scorecardresearch

മകരക്കൂറുകാർക്ക് ദേഹക്ലേശം, കുംഭക്കൂറുകാർക്ക് അനാവശ്യച്ചെലവുകൾ, മീനക്കൂറുകാർക്ക് ഗൃഹനവീകരണം പൂർത്തിയാവും

മകരക്കൂറു മുതൽ മീനക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

മകരക്കൂറു മുതൽ മീനക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

author-image
S. Sreenivas Iyer
New Update
Mars Transit Makaram

Image Source: Freepik

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ജന്മരാശിയിലാണ് ചൊവ്വയ്ക്ക് ഉച്ചം ഭവിച്ചിരിക്കുന്നത്. പാപഗ്രഹങ്ങൾ ജന്മരാശിയിലൂടെ സഞ്ചരിക്കുമ്പോൾ ജന്മനക്ഷത്രത്തിലൂടെയും കടന്നുപോവുകയാൽ ദോഷാനുഭവങ്ങൾ സാധ്യതയാണ്. ദേഹക്ലേശം, മനോനില അസന്തുലിതമാകൽ എന്നിവ ഭവിക്കും. വ്യക്തിജീവിതത്തിൽ പ്രതിസന്ധികൾ വരാം. എന്നിരുന്നാലും ഉച്ചസ്ഥനായ ഗ്രഹമാവുകയാൽ ചെറിയ നേട്ടങ്ങളും പ്രതീക്ഷിക്കാം. 

Advertisment

ധനവരവ് അധികരിക്കും. കടബാധ്യത പരിഹരിക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. അകന്നുപോയ ഉറ്റവർ വീണ്ടും ജീവിതത്തിൻ്റെ ഭാഗമാകും. ദൂരദേശ യാത്രകളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. മത്സരങ്ങളിൽ വിജയം ഉറപ്പിക്കും. സമൂഹത്തിൽ അംഗീകാരം വന്നെത്തും. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തണം.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

ചൊവ്വ പന്ത്രണ്ടാം ഭാവത്തിലാണ് ഉച്ചം വഹിച്ചിരിക്കുന്നത്. പന്ത്രണ്ടാമെടം യാത്രകൾ, പാപകർമ്മങ്ങൾ, വ്യയം, പതനം എന്നിവയെ കുറിക്കുന്നു. അതിനാൽ ചെലവുകൾ, വിശേഷിച്ചും അനാവശ്യച്ചെലവുകൾ അധികരിക്കും. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. കടം വാങ്ങിയതിന് നൽകിയ ഉറപ്പുകൾ പാലിക്കാൻ കഴിയാതെ വിഷമിക്കുന്നതാണ്. കൂട്ടുകെട്ടുകൾ ദോഷകരമാവാം. 

Advertisment

ദുഷ്പ്രേരണകർക്ക് വിധേയരാവാം.  ആകസ്മിക യാത്രകൾ ഉണ്ടാവുന്നതാണ്. ദേഹക്ലേശത്തിനും ഊർജ്ജനഷ്ടത്തിനും കാരണമായേക്കാം. വസ്തുവിൽപ്പന തടസ്സപ്പെടുന്ന സാഹചര്യം സംജാതമാകും. എങ്കിലും ചൊവ്വ ഉച്ചഭാവത്തിലാവുകയാൽ ദോഷങ്ങൾ ന്യൂനീകരിക്കപ്പെടാം. ചില ഗുണാനുഭവങ്ങളും കൂടി വന്നെത്തുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
 
പതിനൊന്നാം ഭാവത്തിൽ ചൊവ്വ ഉച്ചം പ്രാപിക്കുകയാൽ അഭീഷ്ടസിദ്ധി ഭവിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉപജാപങ്ങൾക്ക് മറുമരുന്ന് പ്രയോഗിക്കുവാനാവും. തടസ്സങ്ങളില്ലാതെ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ ധനാഗമ മാർഗങ്ങൾ തുറന്നു കിട്ടാം. ബിസിനസ്സിൽ വളർച്ചയുടെ കാലമാണ്. വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കങ്ങൾ നടത്തുവാനാവും. ഭൂമി വാങ്ങിക്കാനുള്ള തീരുമാനം സഫലമായേക്കും. ഗൃഹനവീകരണം പൂർത്തിയാവും. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്.ശ്രീനിവാസ് അയ്യർ എഴുതുന്നു

നീണ്ടുപോയിരുന്ന നിയമയുദ്ധത്തിൽ വിജയിക്കാം. രോഗക്ലേശിതർക്ക് നവചികിൽസ കൊണ്ട് ഗുണം വരും. കലാപ്രവർത്തനത്തിന് പാരിതോഷികം ലഭിക്കും. നേതൃപദവി കൈവരുന്നതാണ്. രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരാക്കുവാൻ കഴിയും. മറ്റുള്ളവർ മടിച്ചുനിന്ന ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. പ്രണയം, ദാമ്പത്യം എന്നിവയിൽ സ്വസ്ഥത പ്രതീക്ഷിക്കാം.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: