scorecardresearch

തുലാക്കൂറുകാർ ഗൃഹനിർമ്മാണം തുടങ്ങും, വൃശ്ചികക്കൂറുകാർക്ക് ആത്മവിശ്വാസം ഉയരും, ധനുക്കൂറുകാർക്ക് ധനപരമായി ഉയർച്ച

തുലാക്കൂറു മുതൽ ധനുക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

തുലാക്കൂറു മുതൽ ധനുക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

author-image
S. Sreenivas Iyer
New Update
mars transit thulam

Image Source: Freepik

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ചൊവ്വ നാലാമെടത്തിൽ ഉച്ചസ്ഥനാണ്. നാലാമെടം കൊണ്ട് മനസ്സും ദേഹവും സുഹൃത്തുക്കളും വാഹനവും ഭൂമിയും ചിന്തിക്കപ്പെടുന്നു. ഇക്കാര്യങ്ങളിൽ ചിലതൊക്കെ ഗുണകരമാവും. മനശ്ശക്തി വർദ്ധിക്കും. നിർഭയത്തോടെ പ്രവർത്തികളിൽ മുഴുകാനാവും. കഠിനമായ ദൗത്യങ്ങൾ ഏൽപ്പിക്കപ്പെടാം. എന്നാൽ പിന്തിരിയുകയില്ല. മാതാവിൻ്റെ അസുഖങ്ങൾക്ക് ചികിൽസ ഫലപ്രദമാവും. 

Advertisment

പുതിയ വാഹനം വാങ്ങാനിടയുണ്ട്. പണയത്തിലിരുന്ന വസ്തു വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കളുടെ ബിസിനസ്സിൽ കൂട്ടുചേരും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരാം. ബിസിനസ്സിൽ പുരോഗതി ഭവിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. ഗൃഹനിർമ്മാണം ആരംഭിക്കും. വാടകക്കാരെക്കിട്ടും. പിണങ്ങിയ അനുരാഗികൾ വീണ്ടും ഒന്നിക്കുന്നതാണ്.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)

മൂന്നാം ഭാവത്തിലാണ് ചൊവ്വ ഉച്ചനായിരിക്കുന്നത്. ഏറ്റവും അനുകൂലസ്ഥിതിയാണ് ചൊവ്വയ്ക്ക്, മൂന്നാമെടം. ആത്മവിശ്വാസം ഉയരും. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരം കൈവരും. ഉദ്യോഗസ്ഥർക്ക് പദവി ഉയരാം. കടബാധ്യതകൾ പരിഹരിക്കാൻ അവസരം സിദ്ധിക്കുന്നതാണ്. 

Advertisment

മേലധികാരികളും സഹപ്രവർത്തകരും ഹിതാനുകാരികളാവും. സമൂഹത്തിൽ ബഹുമാന്യത കിട്ടും. മത്സരങ്ങളിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തുന്നതാണ്. വീട് വാങ്ങുവാനും നിർമ്മാണ പ്രവർത്തനം നടത്തുവാനും സന്ദർഭമുണ്ടാവും. വ്യവഹാരങ്ങളിൽ അനുകൂല വിധി നേടുന്നതാണ്. പുരസ്കാരങ്ങൾ ലഭിക്കാം. കുടുംബ ജീവിതത്തിൽ സ്വസ്ഥത പുലരും. ഭാവി തീരുമാനങ്ങൾ കൈക്കൊള്ളും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

രണ്ടാമെടത്താണ് ചൊവ്വ ഉച്ചനായിരിക്കുന്നത്. അതിനാൽ ധനപരമായി ഉയർച്ചയുണ്ടാവും. കിട്ടാനുള്ള ധനം കിട്ടുന്നതാണ്. വാക്കുകളിൽ ആജ്ഞാഭാവം നിറയും. ചിലപ്പോൾ എതിർപ്പുകളും ഉയരാം. വാദപ്രതിവാദങ്ങൾ ശക്തമാകും. ബിസിനസ്സിൽ പുതിയ തന്ത്രങ്ങൾ കൊണ്ടുവരും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്നതാണ്. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്.ശ്രീനിവാസ് അയ്യർ എഴുതുന്നു

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പ്രണയികൾ ഇണയുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനാൽ തർക്കങ്ങളുയരാം.കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതിയാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഇൻഷ്വറൻസിനും മറ്റു കരുതലുകൾക്കും ധനം ചെലവഴിയാം.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: