/indian-express-malayalam/media/media_files/2025/06/11/chovva-kethu-medam-ga-01-728945.jpg)
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം)
അഞ്ചാംഭാവമായ ചിങ്ങം രാശിയിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. നാലാം ഭാവത്തിൽ നീചനായിരുന്നു, ചൊവ്വ ഇത്രകാലം. തന്മൂലം സൃഷ്ടിക്കപ്പെട്ട മാനസിക ക്ലേശങ്ങൾ ചൊവ്വ അഞ്ചാമെടത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടായേക്കില്ല. എന്നാൽ കേതുയോഗം മൂലം തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സമ്മർദം ഉണ്ടായിക്കൊണ്ടിരിക്കും. പിടിവാശി കൂടുവാനിടയുണ്ട്. സുഹൃത്തുക്കളുടെ വാക്കുകൾ വിലമതിച്ചേക്കില്ല.
/indian-express-malayalam/media/media_files/2025/06/11/chovva-kethu-medam-ga-03-103805.jpg)
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം)
മക്കളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവരെ നിരീക്ഷിക്കാൻ സമയം കണ്ടത്തേണ്ടതുണ്ട്. പലരുടേയും ഉപദേശങ്ങൾ തൃണവൽഗണിക്കും. രഹസ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനാൽ എപ്പോഴും പിരിമുറുക്കം അനുഭവപ്പെടുന്നതാണ്. ഔദ്യോഗിക കാര്യങ്ങളിൽ തഴയപ്പെടുന്നുണ്ടോ എന്ന തോന്നൽ ശക്തമാകുന്നതാണ്. ധനവരവ് പ്രതീക്ഷിച്ചതിൽ നിന്നും അല്പം കുറയാം. നവസംരംഭങ്ങൾ ഇപ്പോൾ പച്ചപിടിക്കണം എന്നില്ല. ഉപാസനാദികൾക്ക് തടസ്സം വരാം.
/indian-express-malayalam/media/media_files/2025/06/11/chovva-kethu-medam-ga-02-197005.jpg)
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
നാലാം ഭാവത്തിലാണ് ചൊവ്വ - കേതു യോഗം വരുന്നത്. പാപഗ്രഹങ്ങൾ നാലാമെടത്തിൽ സഞ്ചരിക്കുമ്പോൾ മനക്ലേശമുണ്ടാവും. അകാരണമായ ഭയം, വിഷാദം ഇവ സംഭവിക്കാം. സുഹൃത്തുക്കളുമായി കലഹത്തിന് ഒരുമ്പെട്ടേക്കും. ബന്ധുവിരോധവും സാധ്യതയാണ്. വാഹനം ഓടിക്കുന്നതിൽ കരുതലുണ്ടാവണം. സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് നിരാശയുണ്ടാവും.
/indian-express-malayalam/media/media_files/2025/06/11/chovva-kethu-medam-ga-5-220554.jpg)
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
സുപ്രധാന കാര്യങ്ങളിൽ തിടുക്കത്തിൽ തീരുമാനം കൈക്കൊണ്ട് കുഴപ്പത്തിലാവാം. കൃത്യനിർവഹണത്തിൽ തടസ്സങ്ങൾക്കിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വസ്തുവില്പനയുടെ കാര്യത്തിൽ അവസാനനിമിഷം ഇച്ഛാഭംഗം വരാം. വലിയ തോതിൽ മുതൽമുടക്കി ബിസിനസ്സ് വിപുലീകരിക്കാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. തൊഴിലിടത്തിൽ സ്വൈരക്കുറവുണ്ടാവും.
/indian-express-malayalam/media/media_files/2025/06/11/chovva-kethu-medam-ga-6-605643.jpg)
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
മൂന്നാമെടത്തിലാണ് കുജകേതുയോഗം വരുന്നത്. പാപഗ്രഹങ്ങൾക്ക് അനുകൂലമായ രാശിയാണ് മൂന്നാമെടം. ആത്മവിശ്വാസം വാനോളമുയരും. പ്രയത്നിക്കാനുള്ള സന്നദ്ധത സംജാതമാകും. ലഘുശ്രമത്താൽ വിപുലമായ നേട്ടങ്ങൾ കൊയ്യുന്നതാണ്. മറഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകളെ മറികടന്ന് മുന്നോട്ടു പോകും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ധനപരമായി ഉത്കർഷം ഭവിക്കുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/06/11/chovva-kethu-medam-ga-4-259918.jpg)
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
കിട്ടാക്കടങ്ങൾ കിട്ടുവാനിടയുണ്ട്. വ്യാപാരത്തിലും വ്യവസായത്തിലും പുതിയ ചുവടുവെയ്പുകൾ നടത്തിയേക്കും. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരങ്ങൾ കൈവരും. കിടപ്പുരോഗികൾക്ക് ആശ്വാസം ഭവിക്കും. ഭൗതികമായ ഉയർച്ചകൾ വരുന്നതാണ്. ഭാവിയെ മുൻനിർത്തി ചില നിക്ഷേപങ്ങൾ നടത്തുവാൻ കഴിയും. സമൂഹത്തിൻ്റെ ആദരം ലഭിക്കുന്നതാണ്. ആരോഗ്യസൗഖ്യം പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us