scorecardresearch

രോഹിണിക്കാർക്ക് പിരിമുറുക്കത്തിന് അയവ്, മകയിരക്കാർക്ക് ആത്മവിശ്വാസം നഷ്ടമാവും, തിരുവാതിരക്കാർക്ക് അത്യധ്വാനം ആവശ്യം

Malayalam Month Makaram Horoscope: മകര മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope: മകര മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
makaram rohini

Image Source: Freepik

രോഹിണി

തൊട്ടു മുൻമാസത്തെക്കാൻ ഒട്ടൊക്കെ ഭേദപ്പെട്ട കാലമായിരിക്കും. ശുക്രനും വ്യാഴവും അനുകൂലരാവുകയാൽ പഠനത്തിലും കലാരംഗത്തും മികവ് കൈവരിക്കും. ധനപരമായ കാര്യങ്ങളിലെ പിരിമുറുക്കത്തിന് അയവുണ്ടാവും. കർമ്മമേഖലയിൽ വളർച്ച പ്രതീക്ഷിച്ചപോലെ ഉണ്ടായില്ലെങ്കിലും തളർച്ചയ്ക്ക് വഴിയില്ല. സംരംഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. 

Advertisment

ദാമ്പത്യത്തിലെ തെറ്റിദ്ധാരണ അകലുന്നതാണ്. പിതാവിൻ്റെ ആരോഗ്യ കാര്യത്തിൽ ഭേദസ്ഥിതി വരുന്നതാണ്. ഭൂമിതർക്കത്തിനോ വസ്തു വ്യവഹാരത്തിനോ സാധ്യതയുണ്ട്. ആത്മസംയമനം പാലിക്കണം. തൊഴിൽ തേടുന്നവർക്ക് അന്യനാട്ടിൽ അവസരങ്ങൾ കൈവരുന്നതാണ്. ഗൃഹനിർമ്മാണത്തിൽ ആശയക്കുഴപ്പം നേരിടാം. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

മകയിരം

ഇടവക്കൂറുകാർക്ക്  ആദിത്യൻ ഒമ്പതിലാണ്. മിഥുനക്കൂറുകാർക്ക് പത്തിലും. കാര്യാലോചനകളിൽ ശോഭിക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറാവുന്നതാണ്. പ്രോജക്ടുകൾ തയ്യാറാക്കുന്നതിൽ സാങ്കേതിക വിദഗ്ദ്ധരുടെ  അഭിപ്രായം തേടും. വിവാദങ്ങളിൽ നിന്നും പിന്മാറുന്നതാവും കരണീയം. വസ്തുവിൽപ്പനയിൽ തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. 

സാമ്പത്തിക ഇടപാടുകളിൽ കണക്കുസൂക്ഷിക്കുന്നത് നന്നായിരിക്കും. ആത്മവിശ്വാസം ഇടക്കിടെ നഷ്ടമാവുന്നതാണ്. കുടുംബ പ്രശ്നങ്ങൾ സ്വയം പരിഹരിക്കേണ്ടതാണ്. അധികാരികളിൽ നിന്നും പ്രോൽസാഹനം ലഭിക്കാം. നൃത്തം, അഭിനയം, ചിത്രകല തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവർക്ക് അവസരം കൈവരുന്നതാണ്.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

തിരുവാതിര

ആദിത്യനും ചൊവ്വയും അഷ്ടമത്തിലും ഗുരു ജന്മരാശിയിലുമാണ്. പ്രവർത്തനങ്ങളിൽ ജാഗ്രത വേണം. ലക്ഷ്യത്തിലെത്താൻ അത്യദ്ധ്വാനം ആവശ്യമാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്ക് മാറ്റിവെക്കുകയാവും ഉചിതം. ശത്രുക്കളുടെ പ്രവർത്തനം ഫലിക്കുന്നതാണ്. പ്രതിരോധം എളുപ്പമാവില്ല. ചെറിയ ആശ്വാസം, അല്പലാഭം, ലഘുമായ കാര്യസാധ്യങ്ങൾ എന്നിവയുണ്ടാവും. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

തടസ്സങ്ങളെ തൃണവണൽഗണിക്കരുത്. അവയുടെ യഥാർത്ഥമായ കാരണങ്ങൾ കണ്ടെത്താൻ ഉത്സുകതയുണ്ടാവണം. കുടുംബ ഭദ്രതയ്ക്ക് ചെറിയ നുണകൾ ആവശ്യമായേക്കും. ജീവകാരുണ്യത്തിൽ താല്പര്യമേറും. ആദ്ധ്യാത്മികമായ കാര്യങ്ങൾ പഠിച്ചറിയുന്നതിന് നേരം കണ്ടെത്തും.

Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: