scorecardresearch

പൂരൂരുട്ടാതിക്കാർക്ക് നിയമനം വൈകും, ഉത്രട്ടാതിക്കാർക്ക് വിവാഹം സാധ്യമാകും, രേവതിക്കാർക്ക് ധനാഗമം

Malayalam Month Makaram Horoscope: മകര മാസം പൂരൂരുട്ടാതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope: മകര മാസം പൂരൂരുട്ടാതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Makaram Revathy

Image Source: Freepik

പൂരൂരുട്ടാതി 

കഠിനപാതകളും മലകയറ്റങ്ങളും ജീവിതത്തിലുണ്ടെന്നതിന് മകരമാസം ഒരു തെളിവായിരിക്കും. വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുക ക്ലേശകരമാവും. പ്രതീക്ഷിച്ച സഹായഹസ്തങ്ങൾ പിൻവലിഞ്ഞേക്കും. ഇഷ്ടാനിഷ്ടങ്ങൾ കുടുംബത്തിനായി വേണ്ടെന്നുവെച്ചേക്കും. കാര്യാലോചനകളിൽ സംയമം പാലിക്കുക നല്ലത്. പൊതുകാര്യങ്ങളിൽ എതിർപ്പുകൾ വരാം. 

Advertisment

ഭൂമിയിൽ നിന്നും വരുമാനം കുറയും. ചെറിയ ജോലികളിൽ മുടക്കമുണ്ടാവില്ല. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ കാത്തിരിക്കേണ്ടി വന്നേക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള അഭിമുഖ പരീക്ഷകളിൽ ശോഭിക്കുന്നതാണ്. നിയമനം വൈകും. പ്രണയികൾക്ക് ഊർജ്ജദായകമാണ് സാഹചര്യം. സുഹൃത്തുക്കളുടെ വാക്കുകൾ വിവേകപൂർവ്വം കൈക്കൊള്ളുകയാവും ഉചിതം.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

ഉത്രട്ടാതി

പതിനൊന്നിലെ ഗ്രഹാധിക്യം ഗുണാനുഭവങ്ങൾക്ക് കാരണമാകും. പ്രൈവറ്റ്  സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി പ്രതീക്ഷിക്കാം. മത്സരങ്ങളിലും വ്യവഹാരത്തിലും വിജയിക്കുന്നതാണ്. സ്വന്തം നിലപാടുകൾ ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കും. ബിസിനസ്സ് തന്ത്രങ്ങൾ ഫലം കാണുന്നതാണ്. മത്സരാധിഷ്ഠിത കരാറുകൾ സ്വന്തമാക്കും.  

ചൊവ്വ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ വസ്തുവിൽപ്പന ലാഭകരമാവും. ഗൃഹനിർമ്മാണം തടസ്സപ്പെട്ടില്ല. രോഗികൾക്ക് ആശ്വാസമുണ്ടാവും. ഗവേഷണ പ്രബന്ധത്തിന് പുരസ്കാരം കിട്ടും. കലാകാരന്മാർക്ക് അവസരങ്ങൾ തേടിവരുന്നതാണ്. കുടുംബത്തിൻ്റെ അംഗീകാരത്തോടെ പ്രണയ വിവാഹം സാധ്യമാകും.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

രേവതി

സാഹചര്യം അനുകൂലമാവുന്ന കാലഘട്ടമാണ്. അപേക്ഷകൾക്ക് സർക്കാരിൽ നിന്നും ധനാത്മകമായ മറുപടി ലഭിക്കും. ഋണാത്മക ചിന്തകൾ ഉപേക്ഷിക്കാനാവും. പഠനകാര്യത്തിൽ പുരോഗതി തെളിയും. മത്സരപ്പരീക്ഷകർക്ക് തയ്യാറെടുപ്പ് സുഗമമായി മുന്നേറും. സാഹിത്യം, സംഗീതം, ചിത്രകല, അഭിനയം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

വസ്തുവോ സ്ഥാപനമോ വാങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാവും. സഹോദരുമായുള്ള സ്വത്തുതർക്കങ്ങൾക്ക് പരിഹാരം ലഭിക്കും. നറുക്കെടുപ്പ്, ചിട്ടി, ലോൺ ഇവമൂലം ധനാഗമമുണ്ടാവും. ദാമ്പത്യകലഹങ്ങളിൽ അനുരഞ്ജനം ഫലവത്താകും. ഭാവികാര്യങ്ങൾ മനസ്സിൽ കണ്ട് പ്രവർത്തിക്കുന്നതാണ്. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങും.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: