scorecardresearch

രോഹിണിക്കാർക്ക് വിവാഹാലോചനകൾ ഫലവത്താകും, മകയിരക്കാർക്ക് ദാമ്പത്യത്തിൽ അസ്വാരസ്യം, തിരുവാതിരക്കാർക്ക് സ്വസ്ഥത കുറയാം

Malayalam Month Dhanu Horoscope: ധനു മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Dhanu Horoscope: ധനു മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
dhanu thiruvathira

Image Source: Freepik

രോഹിണി

ആദിത്യനും കുജനും അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നത് അനുകൂലമല്ല. ലക്ഷ്യത്തിലെത്താൻ പരിശ്രമങ്ങൾ ദ്വിഗുണീഭവിപ്പിക്കേണ്ടി വരാം. ആരോപണങ്ങളെ പ്രതിരോധിക്കാൻ ഊർജ്ജവും സമയവും വ്യയം ചെയ്യും. സഹോദരരിൽ നിന്നും പിന്തുണ കുറയുന്നതാണ്. വ്യാഴാനുകൂല്യമുള്ളതിനാൽ പദവികളിൽ തുടരാനും ശോഭിക്കാനുമാവും. പണവരവ് തടസ്സപ്പെടുകയില്ല. 

Advertisment

ഊഹക്കച്ചവടം ആദായമേകും. കലാരംഗത്ത് മേന്മയുണ്ടാവുന്നതാണ്. ഭാവിയിൽ ചേരേണ്ട കോഴ്സുകൾ സംബന്ധിച്ച് വ്യക്തതവരും. ശനി പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ പാരമ്പര്യമഹിമകൾ ആദരിക്കപ്പെടും. അതിജീവനശക്തി വേണ്ടുവോളം തുണയ്ക്കും. വിവാഹാലോചനകൾ ഫലവത്താകും. രോഗികൾക്ക് തുടർചികിൽസ വേണ്ടതുണ്ട്.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മകയിരം

സമ്മിശ്രമായ ഫലങ്ങൾ കടന്നുവരുന്ന മാസമാണ്. വരുമാനമാർഗത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിപണനമേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാനാവും. ഗവേഷകരുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും അംഗീകരിക്കപ്പെടും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. വിദേശ യാത്രകൾക്ക് സാഹചര്യം അനുകൂലമാണ്. ആരോഗ്യകാര്യങ്ങളാർ ജാഗരൂകരാവണം. 

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം കൈവരും. പ്രണയാനുഭവങ്ങൾ ഊഷ്മളമായി തുടരുന്നതാണ്.  സാമ്പത്തിക നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. ഭൂമി വിൽപ്പന തടസ്സപ്പെടാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രതിയോഗികളുടെ എണ്ണം കൂടാൻ സാധ്യത കാണുന്നു. സ്വതസ്സിദ്ധമായ കഴിവുകൾ മങ്ങാം. കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുന്നതാണ്.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

തിരുവാതിര

ജന്മവ്യാഴവും പത്താംഭാവത്തിലെ കണ്ടകശനിയും കൂടി അത്ര സുഖകരമല്ലാത്ത ഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. മേലധികാരികളാൽ സ്വസ്ഥത കുറയാനിടയുണ്ട്. വീട്ടിനടുത്തേക്ക് മാറ്റം ആഗ്രഹിക്കുന്നവർ നിരാശപ്പെടുന്നതാണ്. ഉപജാപങ്ങളെ കരുതേണ്ടതുണ്ട്. മിത്രങ്ങളുമായി പിണങ്ങുന്നതിന് കാരണമുണ്ടാവും. ജാമ്യം നിൽക്കുന്ന കാര്യത്തിൽ തർക്കം വരാം. കരാറുകളിൽ നിന്നും ആദായം വർദ്ധിക്കും. 

ന്യായമായ ആവശ്യങ്ങൾക്ക് ധനം കുറയില്ല. പുതിയ സംരംഭങ്ങളിൽ പങ്കാളികളെ ചേർക്കുന്നതിൽ ജാഗ്രതയുണ്ടാവണം. യാത്രകൾ കൂടുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം. പൊതുക്കാര്യത്തിൽ അണികളെ സംഘടിപ്പിക്കും. സ്വന്തം കഴിവുകൾ മുഴുവൻ പ്രയോജനപ്പെടുത്താൻ കഴിഞ്ഞക്കില്ല.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: