scorecardresearch
Latest News

Mars Transit 2022 Astrological Predictions: ചൊവ്വ വക്രഗതിയിൽ, മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mars Transit 2022 Astrological Predictions for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mars Transit 2022 Astrological Predictions: ചൊവ്വ വക്രഗതിയിൽ, മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mars Transit 2022 Astrological Predictions for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: 1198 തുലാം 27 ന്, 2022 നവംബർ 13 ന് ചൊവ്വ മിഥുനരാശിയിൽ നിന്നും വക്രഗതിയായി ഇടവത്തിലേക്ക് കടക്കുകയാണ്. ഇനി നാല് മാസക്കാലത്തിലധികം, 1198, കുംഭം 29 (2023 മാർച്ച് 13 ) വരെ ചൊവ്വ ഇടവത്തിൽ തുടരും. ഇപ്പോൾ മിഥുനക്കൂറിലെ മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന ചൊവ്വ തുലാം 27 (നവംബർ 13) മുതൽ ഇടവക്കൂറിലെ മകയിരത്തിൽ വക്രഗതിയായി സഞ്ചരിക്കും. വൃശ്ചികം 18 ന് (ഡിസംബർ 4 ന്) രോഹിണിയിലേക്ക് കടക്കും. കുംഭം 14 ന് ( 2023 ഫെബ്രുവരി 26 ന്) വീണ്ടും നേർ സഞ്ചാരമായി മകയിരത്തിലും സഞ്ചരിക്കുന്നു.

ഇടവം രാശിയിലെ കാർത്തികയിലേക്ക് ചൊവ്വ വരുന്നില്ലെന്ന് സാരം. രോഹിണി, മകയിരം നക്ഷത്രമണ്ഡലങ്ങളിലാണ് ചൊവ്വ ഇനി സഞ്ചരിക്കാൻ പോകുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു… ഗ്രഹങ്ങളിൽ ഉദ്ദാമ പ്രകൃതിയാണ് ചൊവ്വ. ഗ്രഹലോകത്തിലെ സൈന്യാധിപൻ എന്നാണ് സങ്കല്പം. രണമണ്ഡലഭൈരവനും സമര ദുർജയനുമൊക്കെയായി ചൊവ്വയെ പ്രമാണ ഗ്രന്ഥങ്ങൾ വരച്ചുകാട്ടുന്നു. പാപഗ്രഹമായിട്ടാണ് ചൊവ്വയെ പരിഗണിക്കുന്നത് എന്നതും ഓർക്കണം. ഗ്രഹങ്ങളുടെ ലിംഗകല്പനയിൽ പുരുഷഗ്രഹവുമാണ് ചൊവ്വ. ‘കുജൻ’ എന്ന പേരിലാണ് ചൊവ്വ പ്രശസ്തൻ. അതിനാൽ ഗ്രഹനിലയിൽ ചൊവ്വയെ ‘കു’ എന്ന അക്ഷരം കൊണ്ട് രേഖപ്പെടുത്തുന്നു.

വക്രഗതിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ ശക്തി ഇരട്ടിക്കുകയാണ് പതിവ്. നന്മയായാലും തിന്മയായാലും അധിക അളവിൽ അപ്പോൾ അനുഭവത്തിലെത്തും. ഇപ്പോൾ സഞ്ചരിക്കുന്ന മിഥുനം രാശിയിൽ തന്റെ ശത്രുവായ ബുധന്റെ വീടാകയാൽ ചൊവ്വയ്ക്ക് ബലക്ഷയമുണ്ട്. ഇടവം രാശി ശുക്രന്റെ സ്വക്ഷേത്രമാണ്. ശുക്രനും ചൊവ്വയും സമന്മാരാണ് എന്നത്രെ ആചാര്യമതം. പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെന്നതാണ് അതിന്റെ അർത്ഥം.

ചൊവ്വ നമ്മൾ ജനിച്ച കൂറിന്റെ (ജന്മരാശിയുടെ) മൂന്ന്, ആറ്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് ഗുണപ്രദനാകുന്നത്. പത്തിൽ സഞ്ചരിക്കുമ്പോഴും മികവ് നൽകുമെന്നും പക്ഷമുണ്ട്. മറ്റ് ഭാവങ്ങളിൽ ദോഷഫലങ്ങളാണധികവും. ജന്മരാശിയിലും (ജനിച്ച കൂറിലും) എട്ടാമെടത്തും പന്ത്രണ്ടാമെടത്തും സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ രൗദ്രം വർദ്ധിക്കുന്നു. ഫലങ്ങൾ കഠിനമായിത്തീരുകയാവും അനുഭവം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ചൊവ്വ ആറാമെടത്താണ് സഞ്ചാരം. അനുകൂലഫലങ്ങൾക്കാവും മുൻതൂക്കം. നീണ്ടകാലമായി പിരിഞ്ഞു പോയിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാവും. കർമ്മരംഗത്ത് വിജയിക്കും. ധനവരവ് അധികരിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കി മുന്നേറും. ആരോഗ്യ പരിശോധനകൾ ആശ്വാസം പകരും. കുടുംബത്തിൽ പുണ്യകർമ്മങ്ങൾ നടക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കാനാവും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ആലോചനകൾ അധികമാവും. അതേസമയം പ്രവൃത്തികളിൽ മാന്ദ്യം ഭവിക്കുകയും ചെയ്യും. നിർബന്ധബുദ്ധി മൂലം ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരാം. കുട്ടികളുടെ കാര്യത്തിൽ വല്ല മനപ്രയാസങ്ങളും വന്നുചേർന്നേക്കാം. സാമ്പത്തിക അച്ചടക്കം വേണ്ട സമയമാണ്. കൊടുക്കൽ വാങ്ങലുകളിൽ നഷ്ടം വരാനിടയുണ്ട്. വൃദ്ധജനങ്ങൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. പ്രവാസികൾക്ക് നാട്ടിലെത്താൻ തടസ്സങ്ങളുണ്ടാവും.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം മുഴുവൻ, പൂരുട്ടാതി 1,2,3 പാദങ്ങൾ): ദേഹസുഖം കുറയാം. മാനസികമായി പിരിമുറുക്കം ഉണ്ടാവും. ചില ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളും. വീടിന് അറ്റകുറ്റപ്പണി വേണ്ടിവരാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഏറ്റവും ശ്രദ്ധ പുലർത്തേണ്ട കാലമാണ്. നിസ്സാരകാരണങ്ങളാൽ സുഹൃത്തുക്കളുമായി പിണങ്ങിയേക്കും. തറവാട് ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തിൽ മുഴുകും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത എത്താം. പ്രണയജീവിതത്തിലും ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. ധനപരമായി നേരിയതോതിലുള്ള നേട്ടങ്ങൾ പ്രതീക്ഷിക്കാം.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): കർമ്മമേഖല സമുജ്ജ്വലമാകും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പ്രൊഫഷണലുകൾക്ക് കൂടുതൽ സമ്പാദിക്കാൻ സാഹചര്യം ഒരുങ്ങും. ഗാർഹിക രംഗം ഐശ്വര്യപൂർണമാകും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ വിശ്വാസവും സ്നേഹവും നേടിയെടുക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ട സമയം കൂടിയാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mars transit 2022 astrological predictions