/indian-express-malayalam/media/media_files/2026/01/11/chovav-makaram-ashwathy-2026-01-11-14-10-17.jpg)
ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ?
'Mars' എന്ന് പാശ്ചാത്യർ വിളിക്കുന്ന ചൊവ്വയെ ഭൂമിപുത്രനായി ഭാരതീയർ വിശേഷിപ്പിക്കുന്നു. ഗ്രഹനിലയിൽ ചൊവ്വയെ 'കു' എന്ന അക്ഷരം ഉപയോഗിച്ചാണ് കുറിക്കുന്നത്. 'കുജൻ' എന്ന പേരിൻ്റെ ചുരുക്കമാണത്. 'കു' എന്ന അക്ഷരം ഭൂമിയെയും, 'ജൻ' എന്നത് ജനിച്ചവൻ എന്നതിനെയും സൂചിപ്പിക്കുന്നു. ആകയാൽ കുജൻ എന്ന പേരിന് ഭൂമിയുടെ പുത്രൻ എന്ന് അർത്ഥം സിദ്ധിക്കും. മാഹേയൻ, ഭൗമൻ എന്നിവ ചൊവ്വയ്ക്ക് അങ്ങനെയുണ്ടായ പേരുകളാണ്. മംഗളൻ, അംഗാരകൻ, വക്രൻ ആരൻ, രക്തൻ എന്നിവ മറ്റു പര്യായങ്ങളും.
ചൊവ്വ രാശിചക്രത്തെ ഒന്നരവർഷം കൊണ്ട് ഒരുവട്ടം ചുറ്റി വരും. ശരാശരി ഒരുരാശിയിൽ ഒന്നരമാസം സഞ്ചരിക്കും. 2026 ജനുവരി 15 മുതൽ ഫെബ്രുവരി 23 വരെ (1201 മകരം 1 മുതൽ കുംഭം 11 വരെ) ചൊവ്വ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. മകരം രാശി (Capricorn) ചൊവ്വയുടെ ഉച്ചക്ഷേത്രം/ ഉച്ചരാശി (Exalted House) ആകുന്നു.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
ഉച്ചരാശിയിൽ സഞ്ചരിക്കുന്ന ഗ്രഹം ഏറ്റവും ബലശാലിയായിരിക്കും. അനുകൂല രാശികളിൽ ജനിച്ചവർക്ക് സമുന്നത ഫലം നൽകും. ജീവിതം ആരോഹണപാതയിലാവും. നേട്ടങ്ങൾ സുലഭമായി കൈവരുന്നതാണ്. എന്നാൽ ഇപ്പോൾ, കഴിഞ്ഞ നവംബർ മുതൽ വരുന്ന മാർച്ച് അവസാനം വരെ ചൊവ്വയ്ക്ക് സൂര്യനുമായി സാമീപ്യവും സമ്പർക്കവും വരുന്നതിനാൽ മൗഢ്യാവസ്ഥ (Combustion) ഉണ്ട്. അതൊരുപക്ഷെ ചൊവ്വയുടെ ഉച്ചഫലത്തിൻ്റെ പെരുമയും പകിട്ടും കുറച്ചേക്കാം.
മേടക്കൂറ് മുതൽ കർക്കടകക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
മേടക്കൂറിൻ്റെ അധിപഗ്രഹമാണ് ചൊവ്വ. അതിനാൽ ചൊവ്വയുടെ ഉച്ചസ്ഥിതി മേടക്കൂറുകാരുടെ മാനസികാവസ്ഥയെ ഉന്നമിപ്പിക്കുന്നതാണ്. പത്താം ഭാവത്തിലാണ് കുജസ്ഥിതി എന്നതിനാൽ തൊഴിലിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. ആത്മവിശ്വാസം ഉയരുന്നതാണ്. സമൂഹത്തിൻ്റെ സ്വീകാര്യത പ്രതീക്ഷിക്കാം. മത്സരാധിഷ്ഠിത കരാറുകൾ കൈവരുന്നതാണ്. ഉദ്യോഗം തേടുന്നവർക്ക് അർഹതയ്ക്കൊത്ത ജോലി കിട്ടാനുള്ള സാധ്യത വളരെക്കൂടുതലാണ്. രാഷ്ട്രീയ മത്സരങ്ങളിൽ അനായസമായി വിജയിക്കും. ഉപജാപങ്ങളെ മുൻകൂട്ടി പ്രതിരോധിക്കും. ബിസിനസ്സിൽ കരുതലോടുകൂടിയ പ്രവർത്തനങ്ങൾ വേണ്ടതുണ്ട്. പാർട്ണർമാരെ ചേർക്കുമ്പോൾ ശ്രദ്ധവേണം. കുടുംബ ബന്ധങ്ങളിൽ സംഘർഷം വരാതിരിക്കാൻ ആത്മസംയമനം അനിവാര്യമാണ്. ധനസ്ഥിതി മോശമാവില്ല.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ചൊവ്വ ഉച്ചനാകുന്നത് ഒമ്പതാം ഭാവത്തിലാകയാൽ ചില അനുകൂലതകൾ ഭവിക്കാം. എന്നാൽ ദോഷവശങ്ങളുമുണ്ട്. സ്വന്തം കഴിവുകൊണ്ടല്ലാതെ, ഭാഗ്യം കൊണ്ട് നേട്ടങ്ങൾ വന്നെത്തും. പദവികൾ നേടുന്നതാണ്. മത്സരങ്ങളിൽ എതിരാളികളെ നിഷ്പ്രഭരാക്കി വിജയിക്കുവാനാവും. പിതാവിനും സ്ഥാനമാനങ്ങൾക്ക് അർഹത കാണുന്നു. ഉദ്യോഗക്കയറ്റം ഭവിക്കും. പലകാര്യങ്ങൾക്കും തിടുക്കം കാട്ടുന്നത് ഗുണമായേക്കില്ല. ഏകോപനത്തിൽ വീഴ്ചവരുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. പൂർവ്വിക സ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങൾ നീളുന്നതായിരിക്കും. തീർത്ഥാടനത്തിന് സന്ദർഭം ലഭിക്കും. സാമ്പത്തികമായി സമ്മിശ്രമായ കാലമാണ്. സഹോദരനെ സഹായിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ ഏറെ ക്ലേശിക്കും. ഉറക്കം കുറയുന്നതാണ്.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ചൊവ്വ അഷ്ടമത്തിലാണ് ഉച്ചസ്ഥനാവുന്നത്. അഷ്ടമത്തെ അനിഷ്ടഭാവങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദോഷങ്ങളും കൂടി നേട്ടങ്ങൾക്കൊപ്പം അനുഭവിക്കേണ്ടിവരുന്നതാണ്. മൃഗഭയം ഉണ്ടാവാം. ചോരശല്യം വരാം. വസ്തുവിൻ്റെ ക്രിയവിക്രയത്തിൽ തടസ്സം നേരിടും. സാമ്പത്തിക വ്യയം കൂടുന്നതാണ്. ആഢംബരച്ചെലവുകൾ കുറയ്ക്കണം. സഹോദരരുമായി പിണങ്ങാം. രോഗികൾക്ക് ആശ്വസിക്കുവാനാവും. സഹപ്രവർത്തകരുമായി ഭിന്നതകൾ ഉടലെടുക്കുന്നതാണ്. കെട്ടിടം പണിയിൽ നിയമ പ്രശ്നങ്ങൾ വരാം. കടബാധ്യതകൾ കൂടാതിരിക്കാൻ ജാഗ്രത വേണം. പണയം വെച്ച സ്വർണാഭരണങ്ങളിൽ നിന്നും കൂടുതലായി പണം ലഭിക്കുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ചൊവ്വ അഷ്ടമത്തിലാണ് ഉച്ചസ്ഥനാവുന്നത്. അഷ്ടമത്തെ അനിഷ്ടഭാവങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദോഷങ്ങളും കൂടി നേട്ടങ്ങൾക്കൊപ്പം അനുഭവിക്കേണ്ടിവരുന്നതാണ്. മൃഗഭയം ഉണ്ടാവാം. ചോരശല്യം വരാം. വസ്തുവിൻ്റെ ക്രിയവിക്രയത്തിൽ തടസ്സം നേരിടും. സാമ്പത്തിക വ്യയം കൂടുന്നതാണ്. ആഢംബരച്ചെലവുകൾ കുറയ്ക്കണം. സഹോദരരുമായി പിണങ്ങാം. രോഗികൾക്ക് ആശ്വസിക്കുവാനാവും. സഹപ്രവർത്തകരുമായി ഭിന്നതകൾ ഉടലെടുക്കുന്നതാണ്. കെട്ടിടം പണിയിൽ നിയമ പ്രശ്നങ്ങൾ വരാം. കടബാധ്യതകൾ കൂടാതിരിക്കാൻ ജാഗ്രത വേണം. പണയം വെച്ച സ്വർണാഭരണങ്ങളിൽ നിന്നും കൂടുതലായി പണം ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരം അനുഭവിക്കും.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് ചൊവ്വ ഉച്ചസ്ഥിതി പ്രാപിച്ചിരിക്കുന്നത് ഏഴാമെടത്തിലാണ്. അതിനാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വരും. ചെറിയ കാര്യങ്ങൾ പിണക്കത്തിലേക്ക് നയിക്കാം. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറാനിടയുണ്ട്. ഔദ്യോഗികമായി വേറെ ദിക്കുകളിൽ താമസിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് സ്ഥലംമാറ്റം വൈകുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനാവും. സ്വകാര്യ സ്ഥാപനത്തിൽ സ്വതന്ത്ര ചുമതല ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിനുള്ള അനുമതി കിട്ടിയേക്കും. ഭവന നിർമ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് ചെലവേറും. പ്രണയികൾക്കിടയിൽ ego അധികരിക്കും. സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കുക എളുപ്പമായേക്കില്ല.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us