Mercury In Medam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ബുധൻ (Mercury) 2023 മാർച്ച് 31 ന് (1198 മീനം 17 ന്) മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇത് രണ്ട് തരത്തിലാണ് ബുധനെ സംബന്ധിച്ചും ഫലങ്ങളെ സംബന്ധിച്ചും പ്രധാനമാകുന്നത്. മാർച്ച് 15 മുതൽ മാർച്ച് 31 വരെ ബുധൻ മീനം രാശിയിൽ സഞ്ചരിക്കുകയായിരുന്നു. മീനം ബുധന്റെ നീചക്ഷേത്രമാണ്. (Debilitated House). കൂടാതെ മാർച്ച് 1 മുതൽ 31 വരെ ബുധൻ മൗഢ്യത്തിൽ (combustion) ആയിരുന്നു.
ഈ രണ്ട് പതനങ്ങളിൽ നിന്നും മേടം രാശിയിലേക്ക് കടക്കുമ്പോൾ, ബുധൻ ഉയിർക്കുകയാണ്. ബുധന്റെ രണ്ട് തരത്തിലുള്ള ക്ഷീണാവസ്ഥകളും (മൗഢ്യവും നീചവും) അവസാനിക്കുകയാണ്. മേടം രാശി ചൊവ്വയുടെ അവകാശ / ആധിപത്യരാശിയാണ്. അവിടേക്കാണ് ബുധൻ വരുന്നത്. ഗ്രഹങ്ങൾക്കിടയിൽ പരസ്പരം മിത്രം അഥവാ ബന്ധു (Friend), ശത്രു (enemy), സമൻ (Neutral) എന്നിങ്ങനെ മൂന്നുതരം ബന്ധങ്ങളുണ്ട്. ചൊവ്വയുടെ ഒരേയൊരു ശത്രുഗ്രഹം (Enemy Planet) ആണ് ബുധൻ. എന്നാൽ ബുധന്റെ മിത്രവുമല്ല, ശത്രുവുമല്ല, സമൻ (Neutral Planet) ആണ് ചൊവ്വ. അതിനാൽ ബുധന് മേടം രാശിയിൽ ഭാഗികമായി മാത്രമാണ് ശക്തിയുണ്ടാവുന്നത്.
മറ്റൊരുകാര്യം, ‘പരിവർത്തനം ‘ എന്ന അവസ്ഥയാണ്. ഗ്രഹങ്ങൾ പരസ്പരം അവരുടെ രാശികൾ മാറുമ്പോൾ ഇത് സംഭവിക്കുന്നു. ഇവിടെ ബുധൻ ചൊവ്വയുടെ വീട് / ക്ഷേത്രം ആയ മേടത്തിലേക്ക് കടക്കുമ്പോൾ ചൊവ്വ ബുധന്റെ വീട് / ക്ഷേത്രം ആയ മിഥുനം രാശിയിൽ മാർച്ച് മാസം 12-ാം തീയതി മുതൽ മേയ് മാസം 10-ാം തീയതി വരെ നിലകൊള്ളുകയാണ്, അഥവാ സഞ്ചരിക്കുകയാണ്. കുജബുധന്മാരുടെ പരസ്പരമുള്ള രാശിപരിവർത്തനം നടക്കുകയാണെന്ന് സാരം. തന്മൂലം ബുധൻ, ബുധന്റെ ക്ഷേത്രമായ മിഥുനത്തിലും കുജൻ/ ചൊവ്വ തന്റെ ക്ഷേത്രമായ മേടത്തിലും നിൽക്കുന്ന ഫലം / അനുഭവം വന്നുചേരുന്നു.
ഗ്രഹപരമായ ഈ യാഥാർത്ഥ്യങ്ങൾ ഫലചിന്തയിൽ പ്രതിഫലിക്കുകതന്നെ ചെയ്യും. മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട് രാശികളിലും മകം മുതൽ തൃക്കേട്ട വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരെ ബുധന്റെ മേടം രാശി സഞ്ചാരം ഏതെല്ലാം വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്ന് ഇവിടെ അന്വേഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയാണ്.
ചിങ്ങക്കൂറിന് (മകം പൂരം, ഉത്രം ഒന്നാം പാദം): ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. അപകടങ്ങളെ അതിജീവിക്കുന്നതാണ്. ഭൂമി, കച്ചവടം, ചെറുകിട കരാറുകൾ എന്നിവയിൽ നിന്നും ആദായം ഉയരാം. കൂടപ്പിറപ്പുകളുടെ പിന്തുണ, പ്രതിസന്ധികളിൽ കരുത്തുപകരും. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കുന്നതാണ്. പരീക്ഷ, അഭിമുഖങ്ങൾ, കലാ-കായിക മത്സരങ്ങൾ എന്നിവയിൽ നേട്ടങ്ങൾ സ്വന്തമാക്കും. ശത്രുക്കളുടെ പ്രവർത്തനം മുൻകൂട്ടി തിരിച്ചറിഞ്ഞ് മുൻകരുതലുകൾ കൈക്കൊള്ളും. ആരോഗ്യപരമായി ഭേദപ്പെട്ട കാലമാണ്.
കന്നിക്കൂറിന് (ഉത്രം 2,3, 4 പാദങ്ങൾ, അത്തം, ചിത്തിര ആദ്യ പകുതി): ബുധൻ മേടം രാശിയിൽ പ്രവേശിക്കുന്നത് നല്ല ഫലങ്ങൾക്ക് കാരണമാകും. രാശിനാഥനായ ചൊവ്വയുമായി പരിവർത്തനം വരുന്നതിനാൽ അപ്രതീക്ഷിത നേട്ടങ്ങൾ സംഭവിക്കാം. രാഹു സൃഷ്ടിക്കുന്ന ദുരിതങ്ങളെ ഒരു പരിധി വരെ ചെറുക്കാനുമാവും. കാര്യസിദ്ധി, പരീക്ഷകളിലും മത്സരങ്ങളിലും വിജയം, ബന്ധുഗുണം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. രണ്ടാം ആഴ്ചയിൽ ഭാഗ്യാധിപനായ ശുക്രൻ ഭാഗ്യഭാവത്തിൽ വരുന്നതിനാൽ തടസ്സങ്ങൾ നീങ്ങി ഭാഗ്യപുഷ്ടി ഉണ്ടാകും. അവിവാഹിതർക്ക് വിവാഹകാലമാണ്. കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടും. സാമ്പത്തികഞെരുക്കത്തിന് അയവ് വരും.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം മുക്കാൽ): രാശ്യധിപനായ ശുക്രൻ ഒന്നാം ആഴ്ച കഴിയുന്നതോടെ സ്വക്ഷേത്രബലവാനാകുന്നു. അതോടെ തുലാക്കൂറുകാരുടെ പരിശ്രമങ്ങൾ ലക്ഷ്യം കണ്ടുതുടങ്ങും. ധനക്ലേശങ്ങൾ പരിഹൃതമായേക്കും. ന്യായമായ ആവശ്യങ്ങൾ നിറവേറാനിടയുണ്ട്. ഇഷ്ടജനങ്ങളുമായി ഒത്തുചേരാൻ സന്ദർഭമുണ്ടാവുന്നതാണ്. കലാസൃഷ്ടികൾ സമ്മാനിതമാകും. ആത്മീയസാധനകൾ ചിലപ്പോൾ ഭംഗപ്പെടാം. ഇന്ദ്രിയപരത, സൗന്ദര്യതൃഷ്ണ എന്നിവ വർദ്ധിക്കുന്നതാണ്. സർക്കാർകാര്യങ്ങളിൽ പ്രതീക്ഷിച്ച ഗുണം ഭവിക്കാം.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): “മറഞ്ഞ ബുധന് നിറഞ്ഞ വിദ്യ” എന്ന് പറയാറുണ്ട്. 6, 8, 12 ഭാവങ്ങൾ ‘മറഞ്ഞ ഭാവങ്ങൾ ‘ എന്ന വിശേഷണത്തിൽ ഉൾപ്പെടുന്നു. ആറാം ഭാവമായ മേടത്തിലാണ് ഇനി ഏതാണ്ട് എഴുപത് ദിവസം ബുധന്റെ സഞ്ചാരം. പരീക്ഷാവിജയം, ഇഷ്ടവിഷയങ്ങളിൽ ഉപരിപഠന സാധ്യത, തൊഴിൽ തേടുന്നവർക്ക് ബിരുദം നേടിയ വിഷയത്തിൽ തന്നെ തൊഴിൽ സിദ്ധി എന്നിവ ചില സാധ്യതകളാണ്. മുൻപ് നടത്തിയ പ്രയത്നങ്ങൾക്ക് ഫലമുണ്ടാവുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടാം. അധികാരം,പദവികൾ, ധനോന്നതി എന്നിവയും ആസന്നമായ അനുഭവങ്ങളിൽ ചിലതാവാം.