/indian-express-malayalam/media/media_files/2026/01/01/sun-flower-2026-01-01-09-52-05.jpg)
Image Source: Freepik
വിശാഖം
സ്വയം തിരുത്താൻ സന്നദ്ധതയുണ്ടാവും. പരിസരങ്ങളിലെ മാറ്റങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നതാണ്. ഉന്നമനത്തിന് ആഗ്രഹമുണ്ടാവും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം കൂടുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. കൈവായ്പകൾ തിരികെ കൊടുക്കുന്നതിലെ വീഴ്ച കലഹമുണ്ടാക്കും.
വിദ്യാർത്ഥികളെ തെല്ല് ആലസ്യം പിടികൂടുന്നതാണ്. വിട്ടുവീഴ്ചകൾ ദാമ്പത്യത്തെ മനോഹരമാക്കുന്നതാണ്. ഗൃഹനിർമ്മാണചർച്ച ഗൃഹത്തിൽ സജീവമാകും. എന്നാൽ പാരമ്പര്യവസ്തു വിൽക്കുന്ന വിഷയത്തിൽ തർക്കം വരാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടായേക്കാം. വിദേശത്ത് ഉപരിപഠനത്തിന് തയ്യാറെടുപ്പ് നടത്തുന്നതാണ്. വയോധികരുടെ സംരക്ഷണത്തിൽ ജാഗ്രത വേണം.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അനിഴം
ആദിത്യനും ചൊവ്വയും രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വാക്കിലെ അധികാരവും പാരുഷ്യവും എതിരാളികളെ സൃഷ്ടിക്കുന്നതാണ്. ധനാഗമത്തിൽ വിളംബമോ വിഘ്നമോ വരാം. തൊഴിലിടത്തിൽ യോജിച്ചെടുത്ത തീരുമാനങ്ങൾ ഭഞ്ജിക്കപ്പെടുന്നത് ഖേദിപ്പിക്കാം. അഷ്ടമവ്യാഴം പലകാര്യങ്ങളിലും സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിക്കുന്നതാണ്. സാമ്പത്തിക തട്ടിപ്പുകളിൽ കരുതൽ വേണ്ടതുണ്ട്.
നാലിലെ രാഹുസ്ഥിതിയാൽ സുഹൃദ്ബന്ധം ദുർബലപ്പെടും. ഭൂമിയിൽ നിന്നുമുള്ള ആദായം കുറയുവാനിടയുണ്ട്. പഞ്ചമ ഭാവത്തിലെ ശനി അനാവശ്യമായ ആധികൾക്ക് കാരണമാകും. സമയബന്ധിതമായി പലതും ചെയ്തുതീർക്കാൻ കഴിഞ്ഞേക്കില്ല. ഭോഗസുഖം, ചെറിയ നേട്ടങ്ങൾ, കമ്മീഷനിലൂടെ ലാഭം എന്നിവ പ്രതീക്ഷിക്കാം.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തൃക്കേട്ട
സ്വതസ്സിദ്ധമായ കഴിവുകൾ മുഴുവനായും പ്രയോജനപ്പെടുത്താൻ സാധിച്ചേക്കില്ല. മേലധികാരികളുമായി രമ്യബന്ധം ഉണ്ടാവില്ല. ഉയർന്ന പദവികളിൽ അനർഹരെ നിയമിക്കുന്നത് മനസ്സിനെ തളർത്തുന്നതാണ്. സ്വന്തം സ്ഥാപനം നടത്തുന്നവർക്ക് ചെറിയ നേട്ടങ്ങൾ ഉണ്ടാവും. ലോൺ ലഭിച്ചേക്കും. സഹോദരരുടെ സഹായം ലഭിക്കാം. കക്ഷിരാഷ്ട്രീയത്തോട് കയ്പൻ അനുഭവങ്ങളാൽ വിരക്തിതോന്നാം.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പ്രലോഭനങ്ങളെ നിരാകരിക്കേണ്ടതുണ്ട്. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറേണ്ടത് അനിവാര്യമാണ്. നാട്ടിലെ സൽക്കർമ്മങ്ങൾക്ക് മുൻനിരയിലുണ്ടാവും. ക്ഷോഭം, പരുക്കൻ വാക്കുകൾ പറയുക എന്നിവ ഒഴിവാക്കേണ്ടതുണ്ട്. പ്രണയ ബന്ധം ഊഷ്മളമാവും. ഭാവിയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളിൽ മുഴുകുന്നതാണ്.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us