scorecardresearch

Mercury In Idavam Rashi 2023 Star Predictions Makam to Thrikketta Stars: ബുധൻ ഇടവം രാശിയിൽ, മകം മുതൽ തൃക്കേട്ട വരെ

Mercury In Idavam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ബുധൻ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ അനുഭവങ്ങൾ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.

Mercury In Idavam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ബുധൻ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ അനുഭവങ്ങൾ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope, ie malayalam

Mercury In Idavam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars

Mercury In Idavam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ജൂൺ 7 ന്, 1198 ഇടവം 24 ന്, ബുധനാഴ്ച രാത്രി അസ്തമയാനന്തരം ബുധൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂൺ 24/ മിഥുനം 9 വരെ ബുധൻ ഇടവത്തിൽ തുടരുകയാണ്. ബുധന്റെ മിത്രനായ ശുക്രന്റെ വീടാണ് ഇടവം. ബന്ധുവീട്ടിൽ വിരുന്നുവന്ന ആഹ്ളാദത്തിലാവും ബുധൻ. അതിനാൽ ബുധൻ കടുത്ത ഫലങ്ങൾ ആർക്കും നൽകുന്നില്ല. സ്നേഹവായ്പും ഗുണദോഷിക്കലും മാത്രമാവും ബുധന്റെ നയം എന്ന് കരുതാം.

Advertisment
Advertisment

ഉപരിപഠനത്തിൽ ആശങ്ക നേരിടുന്നവർക്ക് ബുധൻ അനുകൂല ഫലങ്ങൾ നൽകുന്നു. വൈജ്ഞാനിക സിദ്ധികൾ പകരുന്നു. നിയമം, മാധ്യമം, അധ്യാപനം, മനുഷ്യവിഭവശേഷി, ഏജൻസി പ്രവർത്തനം എന്നിവയുടെ കാരകൻ ബുധനാണ്. പ്രസ്തുതരംഗങ്ങളിൽ ഉപജീവനം കണ്ടെത്തിയിട്ടുള്ളവർക്ക് ബുധന്റെ ഇടവരാശി സ്ഥിതി പ്രയോജനകരമാണ്. തൊഴിലിൽ വിജയിക്കാൻ 'ബുധ പ്രഭാവം' സഹായകമാവും.

ചന്ദ്രന്റെയും താരയുടേയും മകനാണ് ജ്യോതിഷ വിശ്വാസങ്ങളിൽ ബുധൻ. ലിംഗകല്പനകളിൽ നപുംസകമാണ്. ശനിയുടെയും ശുക്രന്റെയും മിത്രനുമാണ് ബുധൻ. വർഷത്തിൽ സൂര്യസാമീപ്യം മൂലം കൂടുതൽ മൗഢ്യത്തിലാകുന്നു, ബുധൻ. കാലപുരുഷന്റെ വാക്ക് എന്ന വിശേഷണം ബുധനുണ്ട്. വാക്കിന്റെ വിഭുക്കളും പ്രഭുക്കളുമായി ജീവിക്കുന്നവരിൽ ബുധന്റെ സ്വാധീനം പ്രകടമാണ്.

ബുധൻ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ അനുഭവങ്ങൾ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ബുധൻ പത്താം ഭാവത്തിലാണ്. കർമ്മമേഖലക്ക് പുഷ്ടിയുണ്ടാകും. നവീന പദ്ധതികൾ ആവിഷ്കരിക്കും. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ലഭിച്ചേക്കാം. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസമാർജ്ജിക്കും. വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് കളമൊരുങ്ങും. ദേഹസുഖം നൽകാനും ഭൗതിക നേട്ടങ്ങൾ കൈവരിക്കാനും ധനലാഭമുയർത്താനും പത്താം ഭാവത്തിലെ ബുധൻ അനുകൂലനത്രെ.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര 1,2 പാദങ്ങൾ): കന്നിരാശിയുടെ നാഥൻ ആയിട്ടുള്ള ബുധൻ ഭാഗ്യഭാവത്തിൽ സ്ഥിതി ചെയ്യുകയാൽ ഭാഗ്യാനുഭവങ്ങൾ വന്നെത്തും. നേട്ടങ്ങൾ കുടുംബജീവിതത്തെ ഭാസുരവും ശ്രേയസ്സുള്ളതുമാക്കും. കർമ്മരംഗത്ത് ചില കുതിപ്പുകൾ ഉണ്ടാവും. "കാലം കുറഞ്ഞ ദിനമെങ്കിലും അർത്ഥദീർഘം" എന്ന് കവി പറഞ്ഞതുപോലെ നല്ല ഫലങ്ങൾക്കാവും മുൻതൂക്കം. രോഗക്ലിഷ്ടർക്ക് മികച്ച ചികിൽസ ലഭിച്ചേക്കാം. ശത്രുക്കളുടെ പ്രവർത്തനവും മന്ദീഭവിക്കുന്നതാണ്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം മുക്കാൽ): മക്കളുടെ ഭാവികാര്യങ്ങളിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രതീക്ഷിച്ചിരുന്ന ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. സാമ്പത്തികക്ലേശങ്ങൾ ലഘുകൃതമാവും. ചില സഹായഹസ്തങ്ങൾ മുന്നോട്ട് വരുന്നതാണ്. വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ സന്ദർഭം വന്നെത്തും. മുടങ്ങിക്കിടന്ന വായ്പകളും കുടിശ്ശികകളും തിരിച്ചടക്കാൻ കഴിയും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ഏഴാം ഭാവത്തിലാണ് ബുധസ്ഥിതി. അനുകൂല കാര്യങ്ങൾ ഉണ്ടാവുമെങ്കിലും അവയ്ക്ക് പുഷ്ടി കുറയും. ചെറുയാത്രകൾ കൂടതലായി ഉണ്ടാവും. വിജയിക്കാൻ വലിയ അദ്ധ്വാനം വേണ്ടി വരുന്നതാണ്. കാമുകീകാമുകന്മാർക്ക് ഇച്ഛാഭംഗത്തിന് സാധ്യതയുണ്ട്. ദമ്പതികൾക്കും ചില മനോവിഷമങ്ങൾ ഉണ്ടാവാം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് തുടർ ചികിൽസകൾ വേണ്ടിവന്നേക്കാം. വ്യാപാരികൾക്ക് ധനലാഭം നേരിയ തോതിൽ ഉയരാം. ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: