/indian-express-malayalam/media/media_files/2026/01/28/makaram-makam-2026-01-28-11-51-48.jpg)
Image Source: Freepik
മകം
ആദിത്യനും ചൊവ്വയും ആറാംഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ നിരന്തരം അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും മറുപടി കിട്ടുന്നതാണ്. തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. സ്വന്തം ബിസിനസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവും. നേർവഴിയിൽ കാര്യങ്ങൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ശോഭിക്കാനാവും.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ്/സ്ഥാനക്കയറ്റം ഉണ്ടായേക്കാം. വീടുപണിയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മുന്നേറ്റമുണ്ടാവുന്ന കാലമാണ്. ശുക്രൻ ആറിലും രാഹു ഏഴിലും സ്ഥിതി ചെയ്യുന്നതിനാൽ പ്രണയ ബന്ധം ബാധിക്കപ്പെടും. ദാമ്പത്യത്തിലും ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
പൂരം
ആദിത്യനും ഉച്ചസ്ഥനായ ചൊവ്വയും ഉപചയ സ്ഥാനങ്ങളിലാകയാൽ നേട്ടങ്ങൾ അഭംഗുരമായി വന്നെത്തുന്നതാണ്. കർമ്മമേഖലയിൽ തിളങ്ങാനാവും. മേലധികാരികളുടെ ആദരം ലഭിക്കും. തൊഴിൽ തേടുന്നവർക്കും, പുതിയ ലാവണങ്ങൾ അന്വേഷിക്കുന്നവർക്കും ഉചിതമായ മേച്ചിൽപ്പുറങ്ങൾ ലഭിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും.
ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ അകലും. ബുധാനുകൂല്യത്താൽ വചോവിലാസം, ബുദ്ധിവൈഭവം എന്നിവ പ്രകടിപ്പിക്കാൻ സാധിക്കുന്നതാണ്. വ്യാഴാനുകൂല്യം ധനോന്നതി വരുത്തും. സ്വന്തം താത്പര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനാവും. ശുക്രൻ അനുകൂലനല്ലാത്തതിനാൽ അനുരാഗികൾ വിഷമിക്കും. ഗാർഹസ്ഥ്യത്തിൽ സ്വൈരം കുറയാം.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ഉത്രം
ചിങ്ങക്കൂറുകാർക്ക് മകരമാസത്തിൽ ഗുണഫലങ്ങൾ വർദ്ധിക്കും. മുടങ്ങിപ്പോയ കാര്യങ്ങൾ ലഘുയത്നത്തിലൂടെ നേടാനായേക്കും. സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ മനസ്സുണ്ടാവും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന മാസമാണ്. കടബാധ്യത ഭാഗികമായി പരിഹരിക്കാൻ കഴിയും. സംരംഭങ്ങൾ തുടങ്ങുവാൻ ലൈസൻസ് കിട്ടും. കന്നിക്കൂറുകാർ സമ്മിശ്ര ഫലങ്ങൾ പ്രതീക്ഷിച്ചാൽ മതി.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
സന്താനങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠ തുടരപ്പെടുന്നതാണ്. ആലോചനകൾ കൂടും. ക്രിയാത്മകത കുറയുകയും ചെയ്യും. പൊതുവേ ഉത്രം നാളുകാർക്ക് ഗാർഹികമായി സ്വൈരം ലോപിക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം വലിയ തോതിൽ ഗുണകരമായേക്കില്ല. ഉന്നതരുമായുള്ള ബന്ധത്തിൽ വിള്ളൽ വരാനിടയുണ്ട്.
Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us