/indian-express-malayalam/media/media_files/2026/01/05/dhanu-thiruvonam-2026-01-05-09-35-45.jpg)
Image Source: Freepik
തിരുവോണം
പന്ത്രണ്ടാം ഭാവത്തിൽ ആദിത്യനും ചൊവ്വയും രണ്ടിൽ രാഹുവും സഞ്ചരിക്കുകയാൽ മാനസിക സംഘർഷം ഉയരുന്നതാണ്. സജ്ജനങ്ങളുമായി കൂട്ടുകൂടാനാവില്ല. ദുർബോധനങ്ങൾ കേൾക്കും. പ്രവർത്തന സ്വാതന്ത്ര്യം കുറയും. നിരർത്ഥകമായ ചിന്തകൾ കൂടുന്നതാണ്. സാമ്പത്തിക അച്ചടക്കമുണ്ടാവില്ല. ദുർവ്യയം അനുഭവപ്പെടും.
വ്യാപാരികൾക്കും വ്യവസായികൾക്കും മുന്നേറാൻ തടസ്സങ്ങൾ വരുന്നതാണ്. സുഖാനുഭവങ്ങൾ വിരളമാവും. ഉദ്യോഗസ്ഥർ ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കാൻ ബാധ്യസ്ഥരായേക്കും. ചെറുകിട സംരംഭങ്ങൾ വിജയിക്കാം. സഹോദരാനുകൂല്യം സന്തോഷമേകും. ഉത്സവങ്ങളിൽ പങ്കെടുക്കാനും തീർത്ഥയാത്രകൾക്കും സാഹചര്യം വന്നെത്തുന്നതാണ്.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
അവിട്ടം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യാവസ്ഥ തുടരുന്നതിനാൽ പുതിയ കാര്യങ്ങൾ തുടങ്ങാനുള്ള ആത്മവിശ്വാസം കുറയും. വിശേഷിച്ചും മകരക്കൂറുകാർക്ക്. പന്ത്രണ്ടിലെയും രണ്ടാം ഭാവത്തിലെയും പാപഗ്രഹ സാന്നിദ്ധ്യം തടസ്സങ്ങൾ, ദുസ്സാഹസം, അധികാരികളുടെ അപ്രീതി ഇവ സൃഷ്ടിക്കാം. അല്പലാഭം കൊണ്ട് സന്തോഷിക്കേണ്ടി വരുന്നതാണ്.
എന്നാൽ കുംഭക്കൂറുകാർക്ക് പതിനൊന്നിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നതിൻ്റെ ആനുകൂല്യം സിദ്ധിക്കുന്നതാണ്. രാഷ്ട്രീയാധികാരം നേടിയെടുക്കും. വെല്ലുവിളികളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ കഴിയുന്നതാണ്. സ്വന്തം സ്ഥാപനത്തിന് പുതിയശാഖ തുറക്കാനായേക്കും. ഗാർഹികമായി സംതൃപ്തിയുണ്ടാവുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
ചതയം
ജന്മനക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നു. രണ്ടാം നക്ഷത്രത്തിൽ ശനിയുമുണ്ട്. ആലസ്യം പിടികൂടുന്നതാണ്. ആത്മവിശ്വാസത്തിന് ഭംഗം വരാം. കൂട്ടുകെട്ടുകളിൽ ജാഗ്രത വേണം. വ്യാഴാനുകൂല്യമുള്ളതിനാൽ സാമ്പത്തിക ക്ലേശങ്ങളെ മറികടക്കുന്നതാണ്. ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങും. മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്തും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ആദിത്യനും ചൊവ്വയും പതിനൊന്നിലാകയാൽ ഉദ്യോഗസ്ഥർക്ക് വളർച്ചയുണ്ടാവും. മേലധികാരികൾ കഴിവുകളെ പ്രശംസിക്കുന്നതാണ്. ഭൂമി വിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങും. കമ്മീഷൻ വ്യാപാരം പുരോഗമിക്കും. പ്രണയത്തിൽ സന്തോഷിക്കും. ഗാർഹികാന്തരീക്ഷംമക്കളുടെ ശ്രേയസ്സിനാൽ സമാധാനം നിറഞ്ഞതാവും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us