.

ബന്ധുക്കളുടെ സഹായം ലഭിക്കാം. ഉറ്റവർ തമ്മിലുള്ള പിണക്കം തീരാൻ സാധ്യതയുണ്ട്. ദുസ്സാധ്യമായ കാര്യങ്ങൾ കുജബുധയോഗത്താൽ  ലഘുയത്നം കൊണ്ടുതന്നെ നേടിയെടുക്കും. ബിസിനസ്സിൽ നിന്നും സാമാന്യമായ സാമ്പത്തികം വന്നെത്തും. സഹപ്രവർത്തകർ തമ്മിലുള്ള ഏകോപനത്തിന് മുൻകൈയെടുക്കുന്നതാണ്. എതിർപ്പുകളിൽ കൂസുകയില്ല. പ്രണയാനുഭവങ്ങൾ മങ്ങാനിടയുണ്ട്. ഈ ഘട്ടത്തിൽ പുതുജോലി ലഭിക്കുക എളുപ്പമായേക്കില്ല. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ എർപ്പെടാനിടയുണ്ട്.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ഇടവക്കൂറുകാർക്ക് (കാർത്തിക ഒന്നാം പാദം, രോഹിണി, മകയിരം 1,2 പാദങ്ങൾ)

ഏഴാം ഭാവത്തിലാണ് കുജ ബുധയോഗം സംഭവിക്കുന്നത്. ഗുണരാഹിത്യവും ദോഷവും പ്രഥമദൃഷ്ട്യാ ഉള്ള ഉള്ളഫലങ്ങളാകുന്നു. പ്രശ്നങ്ങൾ അഴിക്കുന്തോറും മുറുകി വരുന്നതായി അനുഭവപ്പെടും. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ തടസ്സങ്ങളുണ്ടാവുന്നതാണ്. യാത്രകൾ നിഷ്പ്രയോജനകരമായി മാറിയേക്കും. വിദേശത്തുളളവർക്ക് തൊഴിൽ പ്രശ്നങ്ങൾ അധികരിക്കാനിടയുണ്ട്.

കൂട്ടുകച്ചവടം നഷ്ടത്തിലാവാനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ! തന്മൂലം പാർട്ണർഷിപ്പിൽ നിന്നും പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചേക്കും. ദേഹക്ലേശം, മുറിവുകൾ, ഉറക്കക്കുറവ് ഇവയ്ക്ക് സാധ്യതയുണ്ട്. പ്രണയികൾക്ക് കുജബുധയോഗത്താൽ  ഗുണം കുറയുന്ന കാലമായിരിക്കും. തമ്മിൽ തമ്മിൽ കലഹങ്ങൾ വന്നേക്കാം. ദാമ്പത്യത്തെയും സ്വൈരക്കേടുകൾ ബാധിക്കുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞേക്കും. പാണ്ഡിത്യപ്രകടനം ആദരലബ്ധിക്ക് കാരണമാകുന്നതാണ്.

Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

കുജബുധയോഗം മിഥുനക്കൂറിൽ ജനിച്ചവർക്ക് പൂർണ്ണമായും അനുകൂലമാണ്. ആറാം ഭാവത്തിൽ സ്ഥിതി ചെയ്യുമ്പോൾ കുജൻ്റെ / ചൊവ്വയുടെ നന്മ ചെയ്യാനുള്ള കഴിവ് വളരുന്നു. ശത്രുക്കളെ അവഗണിച്ച് മുന്നേറും. കൃത്യനിഷ്ഠയോടെ കർമ്മരംഗത്ത് ശോഭിക്കുന്നതാണ്. തൊഴിലന്വേഷിക്കുന്നവർ നിരാശപ്പെടില്ല. ഭാവിക്ക് ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യും.

കടം വീട്ടാനാവും, ഭാഗികമായെങ്കിലും. കിട്ടേണ്ട തുക കൈവരുന്നതുമാണ്. ധനാഗമ മാർഗങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കും. ആറാം ഭാവത്തിലെ ബുധൻ ഏകാഗ്രത വളർത്തും. പഠനം, ഗവേഷണം ഇത്യാദികളിൽ ശോഭിക്കാനാവും. കളികളിലും മത്സരങ്ങളിലും പരിശീലനം നടത്തി കഴിവുകൾ വളർത്തുന്നതാണ്. ആശയവിനിമയ ശേഷി ശ്രദ്ധേയമാവും. ബന്ധുക്കളുടെ പിണക്കം അനുരഞ്ജനത്തിലെത്തുന്നതാണ്. ഭൂമി വാങ്ങാനുള്ള ശ്രമം ഫലവത്താകും. ക്രയവിക്രയങ്ങളിൽ ലാഭം അധികരിക്കും. ശാരീരികവും മാനസികവും ആയ ആരോഗ്യം മെച്ചപ്പെടുന്നതാണ്.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

ചൊവ്വയും ബുധനും അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ക്ലേശഫലങ്ങൾക്കാവും മുൻതൂക്കം വരിക. ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തവർ എന്ന ആക്ഷേപത്തിന് ശരവ്യരാവും. സർക്കാർ കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തിക്ക് ആവർത്തനശ്രമം വേണ്ടിവരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പരാങ്മുഖത്വം വരാം. ചെയ്യുന്ന പ്രവർത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന ശീലം പെരുകും. ചെയ്തുവരുന്ന തൊഴിലിൽ വിരക്തി ഏർപ്പെടും. 

പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഫലസിദ്ധി വൈകാം. രോഗചികിൽസക്കായി പണച്ചെലവേറുന്നതല്ലാതെ ഭേദം ഉണ്ടാവണമെന്നില്ല. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠകൾ ഉണ്ടാവും.  പൂർവ്വികസ്വത്ത് സംബന്ധിച്ച തർക്കങ്ങൾ തുടരപ്പെടുന്നതായിരിക്കും. പ്രണയശൈഥില്യത്തിന് സാധ്യത കാണുന്നു. ചെറുകിട സംരംഭങ്ങളിൽ നിന്നും കമ്മീഷനിലൂടെയും ധനാഗമം പ്രതീക്ഷിക്കാം.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: