scorecardresearch

പുണർതക്കാർക്ക് ഉത്സാഹം ഉണ്ടാകില്ല, പൂയക്കാർക്ക് അനാസ്ഥ നന്നല്ല, ആയില്യക്കാർക്ക് കടബാധ്യതകൾ തീർക്കും

Malayalam Month Makaram Horoscope: മകര മാസം പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope: മകര മാസം പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Makaram Month Punartham

Image Source: Freepik

പുണർതം

ഗ്രഹങ്ങളുടെ സഞ്ചാരം പൂർണമായും ഇഷ്ടഭാവങ്ങളിലൂടെയാണെന്ന് പറയാനാവില്ല. അതിനാൽ ഒരുതരത്തിലുള്ള സാഹസകർമ്മങ്ങൾക്കും മുതിരരുത്. പൊതു പ്രവർത്തകർ സംഘടനകളോട് അകലും. വിഭാഗീയതയ്ക്ക് ശാസിക്കപ്പെടാം. വിദ്യാർത്ഥികൾക്ക് ഉത്സുകത കുറയും. ഗവേഷണത്തിൽ പഴയ ഉത്സാഹം ഉണ്ടായേക്കില്ല. 

Advertisment

രോഗികൾക്ക് പാരമ്പര്യ ചികിൽസയിലൂടെ അല്പമായ ആശ്വാസം ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനമില്ലാത്ത പക്ഷം സ്വരലയം കുറയാം. ഗൃഹനിർമ്മാണത്തിന് പ്രാരംഭതുക ലഭിക്കാം. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുകൂലമായ സർട്ടിഫിക്കേറ്റ് കിട്ടുന്നതാണ്. ബന്ധുകലഹത്തിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. സൗഹൃദം പുഷ്ടിപ്പെടാം. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

പൂയം

ഏഴാം ഭാവത്തിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നത് സമ്മിശ്ര ഫലങ്ങൾക്ക് കാരണമാകും. കൂട്ടുകച്ചവടത്തിൽ പുനശ്ചിന്ത നടത്തും. ചിലരെ ഒഴിവാക്കാനും മറ്റുചിലരെ കൂട്ടിച്ചേർക്കാനും ശ്രമം വേണ്ടിവന്നേക്കും. തർക്കങ്ങൾ വളരാതിരിക്കാൻ കരുതലുണ്ടാവണം. നാട്ടിലെ ഉത്സവാഘോഷങ്ങളുടെ ചുക്കാൻ പിടിക്കും. ജീവിതശൈലീരോഗങ്ങളിൽ അനാസ്ഥ നന്നല്ല. 

കരാറുകളിൽ കുടിശ്ശിക ലഭിക്കുന്നതാണ്. വസ്ത്രാഭരണങ്ങൾ പാരിതോഷികമായി നൽകപ്പെടും. പദവികൾ പരിശ്രമം കൂടാതെ തന്നെ നിലനിർത്തുന്നതാണ്. അയൽ തർക്കങ്ങൾ ഒഴിവാക്കേണതുണ്ട്. വരവു ചെലവുകൾ രേഖപ്പെടുത്തി വെക്കുക നന്നാവും. ഭൗതിക നേട്ടങ്ങളിൽ പരാങ്മുഖരാവും.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ആയില്യം

അമിതപ്രതീക്ഷകൾ ഗുണകരമാവില്ല. യാഥാർത്ഥ്യബോധം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. സ്വന്തം പരിമിതികൾ തിരിച്ചറിയേണ്ടതുണ്ട്. സ്ഥാനരോഹണം അവിസ്മരണീയമാവും. രാഷ്ട്രീയത്തിൽ പ്രതിശബ്ദങ്ങൾ ഉയർന്നേക്കും. മേലധികാരികൾ രഹസ്യ പിന്തുണ നൽകുന്നതാണ്. വിദേശത്തു പോകാൻ അവസരം ലഭിക്കുന്നതാണ്. വീടുപണി മെല്ലയാവുന്നതിൽ ഉത്ക്കണ്ഠപ്പെടും. വാഗ്ദാനലംഘനങ്ങൾ കൂടിയേക്കും. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

തൊഴിലിടത്തിൽ ചർച്ചയുണ്ടാവില്ല. മകൻ്റെ ആവശ്യങ്ങൾ അധികമാവും. അനുരാഗികൾക്ക് കുടുംബത്തിൻ്റെ മാനസികൈക്യം രൂപപ്പെടാം.  പഴയ കടബാധ്യതകൾ ഭാഗികമായി പരിഹരിക്കും. ധനാഗമ മാർഗങ്ങൾ വിപുലീകരിക്കുന്നതിന് സാമ്പത്തിക വിദഗ്ദ്ധരുടെ നിർദ്ദേശം സ്വീകരിക്കും.

Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: