scorecardresearch

അശ്വതിക്കാർക്ക് ആത്മവിശ്വാസം ഉയരും, ഭരണിക്കാർക്ക് തൊഴിലിടത്തിൽ സമാധാനം, കാർത്തികക്കാർക്ക് ചെറിയ തടസങ്ങൾ

Malayalam Month Makaram Horoscope: മകര മാസം അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope: മകര മാസം അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Makaram Ashwathy

Image Source: Freepik

അശ്വതി

ആദിത്യബുധന്മാർ പത്താം ഭാവത്തിൽ വരുന്നതിനാലും രാശിനാഥനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരികയാലും കർമ്മരംഗത്തെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് ഒട്ടൊക്കെ പരിഹാരമാവും. തൊഴിലന്വേഷകർക്ക് കഴിവിനിണങ്ങിയ പുതിയ അവസരങ്ങൾ സംജാതമാകുന്നതാണ്. ആത്മവിശ്വാസം ഉയരും. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയില്ല. ഒരു പോരാളിയുടെ സമരവീര്യം കൈക്കൊള്ളുന്നതാണ്. 

Advertisment

വ്യാപാരികൾക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞ് ചടുലമായ മാറ്റങ്ങൾ കൊണ്ടുവരുവാനാവും. ഗൃഹത്തിൽ സമാധാനം വന്നുചേരും. സഹോദരർക്കിടയിലെ അസ്വാരസ്യങ്ങൾ നിദ്രാണമാവും. ദാമ്പത്യത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിക്കും.  പ്രണയഭാവം തളിരിടുന്നതിന് സാഹചര്യം അനുകൂലമാണ്.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

ഭരണി

നക്ഷത്രനാഥനായ ശുക്രന് മൗഢ്യം തുടരുന്നുണ്ട്. ഏഴരശ്ശനിക്കാലമാണ്. എങ്കിലും സൂര്യനും ബുധനും രാഹുവും ചൊവ്വയും മറ്റും അനുകൂലരാവുകയാൽ തടസ്സങ്ങളെ തുരത്തി മുന്നോട്ടു  പോകുവാനാവും. വ്യാഴം മൂന്നാം ഭാവത്തിൽ വക്രഗതിയിൽ തുടരുകയാൽ സഹായഹസ്തങ്ങൾ പിൻവലിയാനിടയുണ്ട്. എങ്കിലും ന്യായമായ ആവശ്യങ്ങൾ  നടന്നുകിട്ടും. 

തൊഴിലിടത്തിൽ സമാധാനം നിറയുന്നതാണ്. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൻ്റെ/ അധികാരികളുടെ പിന്തുണ നേടും. അവഗണനകൾ പരിഗണനകളായി മാറുന്നതാണ്. പ്രധാനപ്പെട്ട ദീർഘയാത്രകൾ ഉണ്ടാവും. വിദേശത്തേക്ക് പോകാനോ ജന്മനാട്ടിലേക്ക് വരാനോ സാധ്യതയുണ്ട്. കുടുംബപരമായി കുറച്ചുകൂടി ശ്രദ്ധയും കരുതലും വേണ്ട കാലമാണെന്നത് മറക്കരുത്.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

കാർത്തിക

ഗ്രഹങ്ങളിൽ ചിലത് അനുകൂലമായും ചിലത് പ്രതികൂലമായും സഞ്ചരിക്കുകയാൽ നേട്ടങ്ങളോടൊപ്പം ചെറിയ തടസ്സങ്ങളും തിരിച്ചടികളും കൂടി അനുഭവത്തിൽ വരുന്നതാണ്. മേടക്കൂറുകാർക്ക് ഗുണാനുപാതം കൂടി നിൽക്കും. ഇടവക്കൂറുകാർക്ക് സമ്മർദ്ദങ്ങൾ കടന്നുവരാം. ആദർശം പ്രസംഗിക്കും. പക്ഷേ അതിന് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്നതിനാൽ പരിഹാസ്യരാവും. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

വരുമാന മാർഗങ്ങൾ മുഴുവനായും പുഷ്ടിപ്പെടുകയില്ല. തൊഴിൽ രംഗത്ത് ഒത്താശ വേണ്ടത്ര കിട്ടുകയില്ല. വലിയ പണം മുടക്കിച്ചെയ്യുന്ന കാര്യങ്ങളിൽ പുനരാലോചന നല്ലതാണ്. പ്രണയ ഭാവം പുഷ്കലമാവും. എതിർപ്പുകളെ തൃണവൽഗണിക്കും. കുടുംബാന്തരീക്ഷം ഇടയ്ക്കിടെ അശാന്തമാവും. വാഹനം ഉപയോഗിക്കുന്നവർ കരുതലെടുക്കണം. ആരോഗ്യപരിശോധനകൾ മുടക്കരുത്.

Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: