/indian-express-malayalam/media/media_files/2025/06/12/horoscope-chovva-punartham-ga-01-785999.jpg)
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
രണ്ടാമെടത്തിലാണ് ചൊവ്വയും കേതുവും സംഗമിക്കുന്നത്. രണ്ടാമെടത്തിൽ സ്ഥിതി, അഷ്ടമത്തിൽ നോട്ടം എന്നിവ അത്ര അനുകൂലമല്ല. വാക്കുകൾക്ക് അറിയാതെ തന്നെ പാരുഷ്യം വരുന്നതാണ്. വാഗ്ദാനലംഘം ഉണ്ടാവും. ദുരാരോപണങ്ങൾ കേൾക്കാനുമിടയുണ്ട്. സാക്ഷി നിന്നതിൻ്റെ പേരിൽ വിരോധം വരാം. ഉപരി വിദ്യാഭ്യാസത്തിനായി നടത്തുന്ന പരിശ്രമങ്ങൾ വിളംബത്തിലാവും.
/indian-express-malayalam/media/media_files/2025/06/12/horoscope-chovva-punartham-ga-06-198614.jpg)
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
കുടുംബസ്ഥാനമാണ് രണ്ടാമെടം. അതിനാൽ ദാമ്പത്യത്തിൽ സ്വരച്ചേർച്ച കുറയുന്നതാണ്. ധനവരവിൽ മാന്ദ്യമുണ്ടാവും. സദുദ്യമങ്ങൾ ഫലം കാണാൻ ഇരട്ടി അധ്വാനം ആവശ്യമായേക്കും. മുറിവ്, വ്രണം, തീപ്പൊള്ളൽ പോലുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. പ്രണയികൾക്ക് ബന്ധശൈഥില്യം ഏർപ്പെടാം. ഊഹക്കച്ചവടത്തിൽ നഷ്ടം വന്നേക്കും. മുഖരോഗങ്ങൾ വിഷമിപ്പിക്കാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/06/12/horoscope-chovva-punartham-ga-04-854167.jpg)
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ജന്മരാശിയിലാണ് ചൊവ്വയും കേതുവും സംഗമിക്കുന്നത്. 12,8, ജന്മരാശി എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ ആപത്തുകാലമാണ് എന്നുപറയാറുണ്ട്. അതിനാൽ ചിങ്ങക്കൂറുകാർ മനോവാക്കർമ്മങ്ങളിൽ കരുതൽ പുലർത്തണം. ആരോഗ്യം ബാധിക്കപ്പെടാം. മാനസിക പിരിമുറുക്കം ഉയരുന്നതാണ്. കലഹവാസനയും ക്ഷോഭവും നിയന്ത്രിക്കപ്പെടണം. ദാമ്പത്യത്തിൽ ഓരോരോ പ്രശ്നങ്ങൾ തലപൊക്കാം.
/indian-express-malayalam/media/media_files/2025/06/12/horoscope-chovva-punartham-ga-02-550225.jpg)
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
കൂട്ടുകച്ചവടത്തിൽ നിന്നും പിരിഞ്ഞാലോ എന്ന ആലോചന ശക്തിപ്പെടുന്നതാണ്. യാത്രകൾ ക്ലേശകരമായേക്കും. ലക്ഷ്യത്തിലെത്താൻ ചുറ്റിവളഞ്ഞ് സഞ്ചരിക്കുക എന്ന അനുഭവം വരാനിടയുണ്ട്. വിലപ്പെട്ട വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തനത്തിൽ തിരിച്ചടികൾ ഒരു സാധ്യതയാണ്. ഔദ്യോഗികമായി അർഹതയുള്ള അവകാശങ്ങൾ നേടിയെടുക്കുക എളുപ്പമായേക്കില്ല. ബിസിനസ്സിൽ ലാഭം കുറയുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/06/12/horoscope-chovva-punartham-ga-03-662073.jpg)
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വയും കേതുവും ഒത്തുചേരുന്നത്. പന്ത്രണ്ടാമെടത്തിലെ പാപഗ്രഹങ്ങളുടെ സഞ്ചാരം ദുർവ്യയത്തിനും ധനപരമായ ക്ലേശങ്ങൾക്കും ഇടവരുത്തും. കടബാധ്യത അധികരിക്കുന്നതാണ്. വീടുവിട്ടുനിൽക്കേണ്ടിവരും. ഉറ്റവരുമായി അകലാൻ സാധ്യതയുണ്ട്. ലക്ഷ്യത്തിലെത്താൻ ഇരട്ടി ഊർജ്ജം ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാവും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/06/12/horoscope-chovva-punartham-ga-05-692664.jpg)
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
ലഘുവായ സമ്മർദ്ദങ്ങളിൽ പോലും വലിയ തളർച്ചയുണ്ടാവും. ആത്മശക്തി ചോരാനിടയുണ്ട്. ഉദ്യോഗസ്ഥർ ദൂരദിക്കുകളിലേക്ക് സ്ഥലംമാറ്റപ്പെടാം. യാത്രകൾ ദുരിതമുണ്ടാക്കും. പ്രതീക്ഷിച്ച നേട്ടങ്ങൾ അനർഹർ തട്ടിയെടുക്കുന്നത് കണ്ടുനിൽക്കേണ്ടി വരും. നവസംരംഭങ്ങൾ ഇപ്പോൾ തുടങ്ങരുത്. വിവാഹിതർക്കിടയിൽ കലഹം ഭവിക്കാം. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us