scorecardresearch

മേടക്കൂറുകാർക്ക് ധനസ്ഥിതി മോശമാവില്ല, ഇടവക്കൂറുകാർക്ക് ഉറക്കം കുറയും, മിഥുനക്കൂറുകാർ സഹോദരരുമായി പിണങ്ങാം

മേടക്കൂറ് മുതൽ മിഥുനക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

മേടക്കൂറ് മുതൽ മിഥുനക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chovva Makaram Ashwathy

Image Source: Freepik

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

മേടക്കൂറിന്റെ അധിപഗ്രഹമാണ് ചൊവ്വ. അതിനാൽ ചൊവ്വയുടെ ഉച്ചസ്ഥിതി മേടക്കൂറുകാരുടെ മാനസികാവസ്ഥയെ ഉന്നമിപ്പിക്കുന്നതാണ്. പത്താം ഭാവത്തിലാണ് കുജസ്ഥിതി എന്നതിനാൽ തൊഴിലിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. ആത്മവിശ്വാസം ഉയരുന്നതാണ്. സമൂഹത്തിൻ്റെ സ്വീകാര്യത പ്രതീക്ഷിക്കാം.  മത്സരാധിഷ്ഠിത കരാറുകൾ കൈവരുന്നതാണ്. 

Advertisment

ഉദ്യോഗം തേടുന്നവർക്ക് അർഹതയ്ക്കൊത്ത ജോലി കിട്ടാനുള്ള സാധ്യത വളരെക്കൂടുതലാണ്. രാഷ്ട്രീയ മത്സരങ്ങളിൽ അനായസമായി വിജയിക്കും. ഉപജാപങ്ങളെ മുൻകൂട്ടി പ്രതിരോധിക്കും.  ബിസിനസ്സിൽ കരുതലോടുകൂടിയ പ്രവർത്തനങ്ങൾ വേണ്ടതുണ്ട്. പാർട്ണർമാരെ ചേർക്കുമ്പോൾ ശ്രദ്ധവേണം. കുടുംബ ബന്ധങ്ങളിൽ സംഘർഷം വരാതിരിക്കാൻ ആത്മസംയമനം അനിവാര്യമാണ്. ധനസ്ഥിതി മോശമാവില്ല.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

ചൊവ്വ ഉച്ചനാകുന്നത് ഒമ്പതാം ഭാവത്തിലാകയാൽ ചില അനുകൂലതകൾ ഭവിക്കാം. എന്നാൽ ദോഷവശങ്ങളുമുണ്ട്.  സ്വന്തം കഴിവുകൊണ്ടല്ലാതെ, ഭാഗ്യം കൊണ്ട് നേട്ടങ്ങൾ വന്നെത്തും. പദവികൾ  നേടുന്നതാണ്. മത്സരങ്ങളിൽ എതിരാളികളെ നിഷ്പ്രഭരാക്കി വിജയിക്കുവാനാവും. പിതാവിനും സ്ഥാനമാനങ്ങൾക്ക് അർഹത കാണുന്നു. ഉദ്യോഗക്കയറ്റം ഭവിക്കും. 

പലകാര്യങ്ങൾക്കും തിടുക്കം കാട്ടുന്നത് ഗുണമായേക്കില്ല. ഏകോപനത്തിൽ വീഴ്ചവരുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. പൂർവ്വിക സ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങൾ നീളുന്നതായിരിക്കും. തീർത്ഥാടനത്തിന് സന്ദർഭം ലഭിക്കും. സാമ്പത്തികമായി സമ്മിശ്രമായ കാലമാണ്. സഹോദരനെ സഹായിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ ഏറെ ക്ലേശിക്കും. ഉറക്കം കുറയുന്നതാണ്.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

ചൊവ്വ അഷ്ടമത്തിലാണ് ഉച്ചസ്ഥനാവുന്നത്. അഷ്ടമത്തെ അനിഷ്ടഭാവങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദോഷങ്ങളും കൂടി നേട്ടങ്ങൾക്കൊപ്പം അനുഭവിക്കേണ്ടിവരുന്നതാണ്. മൃഗഭയം ഉണ്ടാവാം. ചോരശല്യം വരാം. വസ്തുവിൻ്റെ ക്രിയവിക്രയത്തിൽ തടസ്സം നേരിടും. സാമ്പത്തിക വ്യയം കൂടുന്നതാണ്. ആഢംബരച്ചെലവുകൾ കുറയ്ക്കണം. സഹോദരരുമായി പിണങ്ങാം. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്.ശ്രീനിവാസ് അയ്യർ എഴുതുന്നു

രോഗികൾക്ക് ആശ്വസിക്കുവാനാവും. സഹപ്രവർത്തകരുമായി ഭിന്നതകൾ ഉടലെടുക്കുന്നതാണ്. കെട്ടിടം പണിയിൽ നിയമ പ്രശ്നങ്ങൾ വരാം. കടബാധ്യതകൾ കൂടാതിരിക്കാൻ ജാഗ്രത വേണം.  പണയം വെച്ച സ്വർണാഭരണങ്ങളിൽ നിന്നും കൂടുതലായി പണം ലഭിക്കുന്നതാണ്.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: