scorecardresearch

കർക്കടകക്കൂറുകാർക്ക് മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠകൾ, ചിങ്ങക്കൂറുകാർക്ക് മനസുഖം കുറയാനിട, കന്നിക്കൂറുകാർക്ക് കാര്യതടസം

പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ അഥവാ കുജൻ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്

പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ അഥവാ കുജൻ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്

author-image
S. Sreenivas Iyer
New Update
Astrology

Source: Freepik

കർക്കടകക്കൂറ് (പുണർതം നാലാംപാദം, പൂയം, ആയില്യം)

5, 10 എന്നീ ഭാവങ്ങളുടെ അധിപനാണ് കർക്കടകക്കൂറുകാർക്ക് ചൊവ്വ. തീരുമാനത്തിലെത്താൻ കഴിയാത്ത ആലോചനകൾ കൂടുന്ന സാഹചര്യം സംജാതമാകും. ആലോചിച്ച് തീരുമാനിച്ചവ നടപ്പിലാക്കാനും വിഷമിക്കുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിൽ വിളംബം ഏർപ്പെടാം. ആദ്ധ്യാത്മിക സാധനകൾ തടസ്സപ്പെടാനിടയുണ്ട്. അഞ്ചാം ഭാവം സന്താനങ്ങളെ കുറിക്കുന്നു. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉയരാം. 

Advertisment

പത്താമെടം കർമ്മസ്ഥാനമാണ്. ബിസിനസ്സ് തുടങ്ങുന്നതിന് ആവശ്യമായ അനുമതി കിട്ടാതെ വിഷമിക്കും.  ഉദ്യോഗസ്ഥർക്ക് ഉന്നതാധികാരികളുടെ അപ്രീതിക്ക് പാത്രമാവേണ്ടി വരുന്നതാണ്. അഭിമുഖങ്ങളിൽ പ്രതീക്ഷിച്ചത്ര ശോഭിക്കാൻ കഴിഞ്ഞേക്കില്ല. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കാൻ വൈകിയേക്കും. പൊതു പ്രവർത്തകർക്ക് ജനകീയ പിന്തുണ കുറയുന്നതായി ആശങ്കയുണ്ടാവും. മത്സരങ്ങളിൽ വിജയിക്കാൻ കൂടുതൽ തന്ത്രങ്ങൾ മെനയേണ്ടി വരുന്നതായിരിക്കും.

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ഭാഗ്യ/ സുഖ സ്ഥാനാധിപനാണ് ചിങ്ങക്കൂറുകാർക്ക് ചൊവ്വ. മൗഢ്യാവസ്ഥയിലുള്ള  അധിപഗ്രഹം ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കില്ലെന്ന് മാത്രമല്ല ചിലപ്പോൾ നിർഭാഗ്യത്തിനും കാരണമായെന്നു വരാം. പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ അവസാന നിമിഷം അനർഹരായവർക്ക് ലഭിക്കുന്നത് വേദനിപ്പിക്കും. ഗുരുജനങ്ങൾ/ പിതൃതുല്യർ രോഗക്ലേശങ്ങൾ മൂലം വിഷമിക്കാം. ധനാഗമം വൈകുന്നതിന് സാധ്യതയുണ്ട്. വാഗ്ദാനം ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായേക്കില്ല. 

ഉപാസനകൾ മുടങ്ങാനിടയുണ്ട്. നാലാമെടം വീട്, വാഹനം, മാതാവ്, സുഹൃത്തുക്കൾ എന്നിവയെ കുറിക്കുന്നു. വീട്ടിൽ സമാധാനം കുറയുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ അനൈക്യം പുലരും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വരാം. സുഹൃത്തുക്കൾ/ബന്ധുക്കൾ പിണങ്ങുകയോ നിസ്സഹകരിക്കുകയോ ചെയ്യും. സർവ്വോപരി ദേഹസുഖവും മനസ്സുഖവും കുറയാനിടയുണ്ട്. മാതാപിതാക്കളുടെയും തൻ്റെയും ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം.

Advertisment

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

കന്നിക്കൂറിന്  (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

കന്നിക്കൂറുകാർക്ക് മൂന്നാമെടത്തിൻ്റെയും എട്ടാമെടത്തി ൻ്റെയും അധിപനാണ് ചൊവ്വ. മൂന്നാമെടം സാഹോദര്യം, സഹായം, ധൈര്യം, സാഹസം ഇവയെ കുറിക്കുന്നു. സഹോദരരുമായി ഭൂമിസംബന്ധിച്ച തർക്കം ഉണ്ടാവാതിരിക്കാൻ കരുതൽ വേണം. സാഹസകർമ്മങ്ങളിലേർപ്പെടരുത്. ചിലരുടെ സഹായം സ്വീകരിക്കുന്നത് പിന്നീട് ദോഷകരമായേക്കും. എട്ടാമെടത്തിൻ്റെ അധിപനെന്ന നിലയ്ക്കുള്ള ചൊവ്വയുടെ മൗഢ്യാവസ്ഥ കാര്യതടസ്സം ഉണ്ടാക്കുന്നതാണ്. 

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

സുലഭ വസ്തുക്കൾ ദുർലഭ വസ്തുക്കളാവും. രോഗാരിഷ്ടങ്ങൾ വരാനിടയുണ്ട്. ജീവിതശൈലീ രോഗങ്ങളുള്ളവർ കൂടുതൽ കരുതൽ പുലർത്തേണ്ടതുണ്ട്.  മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്നതിനെക്കാൾ സ്വയം ബോധ്യമായിട്ട് കാര്യനിർവഹണം നടത്തുകയാവും ഉചിതം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം. അധികാരികൾക്ക് അപ്രിയം വരാം. സാമ്പത്തിക ഇടപാടുകളുടെ കണക്ക് സൂക്ഷിക്കുവാൻ മറക്കരുത്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: