scorecardresearch

കർക്കടകക്കൂറുകാർക്ക് വീടുപണിയിലെ തടസം നീങ്ങും, ചിങ്ങക്കൂറുകാർക്ക് പ്രണയ സാഫല്യം, കന്നിക്കൂറുകാർക്ക് തീർത്ഥാടനയോഗം

കർക്കടകക്കൂറു മുതൽ കന്നിക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

കർക്കടകക്കൂറു മുതൽ കന്നിക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

author-image
S. Sreenivas Iyer
New Update
Chovva karkkidakam

Image Source: Freepik

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ചൊവ്വ ഉച്ചസ്ഥിതി പ്രാപിച്ചിരിക്കുന്നത് ഏഴാമെടത്തിലാണ്. അതിനാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വരും. ചെറിയ കാര്യങ്ങൾ പിണക്കത്തിലേക്ക് നയിക്കാം. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറാനിടയുണ്ട്. ഔദ്യോഗികമായി വേറെ ദിക്കുകളിൽ താമസിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് സ്ഥലംമാറ്റം വൈകുന്നതാണ്. 

Advertisment

പുതിയ കാര്യങ്ങൾ പഠിക്കാനാവും. സ്വകാര്യ സ്ഥാപനത്തിൽ സ്വതന്ത്ര ചുമതല ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിനുള്ള അനുമതി കിട്ടിയേക്കും. ഭവന നിർമ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് ചെലവേറും. പ്രണയികൾക്കിടയിൽ ego അധികരിക്കും. സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കുക എളുപ്പമായേക്കില്ല.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ഉച്ചസ്ഥനായ ചൊവ്വ ആറാം ഭാവത്തിലാണ്. ഏറ്റവും അനുകൂല ഫലം കിട്ടുന്ന കൂറുകാരിൽ ചിങ്ങക്കൂറുകാരുമുണ്ട്. അപ്രതീക്ഷിത ധനയോഗം ഭവിക്കും. തൊഴിലില്ലാത്തവർക്ക് പുതുതൊഴിലിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനയോ സ്വതന്ത്രച്ചുമതല യോ പ്രതീക്ഷിക്കാം. എതിർപ്പുകളെ തമസ്കരിക്കും. 

ജനകീയ പിന്തുണ അധികരിക്കുന്നതാണ്. സ്വന്തമായി സംരംഭങ്ങൾ നടത്തുന്നവർക്ക് വായ്പ ലഭിക്കാം. സർക്കാരിൽ നിന്നും ലൈസൻസ്/ അനുമതി കിട്ടും. ഭൂമിയിൽ നിന്നും കരുതിയതിലും ആദായം വന്നെത്തും. വ്യവഹാരങ്ങളിൽ അനുകൂല വിധിയുണ്ടാവും. വസ്തുവോ വീടോ വാങ്ങാനുള്ള ശ്രമം വിജയിക്കും. പ്രണയികൾക്ക് വീട്ടുകാരുടെ അംഗീകാരം കിട്ടുന്നതാണ്. സാമ്പത്തികമായി മെച്ചം വന്നെത്തും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

കന്നിക്കൂറിന് (ഉത്രം2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

അഞ്ചാം ഭാവത്തിലാണ് ചൊവ്വ ഉച്ചസ്ഥനായിരിക്കുന്നത്. നിർബന്ധ ബുദ്ധികൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും. കർമ്മരംഗത്ത് സമ്മിശ്രഫലങ്ങളാവും. പുതിയ പ്രോജക്ടുകൾ സാക്ഷാല്കരിക്കാൻ തടസ്സങ്ങളുണ്ടായേക്കാം. നാട്ടിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വന്നേക്കും. സന്താന പ്രാപ്തിക്കായി നടത്തുന്ന ചികിൽസകൾ ഫലവത്താകും. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്.ശ്രീനിവാസ് അയ്യർ എഴുതുന്നു

സഹോദരർക്ക് ഗുണാനുഭവങ്ങൾ വന്നെത്തും. ഭൂമി വിൽപ്പനയിൽ കൂടുതൽ ധനം കിട്ടും. മകൻ്റെ ഉപരിപഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതിന് സാധ്യതയുണ്ട്. ജീവിത ശൈലീരോഗങ്ങൾ നിയന്ത്രണത്തിലാവും. ദാമ്പത്യത്തിൽ പിണക്കങ്ങളുടെ എണ്ണം കൂടാനിടയുണ്ട്. ചെലവ് കൂടുന്നതിനാൽ സാമ്പത്തിക പിരിമുറുക്കം സാധ്യതയാണ്. ഉപാസനാദികൾ മുടങ്ങില്ല. തീർത്ഥാടനയോഗമുണ്ട്.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: