/indian-express-malayalam/media/media_files/2026/01/31/makaram-vishakam-2026-01-31-09-04-08.jpg)
Image Source: Freepik
വിശാഖം
സാധാരണ കാര്യങ്ങൾ ഒന്നും തന്നെ മുടങ്ങില്ല. തീരുമാനിച്ചതുപോലെ നടത്തും. പ്രധാനകാര്യങ്ങളിൽ പുനരാലോചന ആവശ്യമാണ്. അധികാരികൾക്ക് പ്രിയം കുറയാം. സഹപ്രവർത്തകർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് തോന്നും. വിവാദങ്ങളിൽ നിന്നും അയൽവഴക്കുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം. ഗൃഹം നവീകരിക്കുന്നത് പണച്ചെലവ് കൂട്ടും.
വ്യാപാര കാര്യങ്ങൾക്ക് യാത്രയുണ്ടാവും. കലാപ്രവർത്തനത്തിന് സ്വീകാര്യതയേറാം. വയോജനങ്ങൾ ആരോഗ്യ പരമായി ജാഗ്രത പുലർത്തണം. പുതുതലമുറയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. പ്രണയികൾ 'പിരിയാം' എന്ന ധാരണയിലെത്തും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
അനിഴം
ആദിത്യനും ചൊവ്വയും ഉപചയ സ്ഥാനത്താകയാൽ അപചയങ്ങൾ സംഭവിക്കില്ല. ഔദ്യോഗിക ജീവിതം സംഘർഷരഹിതമാവും. സ്വപ്നം കണ്ട ഉയർന്ന പദവി ലഭിച്ചുകൂടെന്നില്ല. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കും. നിരസിച്ചവർ സ്വീകരിക്കും. ആഗ്രഹസഫലീകരണത്തിന് കുറുക്കുവഴികൾ തേടില്ലെന്നത് അഭിനന്ദിക്കപ്പെടും. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കുന്നതാണ്.
ബിസിനസ്സ് സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങാനായേക്കും. പഞ്ചമഭാവത്തിൽ ശനി തുടരുകയാൽ സന്താനങ്ങളുടെ പഠിപ്പ്, കൂട്ടുകെട്ട് എന്നിവയിൽ നിരീക്ഷണം നടത്തുന്നത് നന്നായിരിക്കും. ദേഹക്ലേശം കൂടാം. അഷ്ടമവ്യാഴം കുടുംബകാര്യങ്ങളിൽ പിണക്കത്തിന് ഇടവരുത്തും. ജീവകാരുണ്യത്തിൻ അലസത വരാം.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
തൃക്കേട്ട
ആദിത്യനും ചൊവ്വയും ഇഷ്ടഭാവങ്ങളിലാകയാൽ ഇഷ്ടകാര്യങ്ങൾ നടക്കും. കർമ്മതടസ്സം ഒഴിയും. ആത്മവിശ്വാസം പുലരുന്നതാണ്. എതിർപ്പുകളിൽ തളരില്ല. ജോലി തേടുന്നവർക്ക് കഴിവിനൊത്ത അവസരങ്ങൾ സംജാതമാകും. സ്വകാര്യ സ്ഥാപനത്തിൽ പ്രൊമോഷൻ/വേതന വർദ്ധനവ് ഇവയുണ്ടാവും. ഭൂമി വ്യവഹാരത്തിൽ അനുകൂലമായ വിധിയുണ്ടാവും. ഗൃഹനിർമ്മാണത്തിന് വേഗത കൈവരുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
സഹോദരരും ബന്ധുക്കളും അനുകൂലരാവും. വ്യാപാരതന്ത്രങ്ങൾ വിപണിയിലെ കിടമത്സരങ്ങളിൽ വിജയം കൊയ്യും. വിദേശത്ത് പോകാൻ അവസരമുണ്ടാവും. സാമ്പത്തികമായ ഉയർച്ച, പ്രണയത്തിൽ ആഹ്ളാദം എന്നിവ സാധ്യതകളാണ്. സുഖഭോഗങ്ങൾ, കലാപരമായ നേട്ടം എന്നിവയും ഭവിക്കാം.
Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us