scorecardresearch

മീന മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Meenam Month 2023 Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു

മീന മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Meenam Month 2023 Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: 2023 മാർച്ച് 15 നാണ് മീനം ഒന്നാം തീയതി വരുന്നത്. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 തീയതികൾ). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം 2 മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.

ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ എടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ; ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം 2 മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.

ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവും എന്നിങ്ങനെയുള്ള അന്വേഷണങ്ങളാണ് തുടർന്ന് പര്യാലോചിക്കുന്നത്.

മൂലം: നാലാമെടത്ത് സൂര്യനും നീചനായ ബുധനും മൗഢ്യത്തിലുള്ള വ്യാഴവും സഞ്ചരിക്കുന്നതിനാൽ ഗാർഹികമായ ക്ലേശങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ കലഹം ഉണ്ടാകാം. ചൊവ്വ ഏഴിലേക്ക് നീങ്ങിയതിനാൽ ദാമ്പത്യപരമായി സൗഖ്യക്കുറവും ഭവിക്കാം. തൊഴിലിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാവാനിടയില്ല. മുടങ്ങിക്കിടന്ന ആത്മീയസാധനകൾ പൂർത്തിയാക്കും. ഗൃഹനിർമ്മാണ പുരോഗതി മെല്ലെയാവും. ശക്തമായ ചില പിന്തുണകൾ വലിയ ആശ്വാസം നൽകും. പഠനം /തൊഴിൽ എന്നിവ സംബന്ധിച്ച യാത്രകൾ അനിവാര്യമാകാം.

പൂരാടം: സ്വന്തം വീട്ടിൽ നിന്നും മാറിനിൽക്കും. വാഹനം വാങ്ങാൻ ഇത് അനുകൂല സമയമല്ല. ഇഷ്ടവസ്തുക്കൾ പ്രതീക്ഷിച്ച വേഗത്തിൽ കൈവശം വന്ന് ചേരണമെന്നില്ല. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം വരില്ല. ധനപരമായി നല്ലകാലമാണ്. സൽക്കാര്യങ്ങൾക്ക് ചെലവുണ്ടാവും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. ഉദരരോഗങ്ങൾ ക്ലേശിപ്പിക്കാം.

ഉത്രാടം: കാര്യപൂർത്തീകരണത്തിന് നിരന്തര പരിശ്രമം വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാൻ കാത്തിരിക്കേണ്ടതായി വരും. പണവരവ് അല്പം ക്ഷീണാവസ്ഥയിലായേക്കാം. ‘നല്ല പാതി ‘ യുമായി കലഹിക്കാനുള്ള പ്രേരണവന്നേക്കും. സർക്കാർ കാര്യങ്ങൾ ‘അവസാന മണിക്കൂറിൽ ‘ നടന്നുകിട്ടും. പാരിതോഷികങ്ങളോ ആഢംബരവസ്തുക്കളോ സമ്മാനമായി ലഭിക്കാം. സാഹസങ്ങൾ ഒഴിവാക്കണം. അതിചിന്ത, ചിലപ്പോൾ മാനസികാരോഗ്യത്തെ ക്ലേശിപ്പിച്ചെന്ന് വരാം.

തിരുവോണം: ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളും. എന്നാൽ അവ പ്രാവർത്തികമാക്കാൻ തടസ്സങ്ങൾ വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. ചെറിയ തോതിലെങ്കിലും ബിസിനസ്സ് അഭിവൃദ്ധിപ്പെടുന്നതാണ്. സർക്കാർ സഹായധനം വൈകിയേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആലസ്യം ഭവിക്കാം. ഇഷ്ടവസ്തുക്കൾ വാങ്ങാൻ പണം ഒരു തടസ്സമാവില്ല. തീർത്ഥാടനയോഗം കാണുന്നു. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ഇച്ഛാശക്തി കുറയും.

അവിട്ടം: കഴിഞ്ഞ ഒരു വർഷമായി അവിട്ടം നക്ഷത്രത്തിൽ തുടർന്ന ശനി ചതയത്തിലേക്ക് മാറുന്നു. അമിതാദ്ധ്വാനം, ഭയാശങ്കകൾ, ധനക്ലേശം, മറ്റ് സമ്മർദ്ദങ്ങൾ എന്നിവ ഒഴിഞ്ഞുകിട്ടും. സന്തോഷാനുഭവങ്ങൾ വന്നെത്തും. പുതുസംരംഭങ്ങളിൽ വിജയിക്കും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയെത്തും. നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണ്. കുടുംബബന്ധങ്ങൾ ഊഷ്മളമാകാം. മകരക്കൂറിലെ അവിട്ടം നാളുകാർക്ക് മെച്ചപ്പെട്ട പദവികൾ ലഭിക്കുവാൻ സാധ്യത കാണുന്നു.

ചതയം: ശനി 28/29 വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ ജന്മനക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശരാശരി ഒരു വർഷത്തിലധികം ശനി ഒരു നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ചെറുതും വലുതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ഊർജ്ജവും ശക്തിയും പെട്ടെന്ന് ചോർന്ന് പോകുന്നതായി തോന്നാം. ആലസ്യം നമ്മെ ഭരിക്കാം. ശരിതെറ്റുകളെക്കുറിച്ച് വിവേകം നഷ്ടപ്പെടാം. ആശങ്കയെക്കാൾ ജാഗ്രതയാണ് വേണ്ടത്. ധനപരമായി മെച്ചപ്പെട്ട സ്ഥിതി തുടരുന്നതായിരിക്കും. പരീക്ഷയിൽ, പഠനത്തിൽ ശ്രദ്ധ കൂടുതൽ വേണ്ടതുണ്ട്. ആരോഗ്യ പരിശോധനകളിൽ മാന്ദ്യം നന്നല്ല.

പൂരുരുട്ടാതി: സൂര്യനും ബുധനും വ്യാഴവും ജന്മരാശിയിലുണ്ട്. വിപരീത ഫലങ്ങൾ സൃഷ്ടിക്കപ്പെടാം. രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഉള്ളതിനാൽ കരുതൽ വേണം. കാര്യനേട്ടം പതുക്കെയാവും. ചിലപ്പോൾ ബുദ്ധിപരമായി എടുക്കേണ്ട തീരുമാനങ്ങൾ ഹൃദയം കൊണ്ട് കൈക്കൊള്ളുന്നതിന്റെ പ്രശ്നങ്ങൾ ഉദയം ചെയ്യാം. വരവ് മോശമാവില്ല. കലാപ്രവർത്തനത്തിൽ വിജയിക്കാം. തീരുമാനങ്ങൾക്ക് മുൻപുള്ള കൂടിയാലോചനകൾ ഒഴിവാക്കരുത്.

ഉത്രട്ടാതി: ജന്മനക്ഷത്രത്തിലും മുൻ,പിൻ നക്ഷത്രങ്ങളിലും ഗ്രഹങ്ങൾ നിൽക്കുന്നതും സഞ്ചരിക്കുന്നതും മാനസിക സംഘർഷത്തിന് കാരണമാകാം. ഏകാഗ്രത നഷ്ടപ്പെട്ടേക്കും. ലക്ഷ്യത്തിൽ നിന്നും പിന്നോട്ടുപോകാനിടയുണ്ട്. അലച്ചിലേറും. മത്സരങ്ങളിൽ പരാജയഭീതി വരാം. രണ്ടാമെടത്തിലെ രാഹു-ശുക്രയോഗം വാഗ്വാദം, അമിതസംഭാഷണം , പണവരവ്, മുഖരോഗങ്ങൾ, ‘മുഖം മിനുക്കുക ‘ എന്ന ശൈലീപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്നിവയ്ക്കൊക്കെ സാഹചര്യമൊരുക്കാം.

രേവതി: പ്രതീക്ഷിച്ച കാര്യങ്ങൾ നീണ്ടുപോകാം. എന്നാൽ ആകസ്മികമായ പലതും നടന്നേക്കാം. പൊതുജനമധ്യത്തിൽ കലാവാസനയും കഴിവുകളും ആദരിക്കപ്പെട്ടാൽ അദ്‌ഭുതപ്പെടാനില്ല. പുതിയ ചുമതലകൾ വന്നെത്തും. വിദേശജോലിയ്ക്കുള്ള നിയമനോത്തരവ് കൈവരുന്നതാണ്. കൃത്യനിർവഹണം കഠിനമായിത്തീർന്നേക്കും. ചെലവ് കൂടുന്നത് ആശങ്കയുണർത്തും. അവിവാഹിതരുടെ കാര്യത്തിൽ ചില ശുഭതീരുമാനങ്ങൾ ഉണ്ടായെന്നു വരാം. ആരോഗ്യപരമായി ജാഗ്രത വേണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Meenam month 2023 astrological predictions moolam pooradam utharadam thiruvonam avittam chathayam pururuttathy uthrittathy revathi stars