/indian-express-malayalam/media/media_files/2025/12/29/dhanu-month-punartham-2025-12-29-11-26-23.jpg)
Image Source: Freepik
പുണർതം
ലക്ഷ്യപ്രാപ്തിക്കായി തീവ്രപരിശ്രമത്തിലേർപ്പെടും. തൻ്റെ മനസ്സിലുള്ളത് ഒപ്പമുള്ളവരുമായി പങ്കിടാനും അവരുടെ പിന്തുണ നേടാനും കഴിയുന്നതാണ്. ഏഴിൽ ആദിത്യൻ സഞ്ചരിക്കുകയാൽ യാത്രകൾ അനിവാര്യമാവും. സംഘടനാരംഗത്ത് അനിഷേധ്യത തുടരുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ തടസ്സപ്പെടില്ല. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷനും മറ്റും ആവർത്തിത ശ്രമങ്ങളിലൂടെ നേടാനായേക്കും.
മകൻ്റെ ജോലിക്കാര്യത്തിൽ ആശാവഹമായ സൂചനകൾ ലഭിക്കുന്നതാണ്. വസ്തുവിൽപ്പനയിൽ ചിലപ്പോൾ അവിചാരിതമായ വിഘ്നങ്ങളോ കാലതാമസമോ വന്നേക്കാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
പൂയം
അനുകൂല ഫലങ്ങളുടെ കാലം ആരംഭിച്ചിരിക്കുന്നവെന്ന് കരുതാം. ആദിത്യൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ തൊഴിൽ മേഖലയിലെ ഉദാസീനത മാറുന്നതാണ്. പുതിയ സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കിട്ടുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ച/ വേതന വർദ്ധനവ് ഇവ സാധ്യതകളാണ്. ബിസിനസ്സുകാർക്ക് വരുമാന സ്രോതസ്സുകൾക്ക് ആക്കം കൂടുവാനിടയുണ്ട്.
തൊഴിലന്വേഷകരുടെ നിരാശ അവസാനിക്കും. തീർത്ഥാടന യോഗമുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. ഭൂമി വ്യവഹാരത്തിൽ അനുകൂല വിധിയുണ്ടാവും. ദാമ്പത്യപ്പിണക്കങ്ങൾ കുറയാം. പ്രണയബന്ധത്തിൽ ദാർഢ്യമേർപ്പെടും. അഷ്ടമത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ എല്ലാക്കാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ആയില്യം
ഉപചയ സ്ഥാനത്ത് പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നതാണ്. കർമ്മമേഖല ഉത്സാഹഭരിതമാവും. അദ്ധ്വാനം തിരിച്ചറിയപ്പെടും. സ്വാശ്രയ സ്ഥാപനത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ ഫലം കണ്ടുതുടങ്ങും. സാമ്പത്തിക ലാഭത്തിന് വഴിതുറക്കപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് പാഠ്യേതര മേഖലകളിലും പ്രതിഭ തെളിയിക്കാൻ അവസരം സംജാതമാകുന്നതാണ്.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അഷ്ടമ രാഹുവും പന്ത്രണ്ടിലെ വ്യാഴവും ഒമ്പതിലെ ശനിയും അലച്ചിലിന് വഴിവെക്കാം. ദൗർഭാഗ്യങ്ങൾ ഉണ്ടായെന്നു വരാം. ഗാർഹികരംഗം തെല്ല് കലുഷിതമായേക്കും. വാഗ്ദാനലംഘനങ്ങൾ പരിഹാസത്തിന് കാരണമാകുന്നതാണ്. നല്ലകാര്യങ്ങൾക്ക് ചെലവുണ്ടാവും. ആരോഗ്യകാര്യത്തിൽ ജാഗ്രത അനിവാര്യം.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us