scorecardresearch

മൂലക്കാർക്ക് കുടുംബ ജീവിതത്തിൽ സംതൃപ്തി, പൂരാടക്കാർക്ക് കാര്യ തടസം, ഉത്രാടക്കാർക്ക് അധ്വാനഭാരം കൂടും

Malayalam Month Makaram Horoscope: മകര മാസം മൂലം മുതൽ ഉത്രാടം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope: മകര മാസം മൂലം മുതൽ ഉത്രാടം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Makaram Moolam

Image Source: Freepik

മൂലം

രണ്ടാമെടത്ത് ഗ്രഹാധിക്യം ഉള്ളതിനാൽ വാക്ക് ഗുണത്തിനും ദോഷത്തിനും ഇടയുണ്ടാക്കും. കാര്യാലോചനകളിൽ കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിഞ്ഞേക്കും. സാങ്കേതിക വിദ്യാഭ്യാസത്തിൽ വിദേശത്ത് ഉപരിപഠന സാധ്യത ആരായും. ഉന്നതാധികാരികളുടെ നിർദ്ദേശങ്ങൾ പ്രാവർത്തകമാക്കാത്തതിനാൽ മുഷിച്ചിലുണ്ടാവും. 

Advertisment

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പ ലഭിക്കാനിടയുണ്ട്. കലാപ്രവർത്തനത്തിന് നേരം കണ്ടെത്തും. ഗവേഷണം പുരോഗമിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ സംതൃപ്തി കുറയില്ല. നിക്ഷേപിക്കാൻ കരുതിയ ധനം മറ്റുകാര്യങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നേക്കാം. അപ്രസക്ത കാര്യങ്ങൾക്കായി ഊർജ്ജവും സമയവും നഷ്ടപ്പെടുത്തും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

പൂരാടം

കുജനും ആദിത്യനും രണ്ടിൽ സഞ്ചരിക്കുന്നത് വാക്പാരുഷ്യത്തിന് കാരണമാകും. സുഗമമാണെന്ന് കരുതിയ കാര്യങ്ങൾ തടസ്സപ്പെടാം. കർമ്മരംഗത്ത് ശുഷ്കാന്തി കുറയും. എന്നാൽ ബുധശുക്രന്മാർ രണ്ടാം ഭാവത്തിലുള്ളത് നന്മകൾക്കും വഴിതുറക്കുന്നതാണ്. പഠനം, ഗവേഷണം, കലാരംഗം എന്നിവയിൽ വളർച്ചയുണ്ടാവും. 

തീരുമാനങ്ങളിൽ ചിലതുമാത്രം പ്രാവർത്തികമാക്കും. കുറച്ചു കാര്യങ്ങൾ പിന്നീടത്തേക്ക് നീട്ടിവെക്കാം. പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ പിന്തുണ കുറയുന്നതാണ്. സ്വന്തം ബിസിനസ്സിൽ നവീകരണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരും. തീർത്ഥയാത്രകൾക്ക് അവസരമുണ്ടാവും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ഉത്രാടം 

ആദിത്യനും ചൊവ്വയും ജന്മരാശിയിൽ, ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. അതിനാൽ സമ്മർദ്ദങ്ങൾ ഉണ്ടാവും. ലഘുനേട്ടങ്ങൾക്ക് പോലും അദ്ധ്വാനഭാരം കൂടുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ ചിലപ്പോൾ വേണ്ടെന്നുവെക്കും. സഹപ്രവർത്തകർക്കിടയിൽ അനൈക്യം ഉടലെടുക്കാം. കുടുംബകാര്യങ്ങളിൽ ഗൗരവപൂർണമായ ഇടപെടൽ ആവശ്യമായ സാഹചര്യമാണുള്ളത്.  

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

പുതിയ ജോലി കിട്ടും വരെ നിലവിലെ ജോലി ഉപേക്ഷിക്കരുത്. വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാം. ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽ ക്ലേശം അനുഭവിക്കാം.  കരാർ പണികളുടെ കുടിശിക തുക ലഭിക്കുന്നത് ആശ്വാസകരമാണ്. പഠനത്തിൽ അലസരാവാനിടയുണ്ട്.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: