/indian-express-malayalam/media/media_files/2026/02/02/makaram-thiruvonam-2026-02-02-11-14-51.jpg)
Image Source: Freepik
തിരുവോണം
ജന്മരാശിയിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ മനസ്സ് ശിഥിലമാവുന്ന സാഹചര്യങ്ങൾ വരാം. പ്രവർത്തികളിൽ ഏകാഗ്രത കുറയുന്നതാണ്. ചിലകാര്യങ്ങളിൽ പരാശ്രയത്വം വേണ്ടിവരുന്നതായിരിക്കും. ശത്രുക്കളെക്കുറിച്ച് കൂടുതൽ ചിന്തിക്കും. നിഴൽയുദ്ധം നടത്തുവാനുദ്യമിച്ചെന്നും വരാം. ഉദ്യോഗസ്ഥർക്ക് ദൗത്യങ്ങൾ ദുഷ്കരമായി അനുഭവപ്പെട്ടേക്കും.
വീടിൻ്റെ അറ്റകുറ്റപ്പണിക്ക് കരുതിയതിലും ചിലവേറും. ആഢംബരങ്ങൾ ഒഴിവാക്കുകയാവും ഉചിതം. തീർത്ഥാടനങ്ങൾ, ബന്ധുസന്ദർശനം എന്നിവ മനസ്സുഖമേകും. വരുമാനമുയർത്താൻ ശ്രമിച്ചാലും വിജയിക്കണമെന്നില്ല. അനർഹർക്ക് സ്ഥാനക്കയറ്റം ഉണ്ടാകുന്നത് വിഷമത്തിന് കാരണമാകും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
അവിട്ടം
മകരക്കൂറുകാർക്ക് ജന്മത്തിലും കുംഭക്കൂറുകാർക്ക് പന്ത്രണ്ടിലും ചതുർഗ്രഹ യോഗം ഭവിക്കുകയാൽ വാക്കിലും കർമ്മത്തിലും വളരെ കരുതൽ വേണ്ട കാലഘട്ടമാണ്. സാങ്കേതിക പഠനത്തിനായി വീടുവിട്ട് നിൽക്കാൻ സാധ്യതയുണ്ട്. സ്വന്തമായിട്ടുള്ള സംരംഭങ്ങളുടെ നടത്തിപ്പ് കുറച്ചൊക്കെ ശ്രമകരമായിത്തീരും. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാൻ സാധ്യത കുറവാണ്.
രാഷ്ട്രീയ കാര്യങ്ങളിൽ എതിർപ്പധികമാവും. പണവരവ് കുറയില്ല. എന്നാൽ ചെലവും അധികരിക്കുന്നതാണ്. ത്യാഗമനസ്ഥിതി ആരെങ്കിലും ചൂഷണം ചെയ്യാനിടയുണ്ട്. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. ഭൂമി വ്യാപാരത്തിൽ അമളി പറ്റാൻ സാധ്യത കാണുന്നു.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ചതയം
വ്യയഭാവത്തിലെ ഗ്രഹാധിക്യം വ്യയം അമിതമാക്കാം. വ്യർത്ഥയാത്രകൾ വേണ്ടി വരുന്നതാണ്. അധികാരികൾ അവഗണിച്ചെന്നു വരാം. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനിടയില്ല. കുടുംബ ബന്ധം ദൃഢമാകാൻ വിട്ടുവീഴ്ചകൾ അനിവാര്യമാണ്. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. വിദേശത്ത് പഠനയാത്രകൾക്ക് സന്ദർഭം ഉരുത്തിരിയും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
പ്രണയബന്ധം വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കാൻ സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ കണക്ക് സൂക്ഷിക്കേണ്ടതുണ്ട്. സഹോദരരുമായൊത്ത് തുടങ്ങിയ ബിസിനസ്സിൽ ലാഭം കുറയും. ചെറുകിട സംരംഭങ്ങൾ ആദായം നൽകും. വ്യവഹാരങ്ങൾ കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർക്കുന്നതാവും ഉചിതം. ഗൃഹനിർമ്മാണത്തിന് ആസൂത്രണം നടത്തും.
Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us