scorecardresearch

തുലാക്കൂറുകാർക്ക് ദാമ്പത്യപ്രശ്നങ്ങൾ, വൃശ്ചികക്കൂറുകാർക്ക് കടബാധ്യതകൾ കൂടാം, ധനുക്കൂറുകാർക്ക് പാഴ്ച്ചെലവുകൾ

പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ അഥവാ കുജൻ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്

പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ അഥവാ കുജൻ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്

author-image
S. Sreenivas Iyer
New Update
Astrology

Source: Freepik

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

രണ്ടാമെടത്തിൻ്റെയും ഏഴാമെടത്തി ൻ്റെയും അധിപനാണ് തുലാക്കൂറുകാർക്ക് കുജൻ. രണ്ടാമെടം വാക്ക്, വിദ്യ, കുടുംബം, ധനം എന്നിവയെ കുറിക്കുന്നു. വാക്കുകൾ പരുഷങ്ങളാവാനിടയുണ്ട്. നല്ലത് പറഞ്ഞാലും തെറ്റായി മനസ്സിലാക്കപ്പെടും. പ്രഭാഷണത്തിനും പ്രബന്ധാവതരണത്തിനും ഉള്ള അവസരം നഷ്ടപ്പെടാം. വാഗ്ദാനലംഘനം നടത്തുന്നവരോട് കലഹിച്ചേക്കും. എന്നാൽ സ്വയം വാക്കു തെറ്റിക്കുന്ന സ്ഥിതിയും ഉടലെടുത്താൽ അത്ഭുതപ്പെടാനില്ല. 

Advertisment

കുടുംബകാര്യങ്ങളിൽ മറവി വരുന്നതുമൂലം ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. ഇ എൻ ടി രോഗങ്ങൾ വിഷമിപ്പിച്ചേക്കാം. വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ ഏർപ്പെടുന്ന സാഹചര്യത്തിന് സാധ്യതയുണ്ട്. പ്രണയികൾക്കിടയിൽ ഈഗോ കടന്നുവരും. തർക്കങ്ങൾ പതിവായേക്കാം. ഭാര്യാഭർത്താക്കന്മാർ ഉദ്യോഗവശാലോ മറ്റോ രണ്ടുദിക്കിൽ കഴിയേണ്ടതായി വരും.  കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. വിദേശജോലിക്കുള്ള കാത്തിരിപ്പ് തുടരുന്നതായിരിക്കും.  ഉറക്കം കുറയും.

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ജന്മരാശിയുടെ/ കൂറിൻ്റെ അധിപനാണ് കുജൻ! ഒപ്പം ആറാമെട ത്തിൻ്റെയും. അതിനാൽ വൃശ്ചികക്കൂറുകാർക്ക് ചൊവ്വയുടെ മൗഢ്യാവസ്ഥ പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാം. ആത്മവിശ്വാസത്തിന് ഹാനിവരുന്നതാണ്. സഹജമായ കഴിവുകൾ മങ്ങുന്നതായി തോന്നും. അനായാസം ഏറ്റെടുത്തിരുന്ന ദൗത്യങ്ങളിൽ /  വെല്ലുവിളികളിൽ ഭയപ്പാടനുഭവപ്പെടും. അവയിൽ നിന്നും പിൻവാങ്ങും.  വിദ്യാർത്ഥികൾക്ക് പഠിച്ച വിഷയങ്ങളിൽ മറവി അനുഭവപ്പെടുന്നതാണ്. 

മത്സരങ്ങളിലും അഭിമുഖങ്ങളിലും നന്നായി ശോഭിക്കാൻ കഴിഞ്ഞേക്കില്ല. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ മുന്നത്തെപ്പോലെ അഭിരുചി കാട്ടില്ല. കടബാധ്യതകൾ കൂടാനിടയുണ്ട്. സാമ്പത്തികമായ അച്ചടക്കം നഷ്ടമാകാം. സഹപ്രവർത്തകരോട് വിരോധിച്ചേക്കും. ശത്രുഭയം അധികമാവുന്നതാണ്.  പണമോ ആഭരണമോ രേഖകളോ കളവ് പോകാനോ കളഞ്ഞുപോകാനോ സാധ്യതകാണുന്നു. പൊതുവേ പലതരം സമ്മർദങ്ങൾ വന്നുചേരുന്ന കാലമായിരിക്കും.

Advertisment

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

5, 12 ഭാവങ്ങളുടെ  അധിപനാണ് ചൊവ്വ. സന്താനങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ  കൂടുതൽ ജാഗ്രത ആവശ്യമാണ്. മക്കളുടെ പഠിപ്പ്, കൂട്ടുകെട്ട് ഇവ നിരീക്ഷിക്കപ്പെടണം. ആവശ്യമുള്ളപക്ഷം നേർവഴി ഉപദേശിക്കാനും തയ്യാറാവേണ്ടതുണ്ട്.  ധനാഗമ മാർഗങ്ങൾ വികസിപ്പിക്കാൻ മുൻകൈയ്യെടുക്കണം. ബിസിനസ്സിൽ പാർട്ണർമാരെ ചേർക്കുന്നതിൽ ജാഗ്രത വേണം. വീടുവിട്ടുനിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനായേക്കില്ല. ആത്മബലം ചോരുന്നതായി തോന്നും. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. 

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

എത്ര ശ്രമിച്ചാലും പാഴ്ച്ചെലവുകൾ ഒഴിവാക്കാനാവില്ലെന്ന സ്ഥിതിയുണ്ടാവാം. കിടമത്സരങ്ങളിൽ പരാജയം ഭവിക്കും. ചെറുപ്പക്കാരുടെ പ്രണയ കാര്യങ്ങളിൽ ശൈഥില്യം ഏർപ്പെടുവാനിടയുണ്ട്. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ വഴി അടയുന്ന സ്ഥിതി വന്നേക്കാം. വിദേശത്ത് കഴിയുന്നവർക്ക് പുതിയ നിയമങ്ങൾ പ്രതികൂലമാവുന്നതാണ്. നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാക്കും മുന്നേ പിൻവലിച്ചേക്കാം.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: