/indian-express-malayalam/media/media_files/2026/01/29/makaram-atham-2026-01-29-11-11-14.jpg)
Image Source: Freepik
അത്തം
ആദിത്യൻ, ചൊവ്വ, ശുക്രൻ, ബുധൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുകയാൽ മനസ്സിൽ ചിന്തകൾ നിറയും. അവ നിർവഹണത്തിലെത്താൻ ക്ലേശിക്കും. കൃത്യനിഷ്ഠ, സമയനിഷ്ഠ ഇവയ്ക്ക് ലോപം വരികയാൽ അധികാരികൾ ശാസിച്ചേക്കും. ഔദ്യോഗികമായി നിലവിലെ സ്ഥിതി തുടരുന്നതാണ്. പഴയ കടബാധ്യതകൾ തീർക്കാൻ ഒത്തിരി ക്ലേശിക്കും.
പുതിയതായും കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മകൻ്റെ പഠനം, ജോലി തുടങ്ങിയവയിൽ ഉത്കണ്ഠ തോന്നും. കലാപരമായി മെച്ചം വരുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാം. വ്യാപാരത്തിൽ വരവും ചെലവും സമമാവും. ശത്രുക്കളെ പിന്തള്ളാൻ രാഹുസ്ഥിതി പ്രയോജനം ചെയ്യും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച അനിവാര്യം.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
ചിത്തിര
സമ്മിശ്രാനുഭവങ്ങളാവും അനുഭവത്തിൽ വരിക. വ്യക്തിബന്ധങ്ങളിൽ ശൈഥില്യം വരാതിരിക്കാൻ ശ്രദ്ധ വേണം. കൂടുതൽ മുതൽമുടക്കരുത്, സ്വന്തം വ്യാപാരത്തിൽ. അന്യദിക്കിൽ ജോലിചെയ്യുന്നവർക്ക് ജന്മനാട്ടിലേക്ക് മാറ്റം കിട്ടാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. നിക്ഷേപങ്ങൾ നടത്താനാവും. അതിൽ കരുതൽ വേണം. ഭൂമി ഇടപാട് വൈകുന്നതിനാണ് സാധ്യത.
നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുമോ എന്ന് ആശങ്കയുണ്ടാവും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് ചെലവേറും. തീർത്ഥാടനത്തിൽ സംതൃപ്തി തോന്നും. വിദ്യാഭ്യാസത്തിൽ ഉയർച്ച വരുന്നതാണ്. പ്രണയികൾ ഭാവിതീരുമാനം കൈക്കൊണ്ടേക്കും. അഭിനയം, സംഗീതം, ചിത്രകല ഇവയിൽ അവസരമുണ്ടാവും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ചോതി
അഞ്ചിലെ ആദിത്യൻ പലതരം ആലോചനകളുണർത്തും. പഴയ കാര്യങ്ങൾ മനസ്സിലുണരുന്നതാണ്. തന്മൂലം പ്രവർത്തിയിൽ അലസരായേക്കാം.
പുതിയവ പഠിക്കാൻ ആഗ്രഹം തോന്നും. എന്നാൽ പിന്നീടാവാം എന്ന് സ്വയം നീട്ടിവെക്കും. സ്ഥിര ജോലിക്കാർക്കൊഴികെ വരുമാനത്തിൽ ചെറിയ കുറവ് വരാനിടയുണ്ട്. സഹായഹസ്തങ്ങൾ പിൻവലിയാം.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
പ്രതീക്ഷിച്ച സ്ഥാനക്കയറ്റം അനർഹർക്ക് ലഭിക്കുന്നതിൽ ദേഷ്യവും വിരോധവും അനുഭവപ്പെടും. സഹിഷ്ണുത ശീലിക്കേണ്ടതുണ്ട്. ഭൂമിയിൽ നിന്നും വരുമാനം കുറയുന്നതാണ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ വിട്ടുനിന്നേക്കും. എന്നാലും ജീവിതത്തെ ജീവിതവ്യമാക്കുന്ന നല്ല അനുഭവങ്ങൾ വന്നുചേരാതിരിക്കില്ല. പരാജയങ്ങൾക്ക് പിന്നാലെ വിജയവും സാധ്യതയാണ്.
Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us