കേരളത്തിൽ കൊല്ല വർഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നാം  തീയതി ആണ്.  ആത്മപ്രഭാവത്തിന്റെയും പൗരുഷത്തിന്റെയും പ്രതീകമായ സൂര്യൻ പ്രപഞ്ചത്തിന്റെ പിതാവാണ്. സൂര്യൻ സ്വക്ഷേത്രമായ ചിങ്ങത്തിൽ എത്തുമ്പോൾ കാലം കൂടുതൽ ഊർജ്ജദായകമാകുന്നു. ഒരാണ്ടിലേക്കുള്ള കർമ്മവീര്യം സംഭരിക്കപ്പെടുന്നത് ചിങ്ങത്തിലാണ്. ഇത്തവണ ഓഗസ്റ്റ് 17-ാം തീയതി  ശനിയാഴ്ച 1 മണി 02  മിനിറ്റിന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിക്കുന്നു. ആ സമയം മുതൽ ഓരോ കൂറുകാർക്കും ഉള്ള സാമാന്യമായ ഗുണദോഷ ഫലം ചുവടെ കൊടുക്കുന്നു.

Read Here: Puthuvarsha Phalam1196: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4 )

സാമ്പത്തികമായും സാമൂഹികമായും നല്ല നില കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. അനാവശ്യ ചിലവുകൾ ഒഴിവാക്കും. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹകരണം, നേതൃസ്ഥാനലബ്ദ്ധി, പരീക്ഷാവിജയം എന്നിവ ഉണ്ടാകും. കുടുംബൈശ്വര്യം, വ്യാപാരലാഭം,ലഘുവായ ദേഹാസ്വസ്ഥതകൾ എന്നിവയും ഉണ്ടാകും. വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പരീക്ഷാവിജയം, കുടുംബസുഖം, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ധനലാഭം,സ്വജനക്ലേശം, തൊഴിൽ മേഖലയിൽ ഉയർച്ച എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ,കാർഷികാദായം, കാര്യവിജയം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ആഗ്രഹസഫലീകരണം, അപ്രതീക്ഷിതമായ ചിലവുകൾ, ബഹുജനസമ്മിതി എന്നിവ ഉണ്ടാകും.

ഇടവക്കൂർ (കാർത്തിക3/4 , രോഹിണി, മകീര്യം1/2 )

പ്രതിസന്ധിഘട്ടങ്ങളെ അഭിമുഘീകരിക്കേണ്ടി വരും. കാര്യവിഘ്നങ്ങളും ക്ലേശങ്ങളും ഉണ്ടാകും. ഗൃഹനിർമ്മാണം, ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം, മേലധികാരികളുടെ അപ്രീതി എന്നിവ ഉണ്ടാകും. പഠനരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകാനിടയുണ്ട്.മറ്റുള്ളവരുടെ ആദരവ്, ഔദ്യോഗിക രംഗത്ത് ഉണർവ്വ്, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി എന്നിവ ഉണ്ടാകും.

Read Here: Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ,ഗൃഹസുഖം, ധനനഷ്ടം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പദവികൾ, ധനികത, ഉയർന്ന സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കൃത്യനിഷ്ഠത, വിദ്യാലാഭം, ശത്രുപീഡ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ വിഭവപുഷ്ടി, വസ്ത്രാഭരണാദി സിദ്ധി, അപവാദങ്ങൾ എന്നിവയും ഉണ്ടാകും.

മിഥുനക്കൂർ (മകീര്യം1/2, തിരുവാതിര, പുണർതം3/4)

വളരെ അനുകൂലമായ വർഷം ആണ്.സാമ്പത്തിക മേഖലയിലെ പ്രയാസങ്ങൾ പരിഹരിക്കപ്പെടും. ഉത്സാഹശീലം, സദാചാരബോധം, കർമ്മനിപുണത എന്നിവ ഉണ്ടാകും. ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. കലാരംഗത്ത് നേട്ടങ്ങൾ, വിദ്യാഭ്യാസപുരോഗതി, കീർത്തി എന്നിവ ഉണ്ടാകും. ഭാഗ്യാനുഭവം, തൃപ്തികരമായ ആരോഗ്യം, പുണ്യപ്രവൃത്തികൾ എന്നിവയും ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കാര്യ വിജയം, കർമ്മസാമർത്ഥ്യം, ശാരീരികാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ബന്ധുജനക്ലേശം,ഗൃഹനിർമ്മാണം, വ്യാപാരപുരോഗതി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ മനഃസുഖം, സന്താന സൗഭാഗ്യം, അന്യദേശവാസം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഭൂമിലാഭം, മനഃപ്രസാദം, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവയും ഉണ്ടാകും.

കർക്കിടകക്കൂർ (പുണർതം1/4, പൂയംആയില്യം)

ശുഭഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. സന്തോഷാശീലം, ഭാഗ്യാനുഭവം, കുടുംബാഭിവൃദ്ധി, ധനധാന്യസമൃദ്ധി എന്നിവ ഉണ്ടാകും. പ്രതിസന്ധിഘട്ടങ്ങളെവിദഗ്ദ്ധമായി നേരിട്ട് നേട്ടങ്ങൾ കൈവരിക്കും. കച്ചവടക്കാർക്കും കർഷകർക്കുംനഷ്ടമില്ലാതെ സാധാരണഗതിയിൽ മുന്നോട്ട് പോകാൻ സാധിക്കും. ഗുരുതരമായദേഹാരിഷ്ട്ടുകൾ ഉണ്ടാകില്ലെങ്കിലും ദേഹാസ്വസ്ഥതകൾ അനുഭവപ്പെടും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ മനഃസുഖം, പ്രിയജനാനുകൂല്യം, വിവാഹം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പ്രശസ്തി, സ്വജനാനുകൂല്യം, സുഹൃദ്‌സംഗമം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കലാരംഗങ്ങളിൽ നേട്ടം,സൗഖ്യം,പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സാമ്പത്തിക ലാഭം, തൊഴിൽ രംഗത്ത്‌ ഉയർച്ച, വിദ്യാഭ്യാസ പുരോഗതി എന്നിവയും ഉണ്ടാകും

ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം1/4)

നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. കുടുംബ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. ശ്രേയസ്സും,നന്മയും അനുഭവിക്കും.  ധനലാഭം, ജനാനുകൂല്യം, അന്യദേശവാസം എന്നിവ ഉണ്ടാകും.മ റ്റുള്ളവരെ അമിതമായി വിശ്വസിച്ച് പ്രവർത്തിക്കുന്നത് നഷ്ടങ്ങൾക്കിടയാക്കും.  കച്ചവടലാഭം, പഠനരംഗത്ത് നേട്ടങ്ങൾ, അപവാദശ്രവണം, കാർഷികാദായം എന്നിവ ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സാമ്പത്തികാഭിവൃദ്ധി, മാനസികമായ ഉന്മേഷം, കുടുംബൈശ്വര്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ദൂരയാത്രകൾ, ദുഃഖാനുഭവങ്ങൾ, തൊഴിൽരംഗത്ത്‌ മാറ്റം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ പ്രിയജനാനുകൂല്യം, ദേഹാസ്വസ്ഥതകൾ, നേതൃപദവികൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സർവ്വകാര്യവിജയം, വിദ്യാലാഭം,  കച്ചവടാഭിവൃദ്ധി, ഭയം എന്നിവ ഉണ്ടാകും.

കന്നിക്കൂറ്‍ (ഉത്രം3/4 , അത്തം, ചിത്ര1/2)

പൊതുവെ ഗുണഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. എങ്കിലും താത്കാലികമായ പ്രയാസങ്ങൾ അനുഭവപ്പെടും.  അനുകൂലമായ ധനസ്ഥിതി, ഭൂമിയിടപാടുകളിൽ നിന്നും ലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കുടുംബജീവിതവും ദാമ്പത്യജീവിതവും ഐശ്വര്യപൂർണ്ണം ആയിരിക്കും. പൊതുപ്രവർത്തകർക്ക് വിമർശനങ്ങളെയും അപവാദങ്ങളേയും നേരിടേണ്ടി വരും. വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്. ലഘുവായ ദേഹാരിഷ്ട്ടുകൾ ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ആരോഗ്യം, ആഗ്രഹസഫലീകരണം, ധനലാഭം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കലാരംഗത്ത് നേട്ടങ്ങൾ, ബന്ധുജന വിരഹം, അലസത, മേലധികാരികളുടെ അപ്രീതി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ ശത്രുജയം, ബഹുമാന്യത, അഭിവൃദ്ധി, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സംതൃപ്തി, പ്രയത്നഫലം, ഔദ്യോഗികരംഗത്ത് പ്രയാസങ്ങൾ എന്നിവയും ഉണ്ടാകും.

തുലാക്കൂറ്‍ (ചിത്ര1/2 , ചോതി, വിശാഖം3/4)

ഗുണാധിക്യമുള്ള വർഷംആയിരിക്കും. തൊഴിൽരംഗത്ത്‌ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾ, ഉപരിപഠനം, അഭിമുഖങ്ങൾ, ഗവേഷണം എന്നിവയിൽ കഴിവ് തെളിയിക്കാനാകും. കർമ്മരംഗത്ത് കൃത്യനിഷ്ഠയും ഉത്തരവാദിത്വബോധവും ഉണ്ടാകും. കച്ചവടക്കാർക്കും വ്യാപാരികൾക്കും നേട്ടങ്ങൾ കൈവരിക്കാനാകും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അപ്രതീക്ഷിതമായ ധനനഷ്ടം, തൊഴിൽ ഔന്നത്യം, ശാസ്ത്രങ്ങളിൽ പ്രാവീണ്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ നേതൃപദവികൾ, ദൂരയാത്രകൾ, സ്വജനകലഹം, എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സന്താന സൗഭാഗ്യം, അനാവശ്യ ചിലവുകൾ, ഉത്‍സാഹസീലം, പ്രസിദ്ധി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കുടുംബപുഷ്ടി, ഉയർന്ന ജീവിത സാഹചര്യങ്ങൾ, കാർഷിക സമ്പത്ത് എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം1/4,അനിഴം,തൃക്കേട്ട)

ശ്രേയസ്സും നന്മയും ഭാഗ്യവും അനുഭവിക്കും. കർമ്മസാമർഥ്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനഃസ്ഥിതിയും ഉള്ളതിനാൽ താത്കാലികമായുണ്ടാകുന്ന പ്രതിസന്ധികളെ ഭയപ്പെടേണ്ടതില്ല. കടങ്ങളും ബാധ്യതകളും തീർക്കാൻ സാധിക്കും. തൊഴിൽ ഔന്നത്യം, ദൈവാനുകൂല്യം, സാമ്പത്തിക ഭദ്രത എന്നിവ ഉണ്ടാകും. വിദ്യാപുരോഗതി, അനുകൂലമായ സ്ഥലംമാറ്റം, സന്തോഷപൂർണ്ണമായ കുടുംബ ജീവിതം എന്നിവ ഉണ്ടാകും. ലഘുവായ ദേഹാരിഷ്ട്ടുകൾ മൂലം മനോവ്യാകുലതകൾ ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ലാഭകരമായ പുതിയ സംരംഭങ്ങൾ, ഗൃഹനിർമ്മാണം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കാര്യവിജയം, അധികാരികളിൽ നിന്നും ആനുകൂല്യങ്ങൾ, ബഹുജനസമ്മിതി എന്നിവ ഉണ്ടാകും. കുംഭം, മീനം,മേടം മാസങ്ങളിൽ വ്യാപാര പുരോഗതി, ദൂരയാത്രകൾ, സത്കർമ്മങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, വിദ്യാലാഭം, കലാരംഗത്ത് നേട്ടങ്ങൾ എന്നിവയും ഉണ്ടാകും.

ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം1/4)

വർഷാരംഭത്തിൽ കാണുന്ന നല്ല അനുഭവങ്ങൾ പൂർണ്ണമായും വർഷാവസാനം വരെ ലഭിച്ചില്ലെന്ന് വരും. ഭൂമി ഇടപാടുകൾ പുതിയ ബാധ്യതകൾ സൃഷ്ടിക്കും.ക ർമ്മരംഗത്ത് ഉത്തരവാദിത്വങ്ങളും ചുമതലകളും വർദ്ധിക്കും. അനാവശ്യ ചിലവുകൾ ഒഴിവാക്കി സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാൻ സാധിക്കും. അഭിവൃദ്ധിക്കും പുരോഗതിക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്യും. കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് കാലം ഗുണകരമാണ്. ആരോഗ്യപരമായി ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാകില്ല.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അനുകൂലമായ സ്ഥലം മാറ്റം, സന്തോഷകരമായ കുടുംബ ജീവിതം, ധനനഷ്ടം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഇഷ്ടജനക്ലേശം, പ്രയത്നഫലം, തൊഴിൽ വിരക്തി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ ശത്രുഭയം, ദ്രവ്യലാഭം, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കർമ്മലബ്ധി, സന്താനശ്രേയസ്സ്, മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാകും.

മകരക്കൂറ്‍ (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

അവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷം ആയിരിക്കും. മേലധികാരികളുടെ പ്രശംസ, നിക്ഷേപദ്രവ്യലാഭം, ആഗ്രസഫലീകരണം എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷമതകൾ ഉണ്ടാകുമെങ്കിലും അവയെ തരണം ചെയ്യാൻ സാധിക്കും. പ്രായോഗിക ബുദ്ധിയോടു കൂടി കർമ്മരംഗത്ത് പ്രവർത്തിക്കും. ഗൃഹനിർമ്മാണം, വസ്തുക്കളുടെ വ്യാപാരം എന്നിവ ഭംഗിയായി നടക്കും. വിദ്യാർത്ഥികൾ, സാഹിത്യപ്രവർത്തകർ, കർഷകർ, വ്യാപാരികൾ എന്നിവർക്ക് അനുകൂല സമയം ആണ്. ആരോഗ്യനില തൃപ്തികരം ആയിരിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വിവാഹം, ദൂരയാത്രകൾ, നേതൃസ്ഥാനലബ്ദ്ധി എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ അപവാദശ്രവണം, ഭാവനനവീകരണം, വിഭവപുഷ്ടി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ പ്രയത്‌നഫലം, പ്രശസ്തി, മനഃസുഖം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ അന്യദേശവാസം, ധനലാഭം, ഔന്നത്യം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

വർഷം പൊതുവെ ശുഭകരം ആയിരിക്കും. തികച്ചും മനസ്സന്തോഷം അനുഭവിക്കുന്ന കാലമാണിത്. കുടുംബാഭിവൃദ്ധി, കർമ്മരംഗത്ത് നേട്ടങ്ങൾ, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. പ്രതികൂലസാഹചര്യങ്ങളെ കൗശലപൂർവ്വം നേരിടും. കലാകാരന്മാർക്ക് പ്രശസ്തി, പൊതുപ്രവർത്തകർക്ക് നേതൃസ്ഥാന ലബ്ദ്ധി, വിദ്യാർത്ഥികൾക്ക് ഉപരിപഠന യോഗ്യത എന്നിവയും ഉണ്ടാകും. ചെറിയ ദേഹാസ്വസ്ഥതകൾ ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കർമ്മ പുരോഗതി, ധനലാഭം, മനഃസന്തോഷം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വിവാഹം, അപവാദങ്ങൾ, ദൂരയാത്രകൾ, ഉയർന്ന സാമൂഹിക സ്ഥിതി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ വ്യാപാര ലാഭം, ഭൂസ്വത്ത്, ഉന്മേഷക്കുറവ്, മനഃക്ലേശം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ തീർത്ഥാടനം, ഭാഗ്യയോഗം, ബന്ധുജന ക്ലേശം എന്നിവ ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

സ്വന്തം അദ്ധ്വാനത്താൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വർഷം ആയിരിക്കും. സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും അവ പ്രായോഗികമായി നടപ്പാക്കുവാനും കഴിയും. കുടുംബ രംഗത്ത് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കുവാൻ സാധിക്കും. നിർബന്ധശീലവും മുന്കോപവും ക്ലേശങ്ങൾക്കിടയാക്കും. മേലധികാരികളുടെ പ്രീതി, ഭൂമിലാഭം, സന്താനസൗഭാഗ്യം, കാർഷികാദായം എന്നിവ ഉണ്ടാകും. ദീർഘകാലരോഗികൾക്ക് ആശ്വാസം ലഭിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പ്രതാപം, ജനസമ്മിതി, വിദ്യാപുരോഗതി, കാർഷിക വിളകളിൽ നിന്നും ലാഭം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ സാമ്പത്തികാഭിവൃദ്ധി, അനുകൂലമായ സ്ഥലംമാറ്റം, ദൂരയാത്രകൾ, പ്രസിദ്ധി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ പുണ്യ പ്രവൃത്തികൾ, സർവ്വകാര്യ വിജയം, ശത്രുപീഡ, രാഷ്ട്രീയ പ്രവർത്തകർക്ക് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സ്വജന വിരോധം, കർമ്മലബ്ധി, വസ്ത്രാഭരണാദി സിദ്ധി, അനുകൂലമായ കുടുംബസാഹചര്യങ്ങളും സാമ്പത്തികസ്ഥിതിയും ഉണ്ടാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook