scorecardresearch

ചൊവ്വ തുലാം രാശിയിലേക്ക്; മൂലം മുതൽ രേവതി വരെ

Mars transit to Libra 2023 Astrological Predictions, Moolam to Revathi: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

Mars transit to Libra 2023 Astrological Predictions, Moolam to Revathi: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mars transit to Libra | Mars transit to Libra transit dates | Mars transit to Thulam rashi | ചൊവ്വ തുലാം രാശിയിലേക്ക് | Astrology | Horoscope

ചൊവ്വ തുലാം രാശിയിലേക്ക് കടക്കുമ്പോൾ മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ വരുന്ന സ്വാധീനം ഇതൊക്കെയാണ്

Mars transit to Libra 2023 Astrological Predictions, Moolam to Revathi: 2023 ഒക്ടോബർ 3-ാം തീയതി മുതൽ നവംബർ 16-ാം തീയതി വരെ ( 1199 കന്നി 16 മുതൽ തുലാം 30 വരെ) ചൊവ്വ തുലാം രാശിയിലൂടെ സഞ്ചരിക്കുന്നു. 2023സെപ്തംബർ 25 മുതൽ 2024 ജനുവരി 17 വരെ, ഏതാണ്ട് നാലുമാസക്കാലം ചൊവ്വ മൗഢ്യത്തിലുമാണ്. തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വ ഒക്ടോബർ 16 വരെ ചിത്തിരയിലും നവംബർ 2 വരെ ചോതിയിലും തുടർന്ന് വിശാഖം നക്ഷത്രത്തിലുമാണ്.

Advertisment

തുലാം മാസത്തിൽ, കൃത്യമായി പറഞ്ഞാൽ, ഒക്ടോബർ 18 മുതൽ 29 വരെ ചൊവ്വയോടൊപ്പം സൂര്യൻ, കേതു, ബുധൻ എന്നീ ഗ്രഹങ്ങളും സഞ്ചരിക്കുന്നുണ്ട്. ഭൂമിയുടെ പുത്രൻ എന്ന വ്യക്തിത്വമാണ് ചൊവ്വയെ കുജൻ എന്ന പേരിന് അർഹമാക്കിയത്. ചൊവ്വയ്ക്ക് ചൊവ്വ, രക്തൻ, രുധിരൻ തുടങ്ങിയ പേരുകൾ വന്നത് ദേഹത്തിന്റെ രക്തകാന്തി കൊണ്ടാണ്. പാപഗ്രഹവും അശുഭനും ക്രൂരനും ആണ് എന്ന മേൽവിലാസത്തിനൊപ്പം ചൊവ്വ നന്മതരുന്നവനും മംഗളകാരിയുമാണ്. അതിനാൽ 'മംഗളൻ' എന്ന നാമവുമുണ്ട്.

നവഗ്രഹ സാമ്രാജ്യത്തിലെ വലിയ പടത്തലവൻ കൂടിയാണ് ചൊവ്വ. ഒരു സൈന്യാധിപന്റെ ശക്തിയും അച്ചടക്കവും അധൃഷ്യഗാംഭീര്യവും ചൊവ്വയ്ക്കുണ്ട്. ബലശാലിയാണ് ഗ്രഹനിലയിൽ ചൊവ്വ എങ്കിൽ നന്മകളും ഐശ്വര്യവും സമ്മാനിക്കും. ദുർബലനെങ്കിൽ ദുഷ്ടനായി മാറി കഷ്ടഫലങ്ങളേകും. തന്റെ സമനായ ശുക്രന്റെ ക്ഷേത്രമായ തുലാത്തിൽ സഞ്ചരിക്കുകയാൽ വലിയ ബലവാനാണ് ഇപ്പോൾ ചൊവ്വ എന്ന് പറയാനാവില്ല. മാത്രവുമല്ല മൗഢ്യത്തിലുമാണ്, ചൊവ്വ. ഗ്രഹങ്ങളുടെ ശക്തി ഏറ്റവും ക്ഷയിക്കുന്ന കാലമാണ് മൗഢ്യം എന്നത് ഓർമ്മിക്കാം. അതിനാൽ അടുത്ത ജനുവരി പകുതിവരെ ചൊവ്വയിൽ നിന്നും സൽഫലങ്ങൾ കുറയും. ക്രൗര്യം കൂടുകയും ചെയ്യും.

ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു, അനുഭവങ്ങൾ എന്തൊക്കെയാവും എന്ന് പരിശോധിക്കുകയാണ് ഇവിടെ.

Advertisment

ധനുക്കൂറിന്

(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) അനുകൂലഭാവമായ പതിനൊന്നാമെടത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. തടസ്സപ്പെട്ടിരുന്ന ആദായമാർഗം തുറന്നു കിട്ടുന്നതാണ്. ഭൂമികാരകനാണ് ചൊവ്വ എന്നതിനാൽ വസ്തുവാങ്ങാനോ നല്ല വിലയ്ക്ക് വിൽക്കാനോ സാധിച്ചേക്കും. ഭൂമിയിൽ നിന്നും ഉള്ള ആദായവും ഉയരും. സഹോദരരുമായി പിണക്കം നീങ്ങി രമ്യതയിലാവും. മക്കളുടെ കാര്യത്തിൽ ശുഭവാർത്തയുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിയുന്നതാണ്. ഭോഗസുഖം ഉണ്ടാകും. തൊഴിലിൽ നിന്നും അംഗീകാരം ലഭിക്കാം. പ്രണയജീവിതം പുഷ്കലമാകുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്ര, വിരുന്നുകൾ ഇവയുണ്ടാകും. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കുന്നതാണ്.

മകരക്കൂറിന്

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ) കർമ്മസ്ഥാനമായ പത്താമെടത്തിലാണ് ചൊവ്വ. കർമ്മരംഗത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സ്ഥിതിയാണത്. ഉദ്യോഗസ്ഥർക്ക് മേലധികാരകളുടെ അപ്രീതി നേരിടേണ്ടി വരാം. പ്രതീക്ഷിച്ച ശമ്പളവർദ്ധന നീണ്ടേക്കാം.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഉല്പന്നങ്ങൾ ഉപഭോക്താക്കളുടെ മുന്നിൽ ശരിയാംവിധം പരിചയപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചേക്കാം. പൊതുപ്രവർത്തകർക്ക് ജനകീയ അടിത്തറ ഇളകുന്നതായി തോന്നും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. മക്കളെ സംബന്ധിച്ചും ചില ഉൽക്കണ്ഠകൾ ഉയരാം. സ്വന്തം ആരോഗ്യകാര്യത്തിലും അലംഭാവമരുത്.

കുംഭക്കൂറ്

(അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ) കുംഭക്കൂറിന്റെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഭാഗ്യം, ഉപാസന, അച്ഛൻ, ധർമ്മം മുതലായ കാര്യങ്ങൾ ഒമ്പതാമെടത്താൽ ചിന്തിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങൾക്ക് പ്രായേണ ദോഷാനുഭവങ്ങളാവും ഒമ്പതിൽ നിൽക്കുന്ന ചൊവ്വ സൃഷ്ടിക്കുക. കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കണമെന്നില്ല. ചെയ്യേണ്ട ജോലികൾ ചെയ്ത് പൂർത്തിയാക്കാൻ തടസ്സങ്ങൾ ഉണ്ടാകാം. ഇഷ്ടവസ്തുക്കൾ കൈമോശം വരാം. ഭാഗ്യക്കേട് കാരണം അർഹതയുണ്ടെങ്കിലും തഴയപ്പെടും. ഉപാസനകൾക്ക് ഭ്രംശം സംഭവിക്കാം. അച്ഛന്റെ ആരോഗ്യ കാര്യത്തിൽ അനാസ്ഥയരുത്. പൂർവ്വിക സ്വത്തുക്കളെ സംബന്ധിച്ച് സഹോദരരുമായി തർക്കങ്ങൾ ഉടലെടുക്കാം. അതിനാൽ ആലോചനാപൂർവ്വം മുന്നോട്ട് നീങ്ങേണ്ട കാലമാണ്.

മീനക്കൂറ്

(പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി) ചൊവ്വ മീനക്കൂറിന്റെ എട്ടാമെടമായ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. അഷ്ടമം അഥവാ എട്ടാമെടം ഏറെ കരുതൽ വേണ്ട രാശിയാണ്. മരണഭയം, ആപത്തുകൾ, വീഴ്ച, മുറിവ് എന്നിങ്ങനെയുള്ള കാര്യങ്ങളുമായി എട്ടാമെടം ബന്ധപ്പെടുന്നു. അവിടെ കേതുവുണ്ട്, ചൊവ്വയും കൂടി വരുന്നതോടെ കാര്യങ്ങൾ അത്ര പന്തിയാവണം എന്നില്ല. ആരോഗ്യ പരിരക്ഷ അനിവാര്യം. എല്ലാക്കാര്യങ്ങളിലും ശ്രദ്ധയുണ്ടാവണം. ഇടപാടുകളിൽ കണിശത പുലർത്തണം. വാക്കും കർമ്മവും സമന്വയിപ്പിക്കുക എളുപ്പമാവില്ല. വ്യവഹാരങ്ങൾക്ക് മുതിരരുത്. ക്ഷോഭം നിയന്ത്രിക്കണം. പരമാവധി മാനസിക ശാന്തത പുലർത്താൻ ശ്രമിക്കേണ്ടതാണ്. സ്വന്തം ജാതക പ്രകാരം നല്ല ദശാപഹാരാദികളിലൂടെ കടന്നുപോവുന്നുവെങ്കിൽ മുകളിൽ പറഞ്ഞ ദോഷങ്ങൾ നാമമാത്രമാവും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: