/indian-express-malayalam/media/media_files/2025/06/13/horoscope-thulam-ga-06-451370.jpg)
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3)
ചൊവ്വ-കേതു യോഗത്തിൻ്റെ ഏറ്റവും നല്ല ഗുണഭോക്താക്കൾ തുലാക്കൂറുകാരാണ്. 'സർവ്വാഭീഷ്ടസ്ഥാനം' എന്നറിയപ്പെടുന്ന പതിനൊന്നാമെടത്തിലാണ് ഈ യോഗം ഭവിക്കുന്നത്. പലതരം നേട്ടങ്ങൾ വന്നുചേരും. ശനിയും വ്യാഴവും ഇഷ്ടഭാവങ്ങളിൽ തുടരുകയാണ്. ഇപ്പോൾ കേതുവും ചൊവ്വയും കൂടി ഇഷ്ടഭാവത്തിൽ വരുമ്പോൾ നാനാപ്രകാരേണയുള്ള അഭിവൃദ്ധി സംജാതമാകും. മത്സരങ്ങളിൽ അനായാസേന ജയിക്കുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/06/13/horoscope-thulam-ga-05-566080.jpg)
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3)
വ്യവഹാരങ്ങളിൽ അനുകൂല വിധി വരും. ഭൂമി / വീട് വാങ്ങാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും. സഹോദരർക്ക് വഴികാട്ടിക്കൊടുക്കും. തൊഴിൽ തേടുന്നവർക്ക് ന്യായമായ വരുമാനം ലഭിക്കുന്നതാണ്. സംഘടനകളിൽ നേതൃപദവി വഹിക്കും. ബിസിനസ്സിൽ ലാഭം ഉയരും. കിട്ടാക്കടങ്ങൾ തിരിച്ചുകിട്ടാം. പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നതാണ്. നാട്ടിലും തൊഴിലിടത്തിലും ബഹുമാനാദരങ്ങൾ കൈവരും. ആരോഗ്യ സൗഖ്യം അനുഭവപ്പെടും.
/indian-express-malayalam/media/media_files/2025/06/13/horoscope-thulam-ga-01-760868.jpg)
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
പത്താം ഭാവത്തിൽ ചൊവ്വയും കേതുവും സംഗമിക്കുന്നത് വലുതായ ദോഷമായി പരിഗണിക്കാനാവില്ല. എന്നാൽ തിക്താനുഭവങ്ങൾ തൊഴിൽ മേഖലയിൽ ഉണ്ടാവുന്നതാണ്. തിടുക്കത്തിൽ പല കാര്യങ്ങളും ചെയ്ത് അബദ്ധത്തിലാവും. മേലധികാരികൾ വിരോധിച്ചേക്കാം. സഹപ്രവർത്തകരുമായി കലഹങ്ങൾക്ക് സാധ്യതയുണ്ട്. സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ കഴിയാതെ വരുന്നതാണ്.
/indian-express-malayalam/media/media_files/2025/06/13/horoscope-thulam-ga-02-355291.jpg)
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
വാഹന നിയമങ്ങൾ തെറ്റിക്കപ്പെടുകയാൽ പിഴ ഒടുക്കേണ്ടി വന്നേക്കാം. വീട്ടിനടുത്തേക്കുള്ള സ്ഥലംമാറ്റത്തിന് കാത്തിരപ്പ് തുടരപ്പെടുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് കാലം ഒട്ടും അനുകൂലമല്ല. ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വിപണനതന്ത്രങ്ങൾ വിഫലമായേക്കും. മത്സരങ്ങളിൽ പ്രതീക്ഷിച്ച വിജയം അകലെയാവും. കുടുംബ ജീവിതത്തിൽ സംതൃപ്തി ശരാശരിയായിരിക്കും.
/indian-express-malayalam/media/media_files/2025/06/13/horoscope-thulam-ga-04-685330.jpg)
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറുകാർക്ക് ഒമ്പതാം ഭാവത്തിലായിട്ടാണ് കുജനും കേതുവും ഒരുമിക്കുന്നത്. പാപഗ്രഹങ്ങൾ ഭാഗ്യഭാവമായ ഒമ്പതാമെടത്തിൽ സഞ്ചരിക്കുന്നത് പ്രതികൂലഫലങ്ങൾ സൃഷ്ടിക്കും. നേട്ടങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' എന്നോണം നഷ്ടമാകാം. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച കോഴ്സുകളിലോ ആഗ്രഹിച്ച കലാശാലകളിലെ പ്രവേശനം കിട്ടിയേക്കില്ല. അച്ഛനും അമ്മയ്ക്കും സുഖക്കുറവ് വരാം. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാവില്ല. ബിസിനസ്സിൽ പലതരം തടസ്സങ്ങൾ ഉണ്ടാവും.
/indian-express-malayalam/media/media_files/2025/06/13/horoscope-thulam-ga-03-361143.jpg)
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
കുടുംബാംഗങ്ങൾ ഭിന്നാഭിപ്രായം പറയുന്നതാണ്. ഉപാസനകൾ, ക്ഷേത്രാടനം എന്നിവ തടസ്സപ്പെടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ക്ളേശമുള്ള ഷിഫ്റ്റിൽ പ്രവർത്തിക്കേണ്ടതായി വരുന്നതായിരിക്കും. സഹായിക്കാമെന്നേറ്റവർ വാക്കുപാലിക്കില്ല. സ്വഭാവത്തിൽ അറിഞ്ഞോ അറിയാതെയോ പരുക്കൻമട്ടുകൾ ഇടം പിടിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.