scorecardresearch

Monthly Horoscope March 2026: മാർച്ച് മാസഫലം, മൂലം മുതൽ രേവതിവരെ

March Monthly Horoscope 2026 in Malayalam: മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2026 മാർച്ച് മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

March Monthly Horoscope 2026 in Malayalam: മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2026 മാർച്ച് മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

മാർച്ച് മാസഫലം

Astrology: ആദിത്യൻ മാർച്ച് 14 വരെ കുംഭം രാശിയിലും തുടർന്ന് മീനം രാശിയിലും സഞ്ചരിക്കുന്നു. ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി എന്നീ ഞാറ്റുവേലകളുണ്ട്. മാർച്ച് 3 ന് ചൊവ്വാഴ്ച പൗർണമി ദിവസം കേതുഗ്രസ്ത്വം ആയ ചന്ദ്രഗ്രഹണം ഭവിക്കും. മാർച്ച് 18 ന് കറുത്തവാവാണ്. പിറ്റേന്ന്, മാർച്ച് 19 ന് 60 ചാന്ദ്രവർഷങ്ങളിൽ 40-ാം ചാന്ദ്രവർഷം ആയ 'പരാഭവം' ആരംഭിക്കും. വസന്ത ഋതു, ചൈത്രമാസം എന്നിവയുടെയും ആരംഭമാണന്ന്.  

Advertisment

മാർച്ച് 11 വരെ ശുക്രൻ ഉച്ചരാശരിയായ മീനം രാശിയിലും തുടർന്ന് മേടത്തിലും സഞ്ചരിക്കുന്നു. ചൊവ്വയും ബുധനും  കുംഭം രാശിയിലാണ്. ചൊവ്വയുടെ മൗഢ്യം മാർച്ച് മാസം മുഴുവൻ തുടരുന്നതായിരിക്കും. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും പിൻഗതിയിലാകുന്നു.

വ്യാഴം മിഥുനം രാശിയിൽ തുടരുന്നു. മാർച്ച് 15 ന്, കഴിഞ്ഞ 3 മാസത്തിലധികമായി തുടരുന്ന വ്യാഴത്തിൻ്റെ വക്രഗതി അവസാനിച്ച്, നേർഗതി ആരംഭിക്കുന്നു. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Advertisment

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മൂലം

ആദിത്യനും രാഹുവും കുജനും മൂന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ മാസാദ്യപകുതി നേട്ടങ്ങൾക്ക് കാരണമാകും. ലക്ഷ്യപ്രാപ്തിക്ക് തടസ്സങ്ങളുണ്ടാവില്ല. എതിർപ്പുകളുമായി വരുന്നവർ സ്വയം ഒഴിയുന്നതാണ്. ആത്മവിശ്വാസം ഉയരും. കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ സാധിക്കും. ഗൃഹനിർമ്മാണത്തിന് സാമ്പത്തികം കൈവശമെത്തിയേക്കും. ഉദ്യോഗസ്ഥർ പദവിയിൽ ശോഭിക്കുന്നതാണ്. സംരംഭങ്ങൾക്ക് അധികാര സ്ഥാപനങ്ങളുടെ ഗ്രീൻ സിഗ്നൽ ലഭിച്ചേക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ആദിത്യൻ, ശനി എന്നിവ നാലാം ഭാവത്തിൽ യോഗം ചെയ്യുകയാൽ ഗാർഹികമായി സൗഖ്യം കുറയാം. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം. സുഹൃത്തുക്കളിൽ നിന്നും ശത്രുത വരാനിടയുണ്ട്.

പൂരാടം

മാസാദ്യം മെച്ചമേറുന്നതാണ്. ചെയ്തുപോരുന്ന കാര്യങ്ങൾക്ക് തുടർച്ച ലഭിക്കുന്ന സാഹചര്യം  സംജാതമാകും. സാമ്പത്തിക സ്ഥിതി ഉയരും. നിക്ഷേപം കഴിയുംവിധം വളർത്താൻ ശ്രമിക്കും. ന്യായമായ ആഗ്രഹങ്ങൾ പ്രാവർത്തികമാക്കും.  നക്ഷത്രാധിപനായ ശുക്രൻ ഉച്ചം പ്രാപിക്കുകയാൽ ഭൗതികസാഹചര്യം കൂടുതൽ സുഖകരമാവും. സൗഹൃദം പുഷ്ടിപ്പെടും. പഠനം/ തൊഴിൽ ഇവയുടെ പരിശീലനങ്ങളിൽ ഏർപ്പെട്ടവർ വിഷയത്തിൽ ഉപസ്ഥിതി നേടുന്നതാണ്. സർക്കാർ തലത്തിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൈവശമെത്താം. മാർച്ച് രണ്ടാം പകുതിയിൽ കാര്യസാധ്യത്തിന് ക്ലേശങ്ങൾ വരാം. സുലഭവസ്തു ദുർലഭമാവും. കൂടുതൽ ഊർജ്ജം ചെലവഴിക്കപ്പെടും. സ്വന്തം ആലസ്യത്തോട് ആദ്യം പൊരുതേണ്ടിവരും.

ഉത്രാടം

ധനുക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യഭാഗവും മകരക്കൂറുകാർക്ക് രണ്ടാം പകുതിയും ഗുണകരമാവും.  വരുമാനമാർഗങ്ങൾ വിപുലീകരിക്കാനുള്ള ശ്രമം വിജയിക്കുന്നതാണ്. പുതിയ വിഷയങ്ങൾ പഠിച്ചറിയാൻ വ്യഗ്രതയുണ്ടാവും.  സംഘടനാ പ്രവർത്തനങ്ങൾ സജീവത കൈവരിക്കുന്നതാ ണ്. വസ്തുവാങ്ങാനുള്ള ശ്രമം വിജയം കാണും.  ആഗ്രഹിച്ച യാത്രകൾ ചെയ്യുവാൻ അവസരം വന്നെത്തുന്നതാണ്. സഹോദരരുമായി ചേർന്നുനടത്തുന്ന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ഗുണമുണ്ടാവും. മകൻ്റെ ഉപരിവിദ്യാഭ്യാസം സംബന്ധിച്ചുള്ള തീരുമാനങ്ങളിലെത്തിച്ചേരും. തീർത്ഥാടന യോഗമുണ്ട്. ഭൗതികമായ പുരോഗതിയിൽ അലംഭാവമരുത്. കൂടുതൽ പ്രയത്നം ആവശ്യമാണ്.

Also Read: അശ്വതിക്കാരിക്ക് വിവാഹ ബന്ധത്തിന് ചേരുന്ന നാളുകൾ ഏതൊക്കെ?

തിരുവോണം

രണ്ടാം ഭാവത്തിലെ പാപഗ്രഹയോഗം മാനസികമായി പിരിമുറുക്കമുണ്ടാക്കും. പ്രവർത്തനോർജ്ജം മന്ദീഭവിക്കുന്നതാണ്. പല ദൗത്യങ്ങൾ ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ടാവും. കൂട്ടുകെട്ടുകളിൽ പൊരുത്തക്കേടുകൾ വന്നെത്തും.  വാക്കുകളിൽ കരുതലുണ്ടാവണം. വാഗ്ദാനലംഘനം ആക്ഷേപം ഏറ്റുവാങ്ങാം. പഠനത്തിൽ ഏകാഗ്രത കുറയും. മാർച്ച് പകുതി മുതൽ സ്ഥിതിഗതികൾ മാറി വരുന്നതാണ്. ഉന്നതരുടെ സഹായവും പിന്തുണയും പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സമാധാനമുണ്ടാവുന്നതാണ്. രോഗക്ലേശിതർക്ക് ചികിൽസാമാറ്റം ആശ്വാസപ്രദമാവും. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കും. കുടുംബാന്തരീക്ഷം സമാധാനമുള്ളതാവും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതായിരിക്കും.

അവിട്ടം

സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ക്ലേശിക്കും. ഒപ്പമുള്ളവരുടെ സമ്മർദ്ദതന്ത്രങ്ങൾ തിരിച്ചറിയും. എന്നാൽ പ്രതികരിക്കില്ല. ജോലി മാറാൻ ഉചിതവേളയല്ലെന്നത് ഓർമ്മിക്കണം. പുതിയ തലമുറയോട് തുറന്ന  സമീപനം സ്വീകരിക്കുന്നതാണ്. അവരുടെ വാക്കുകൾക്ക് ചെവികൊടുക്കും. വ്യായാമം, മിതഭക്ഷണം, ആവശ്യത്തിന വിശ്രമം എന്നിവയിൽ ചാഞ്ചല്യം വരാതെ നോക്കേണ്ടതുണ്ട്. കടബാധ്യതകൾ കുറയ്ക്കാൻ ശ്രമം തുടരുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ കഴിവതും ഇടപെടരുത്. ചൊവ്വ - രാഹു യോഗം വാഗ്ദാനലംഘനങ്ങൾ, ദുഷ്പേര് ഇവയ്ക്ക് കാരണമാകും. അന്യനാട്ടിൽ തൊഴിൽ നേട്ടം ഭവിക്കുന്നതാണ്.

ചതയം

പാപഗ്രഹങ്ങൾ ചതയം നാളിലൂടെ സഞ്ചരിക്കുകയാൽ മനക്ലേശവും ദേഹക്ലേശവും ഭവിക്കുന്നതാണ്. ചിലർക്ക് വിഷാദം അനുഭവപ്പെടും. വിശേഷിച്ചും തുടക്കത്തിൽ.  പാരമ്പര്യത്തിൻ്റെ മഹിമകളോർക്കും. വർത്തമാനകാലത്തോട് പുറന്തിരിഞ്ഞിരിക്കാൻ ആഗ്രഹം തോന്നും. ചിലപ്പോൾ താൻ ചെയ്യുന്നതാണ് ശരി എന്ന തോന്നലിൽ ഉൾപ്പെടും. ചുറ്റുപാടുകളെ വെറുക്കും. വസ്തു വ്യവഹാരം നീളുന്നതിൽ അസംതൃപ്തരാവും. പഠനയാത്രകൾ പ്രയോജനപ്പെടുന്നതായിരിക്കും. ഉത്സവനടത്തിപ്പിന് കഴിയുന്നത്ര മുൻനിന്ന് പ്രവർത്തിക്കുന്നതാണ്. പൊതുപ്രവർത്തനത്തിൽ ജനങ്ങളുടെ പിന്തുണ ഉയരുന്നതറിയും. എതിർപ്പുകളും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഏജൻസികളുടെ നടത്തിപ്പിൽ നിന്നും ആദായം ലഭിക്കും.

Also Read: എന്താണ് മുന്നാൾ? ആരൊക്കെ ഭയക്കണം?

പൂരൂരുട്ടാതി

നക്ഷത്രാധിപനായ വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നതും, പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതും അനുകൂലഫലങ്ങളെ ചെറുക്കാം. പ്രയത്‌നം ആവർത്തിക്കേണ്ടി വരുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനവസരം കിട്ടും. എന്നാൽ ആലസ്യവും പിന്നെയാവാം എന്ന ചിന്തയും അവസരങ്ങളെ ഇല്ലാതാക്കാം. രോഗികൾക്ക് മരുന്നിൻ്റെ ഡോസ് കൂട്ടി കഴിക്കാൻ നിർദ്ദേശം കിട്ടാനിടയുണ്ട്. ഹൃദയബന്ധങ്ങൾ ദൃഢമായി തുടരാം. ഭാവിയെക്കുറിച്ച് മധുര സ്വപ്നങ്ങൾ നെയ്യാനായേക്കും. മേലധികാരികളോട് വിയോജിക്കേണ്ട സന്ദർഭങ്ങൾ വരും. സ്വന്തം തീരുമാനത്തെ ഒപ്പമുള്ളവർ തന്നെ തുരങ്കം വെക്കുന്നതായിരിക്കും. പണവരവ് മോശമാവില്ല. പക്ഷേ ചെലവിൽ നിയന്ത്രണം വേണം. മധുര സംഭാഷണം ആകർഷണീയമാവും.

ഉത്രട്ടാതി

പന്ത്രണ്ടിലും ജന്മരാശിയിലുമായി കേതു ഒഴികെ പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ സമ്മർദങ്ങൾ വിട്ടൊഴിയില്ല. പലപ്പോഴും സന്ദിഗ്ദ്ധതകളും അവ്യക്തതകളും വന്നെത്തും. ആലസ്യം കർമ്മരംഗത്തെ മ്ളാനമാക്കാം. തുടർന്നുപോരുന്ന സങ്കല്പങ്ങളും പ്രയോഗികതയും അപ്രസക്തമാണോ എന്ന ചിന്ത ഉയരാം. ഉപജാപങ്ങളെ പ്രതിരോധിക്കാൻ വിഷമിക്കും. അല്പവരുമാനം കടം വാങ്ങുന്നതിലേക്ക് നയിക്കാനിടയുണ്ട്. ജന്മരാശിയിൽ ശുക്രന് ഉച്ചം ഭവിക്കുന്നതിനാൽ സുഖഭോഗങ്ങളും അനുഭവത്തിൽ വരുന്നതാണ്. കലാപ്രവർത്തകർക്ക് പാരിതോഷികം ലഭിക്കാം. ദൂരനാട്ടിൽ കഴിയുന്നവർക്ക് മടങ്ങിവരാനാവും. കരാർ ജോലികൾ നീട്ടിക്കിട്ടും.  പ്രണയം പുഷ്കലമാവും. കുടുംബത്തിൻ്റെ പിന്തുണ ആശ്വാസമേകും. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.

രേവതി

സൂക്ഷ്മമായി ചിന്തിക്കാൻ കഴിയാതെ വരുന്നതാണ്. പ്രവർത്തനങ്ങളിലും പാളിച്ച വരാനിടയുണ്ട്. മറ്റുള്ളവരുടെ വാക്കുകൾ അമിതമായി വിശ്വസിക്കുന്നതായിരിക്കും. ചിലപ്പോൾ സമയബന്ധിതമായി ദൗത്യങ്ങൾ നിർവഹിക്കും.  മറ്റുചിലപ്പോൾ നീളുകയോ ദൗത്യങ്ങൾ പാളുകയോ  ചെയ്യും. അന്യദേശ സഞ്ചാരത്തിനും, അലച്ചിലിനും ഇടയുണ്ടായേക്കും. ജന്മരാശിയിൽ ഉച്ചനായ ശുക്രൻ സഞ്ചരിക്കുകയാൽ പ്രണയം, സമ്മാനലബ്ധി, ഭോഗസുഖം എന്നിവ മനസ്സന്തോഷമുയർത്തുന്നതാണ്. സ്ത്രീകളുടെ പിന്തുണ പ്രതീക്ഷിക്കാം. സ്വന്തമായി സ്ഥാപനം നടത്തുന്നവർക്ക് പകരക്കാരെ ചുമതല ഏൽപ്പിക്കുക വഴി നഷ്ടമേർപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  ഭൂമി കാര്യങ്ങളിൽ ചെലവേർപ്പെടും. സഹോദരരുമായി ഇണങ്ങിപ്പോകാൻ വിഷമിക്കും.

Read More: കുംഭ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: