/indian-express-malayalam/media/media_files/2025/11/04/budhan-moudyam-moolam-2025-11-04-16-36-10.jpg)
Mars Debilitation: ചൊവ്വ മൗഢ്യത്തിൽ
Astrology: ചൊവ്വ അഥവാ കുജൻ (Mars) മൗഢ്യാവസ്ഥയിലേക്ക് കടക്കുകയാണ്. ഇനി ഏതാണ്ട് അഞ്ചുമാസക്കാലം, 2025 നവംബർ 5 മുതൽ 2026 ഏപ്രിൽ 1 വരെ (1201 തുലാം 19 മുതൽ മീനം 18 വരെ) ചൊവ്വ / കുജൻ മൗഢ്യത്തിലാവും (Debilitated State).
ഗ്രഹങ്ങൾക്ക് സൂര്യസാമീപ്യം മൂലം ഉണ്ടാവുന്ന ബലഹാനിയാണ് മൗഢ്യം എന്നറിയപ്പെടുന്നത്. സൂര്യനും ചൊവ്വയും തമ്മിൽ 17 ഡിഗ്രി മാത്രമായി ദൂരവ്യത്യാസം കുറയുമ്പോൾ ചൊവ്വയ്ക്ക് മൗഢ്യം തുടങ്ങും.
സാധാരണയായി വർഷത്തിൽ 120 ദിവസം/ 4 മാസക്കാലം ചൊവ്വ ഇപ്രകാരം മൗഢ്യത്തിലാവും. ഈ വർഷം ഇത് 150 ദിവസമായി (5 മാസമായി) ഉയരുന്നുണ്ട്.
വൃശ്ചികം മുതൽ കുംഭം വരെ നാലുരാശികളിലും അനിഴം മുതൽ പൂരൂരുട്ടാതി വരെ ഒമ്പതുനാളുകളിലുമായി ഇക്കാലയളവിൽ ചൊവ്വ കടന്നുപോകും. ധനു, മകരം മാസങ്ങളിൽ സൂര്യനും ചൊവ്വയും തമ്മിലുള്ള അകലം തീരെക്കുറയുന്നതിനാൽ അക്കാലത്തെ മൗഢ്യത്തിൻ്റെ പരമകാഷ്ഠ എന്നുവിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.
മാനസികവും ശാരീരികവുമായ ഓജസ്സിൻ്റെ കാരകഗ്രഹമാണ് ചൊവ്വ. ഭൂമികാരകത്വം, യുദ്ധകാരകത്വം എന്നിവയും ചൊവ്വയ്ക്കുണ്ട്. കനിഷ്ഠ സഹോദരരെ സൂചിപ്പിക്കുന്ന ഗ്രഹവും ചൊവ്വയാണ്.
മൗഢ്യം വരുമ്പോൾ ഗ്രഹം ഏറ്റവും ദുർബലനാവുന്നു. രോഗഗ്രസ്തരായ മനുഷ്യരെപ്പോലെയാണ് മൗഢ്യം വന്ന ഗ്രഹവും. ആത്മശക്തിയും മനസ്സിൻ്റെയും ശരീരത്തിൻ്റെയും പ്രതിരോധ ശക്തികളും ചോർന്നുപോകുന്നു.
പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്. ആപത്തുകൾ നിഴലുപോലെ ഒപ്പമുണ്ടെന്ന തോന്നൽ ശക്തമാകും. പലതരം സമ്മർദ്ദങ്ങളുണ്ടാവും. അകാരണമായ ഭയം ഉടലെടുക്കാം. പരാജയഭീതി അലട്ടുന്നതാണ്.
വിശദവിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
5, 12 ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. സന്താനങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. മക്കളുടെ പഠിപ്പ്, കൂട്ടുകെട്ട് ഇവ നിരീക്ഷിക്കപ്പെടണം. ആവശ്യമുള്ളപക്ഷം നേർവഴി ഉപദേശിക്കാനും തയ്യാറാവേണ്ടതുണ്ട്. ധനാഗമ മാർഗങ്ങൾ വികസിപ്പിക്കാൻ മുൻകൈയ്യെടുക്കണം. ബിസിനസ്സിൽ പാർട്ണർമാരെ ചേർക്കുന്നതിൽ ജാഗ്രത വേണം. വീടുവിട്ടുനിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനായേക്കില്ല. ആത്മബലം ചോരുന്നതായി തോന്നും. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
എത്ര ശ്രമിച്ചാലും പാഴ്ച്ചെലവുകൾ ഒഴിവാക്കാനാവില്ലെന്ന സ്ഥിതിയുണ്ടാവാം. കിടമത്സരങ്ങളിൽ പരാജയം ഭവിക്കും. ചെറുപ്പക്കാരുടെ പ്രണയ കാര്യങ്ങളിൽ ശൈഥില്യം ഏർപ്പെടുവാനിടയുണ്ട്. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ വഴി അടയുന്ന സ്ഥിതി വന്നേക്കാം. വിദേശത്ത് കഴിയുന്നവർക്ക് പുതിയ നിയമങ്ങൾ പ്രതികൂലമാവുന്നതാണ്. നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാക്കും മുന്നേ പിൻവലിച്ചേക്കാം.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
നാലാമെടം, പത്താമെടം എന്നിവയുടെ അധിപനാണ് മകരക്കൂറുകാർക്ക് ചൊവ്വ. ഭൂമി വ്യവഹാരം നീളാം. കെട്ടിടത്തിന് വാടകക്കാരെ കിട്ടാൻ വൈകിയേക്കും. പുതുക്കിപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക ഉത്തമം. സുഹൃത്തുക്കളുടെ വാഗ്ദാനം പാഴാകാനിടയുണ്ട്. പുതിയ വാഹനം വാങ്ങുന്ന കാര്യത്തിൽ കുടുംബത്തിൽ തന്നെ ഭിന്നാഭിപ്രായം ഉണ്ടാവുന്നതാണ്.
സ്വന്തം പണം മുടക്കി ചെയ്യുന്ന ബിസിനസ്സിൽ ലാഭം കുറയാം. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. ഉദ്യോഗസ്ഥർക്ക് പലതരം സമ്മർദ്ദങ്ങൾ ഉയരും. പൊതുപ്രവർത്തനത്തിൽ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെടും. സാമ്പത്തികമായ ജാഗ്രത അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങളിലെ നിലപാടുകൾക്ക് നേരെ കടുത്ത വിമർശനം തൊടുത്തുവിടപ്പെടും. ആരോഗ സംരക്ഷണത്തിൽ ഉപേക്ഷയരുത്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
കുംഭക്കൂറുകാർക്ക് 3, 10 ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ സാഹസം, ധൈര്യം, സഹായം, സാഹോദര്യം ഇവ ഉൾപ്പെടുന്നു. കുജൻ്റെ മൗഢ്യാവസ്ഥയാൽ സഹോദരരുമായി സകാരണ/ അകാരണ പിണക്കം വരും. സ്വത്തുതർക്കം മൂലം വ്യവഹാരം ഭവിക്കാം. ദുർബുദ്ധിയുണ്ടാവും. സാഹസങ്ങൾക്ക് ഒരുമ്പെടുന്നതാണ്. പ്രതീക്ഷിച്ച സഹായം കിട്ടിയേക്കില്ല. മറ്റുള്ളവരെ സഹായിക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെങ്കിൽ അതും പരാജയപ്പെടും. പത്താമെടം കർമ്മഭാവമാകയാൽ തൊഴിലിൽ അതൃപ്തി തുടരും. പുതുതുടക്കങ്ങൾക്ക് പ്രതീക്ഷിച്ചത്ര വരവേൽപ്പ് ലഭിക്കണമെന്നില്ല. കലാകാരന്മാർക്ക് പറഞ്ഞുവെച്ച അവസരങ്ങൾ നഷ്ടമാകാനിടയുണ്ട്. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടിയെന്നുവരില്ല. പൊതുരംഗത്ത് വിമർശിക്കപ്പെടും. സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്യേണ്ടി വരാം. കർമ്മരംഗത്ത് സുതാര്യത കുറയാം. എന്തോ രഹസ്യങ്ങൾ സൂക്ഷിക്കുകയാണെന്ന തോന്നലുണ്ടാവും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
രണ്ടും ഒമ്പതും ഭാവങ്ങളുടെ അധിപനാകയാൽ മീനക്കൂറുകാർക്ക് ചൊവ്വയുടെ മൗഢ്യം ദോഷകരമാണ്. വാക്കുകൾ ശത്രുത്വത്തിന് കാരണമാകാം. വാക്കുകൾ കൊണ്ട് അവമാനിതരാവുന്നതിനും സാധ്യതയുണ്ട്. വാഗ്ദാനലംഘനം വിഷമിപ്പിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് തടസ്സങ്ങളേർപ്പെടും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചേക്കില്ല. വീട്ടുകാര്യങ്ങളിൽ ഉദാസീനരാവും. പുതിയ ബിസിനസ്സിൽ കടമ്പകൾ കാണും. ഭാഗ്യാനുഭവങ്ങൾ ഇടയ്ക്ക് ശുഷ്കമാകുന്ന സ്ഥിതിയുണ്ടാവും. തൊഴിൽ തേടുന്നവർ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുന്നതാണ്. പിതാവിൻ്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതായി തോന്നും. നിസ്വാർത്ഥത അംഗീകരികപ്പെടില്ല. സുഗമമായിരുന്നവ ദുർഗമങ്ങളാവും. ഭിന്നനിലപാടുകളിൽ പെട്ടവരുമായി ഒത്തിണങ്ങി പ്രവർത്തിക്കാൻ ക്ലേശിച്ചേക്കും. പാരമ്പര്യസ്വത്തിൻ്റെ അനുഭവാവകാശം നേടിയെടുക്കുക ദുഷ്കരമാവും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us