/indian-express-malayalam/media/media_files/uploads/2023/06/Budhan-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
Mercury In Idavam Rashi 2023 Star Predictions Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathi Stars
Mercury In Idavam Rashi 2023 Star Predictions Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathi Stars: 2023 ജൂൺ 7 ന്, 1198 ഇടവം 24 ന്, ബുധനാഴ്ച രാത്രി അസ്തമയാനന്തരം ബുധൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂൺ 24/ മിഥുനം 9 വരെ ബുധൻ ഇടവത്തിൽ തുടരുകയാണ്. ബുധന്റെ മിത്രനായ ശുക്രന്റെ വീടാണ് ഇടവം. ബന്ധുവീട്ടിൽ വിരുന്നുവന്ന ആഹ്ളാദത്തിലാവും ബുധൻ. അതിനാൽ, ബുധൻ കടുത്ത ഫലങ്ങൾ ആർക്കും നൽകുന്നില്ല. സ്നേഹവായ്പും ഗുണദോഷിക്കലും മാത്രമാവും ബുധന്റെ നയം എന്ന് കരുതാം.
ഉപരിപഠനത്തിൽ ആശങ്ക നേരിടുന്നവർക്ക് ബുധൻ അനുകൂല ഫലങ്ങൾ നൽകുന്നു. വൈജ്ഞാനിക സിദ്ധികൾ പകരുന്നു. നിയമം, മാധ്യമം, അധ്യാപനം, മനുഷ്യവിഭവശേഷി, ഏജൻസി പ്രവർത്തനം എന്നിവയുടെ കാരകൻ ബുധനാണ്. പ്രസ്തുതരംഗങ്ങളിൽ ഉപജീവനം കണ്ടെത്തിയിട്ടുള്ളവർക്ക് ബുധന്റെ ഇടവരാശി സ്ഥിതി പ്രയോജനകരമാണ്. തൊഴിലിൽ വിജയിക്കാൻ 'ബുധ പ്രഭാവം' സഹായകമാവും.
ചന്ദ്രന്റെയും താരയുടേയും മകനാണ് ജ്യോതിഷ വിശ്വാസങ്ങളിൽ ബുധൻ. ലിംഗകല്പനകളിൽ നപുംസകമാണ്. ശനിയുടെയും ശുക്രന്റെയും മിത്രനുമാണ് ബുധൻ. വർഷത്തിൽ സൂര്യസാമീപ്യം മൂലം കൂടുതൽ മൗഢ്യത്തിലാകുന്നു, ബുധൻ. കാലപുരുഷന്റെ വാക്ക് എന്ന വിശേഷണം ബുധനുണ്ട്. വാക്കിന്റെ വിഭുക്കളും പ്രഭുക്കളുമായി ജീവിക്കുന്നവരിൽ ബുധന്റെ സ്വാധീനം പ്രകടമാണ്.
ബുധൻ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ അനുഭവങ്ങൾ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ബുധൻ ആറാമെടത്തിലാണ്. മറഞ്ഞുനിൽക്കുന്ന ആത്മശക്തി കരുത്തുനേടും. വിജയിക്കാനാവാശ്യമായ തന്ത്രങ്ങൾ മെനയാനാവും. പഠിപ്പിൽ തടസ്സങ്ങൾ അകന്ന് തുടർച്ച കൈവരിക്കും. അപ്രതീക്ഷിതമായ സ്ഥാനലബ്ധി സന്തോഷമേകും. ഒപ്പമുള്ളവരുടെ പിന്തുണ നേടുവാൻ കഴിഞ്ഞേക്കും. വ്യാപാരാവശ്യങ്ങൾക്ക് വായ്പകൾ പ്രയോജനപ്പെടുത്തും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറാൻ സാധിക്കുന്നതാണ്. ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ചില ദുർഘടങ്ങളെ ഒഴിവാക്കാനാവാതെ വിഷമിക്കും. ആലോചനകൾ അധികരിക്കും. കർമ്മരംഗത്ത് ഉദാസീനതയുണ്ടാവും. കൃത്യമായ ഇടപെടലുകൾ നടത്താൻ കഴിയാത്തതിനാൽ കുടുംബജീവിതത്തിൽ ചില അലോസരങ്ങൾ ഉയർന്നേക്കാം. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ ചില അനിശ്ചിതത്വങ്ങൾ വന്നുചേർന്നേക്കും. ധനവിനിയോഗത്തിൽ ആശയക്കുഴപ്പം ഏർപ്പെടാം. മുൻഗണനാക്രമം നിശ്ചയിക്കുന്നതിൽ പിഴവുകൾ വരാതെ നോക്കേണ്ടതുണ്ട്.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി മുക്കാൽ): നാലാം ഭാവത്തിലാണ് ബുധസ്ഥിതി. കുടുംബസുഖം വർദ്ധിക്കുന്നതാണ്. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാവും. ബന്ധുഭവനം സന്ദർശിക്കാനും വിരുന്നുകളിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ നല്ലമാറ്റം പ്രതീക്ഷിക്കാം. പഠനകാര്യങ്ങളിൽ ആഗ്രഹം സാധിക്കുന്നതാണ്. ഉദ്യോഗത്തിൽ പുതിയ ചുമതലകൾ വന്നുചേരും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിച്ചേക്കും.
മീനക്കൂറിന് (പൂരുരുട്ടുതി നാലാംപാദം, ഉത്രട്ടാതി, രേവതി): വിജയ പ്രതീക്ഷകൾക്ക് നേരിയ മങ്ങൽ അനുഭവപ്പെടാം. പണം കളവ് പോവാതെ നോക്കണം. പൊതുവേ സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങൾ വരാം. നവസംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമല്ല. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ക്ളേശിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടവിഷയങ്ങൾ ലഭിക്കുക വലിയ കടമ്പയാവും. തർക്കവിവാദാദികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് അഭിലഷണീയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.