scorecardresearch

പൂരൂരുട്ടാതിക്കാർക്ക് ധനക്ലേശം വരാം, ഉത്രട്ടാതിക്കാർക്ക് തൊഴിലിൽ വിജയം, രേവതിക്കാർക്ക് ദാമ്പത്യം കലുഷിതമാകും

Malayalam Month Dhanu Horoscope: ധനു മാസം പൂരൂരുട്ടാതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Dhanu Horoscope: ധനു മാസം പൂരൂരുട്ടാതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Dhanu revathy

Image Source: Freepik

പൂരൂരുട്ടാതി

ശനി ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ മനക്ലേശം, അകാരണഭയം ഇവ അനുഭവപ്പെടും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്. ആദിത്യനും ചൊവ്വയും അനുകൂല ഭാവത്തിലാകയാൽ രാഷ്ട്രീയ നേട്ടങ്ങൾ കൈവരുന്നതാണ്. കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളുവാൻ കഴിയും. തുടങ്ങിയ സംരംഭവുമായി മുന്നോട്ടുപോകും. 

Advertisment

സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാം. വീടുപണി തുടരുമെങ്കിലും ഇടയ്ക്കിടെ ധനക്ലേശം വരാം. സ്ത്രീസൗഹൃദം പുഷ്ടിപ്പെടും. വിദേശയാത്രകൾക്ക് അനുമതിയാവും. സാമ്പത്തിക ഇടപാടുകളുടെ കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. സത്കർമ്മങ്ങൾക്ക് ചെലവു ചെയ്യും. ശസ്ത്രക്രിയ മൂലം രോഗം ഭേദപ്പെടുന്നതാണ്.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

ഉത്രട്ടാതി

മനശ്ചാഞ്ചല്യത്താൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നതാണ്. ആദർശത്തിൽ വിശ്വസിക്കുകയാൽ പ്രായോഗികതയുടെ ഗൂഢതന്ത്രങ്ങളെ വെറുക്കും. എങ്കിലും തൊഴിൽ മേഖലയിൽ വിജയിക്കാനാവും. ഒപ്പമുള്ളവരുടെ പിന്തുണ ലഭിക്കും.  വ്യവഹാരങ്ങളിൽ നിന്നും പിൻതിരിയുന്നതാണ്. പുതുതലമുറയുടെ നിർബന്ധത്താൽ നവീന ഉല്പന്നങ്ങൾ വാങ്ങിനൽകും. 

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

ശത്രുതാ മനോഭാവമുള്ളവരോട് നിലപാടുകൾ വിശദീകരിക്കാൻ ശ്രമിക്കുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങൾ കൂടും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ ഉചിതസമയമല്ല. പിതൃസ്വത്തുക്കളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. സാംക്രമിക രോഗങ്ങൾ ബാധിക്കാതിരിക്കാൻ ശ്രദ്ധയുണ്ടാവണം.

രേവതി

വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും പിന്മാറും. സ്വാശ്രയ സ്ഥാപനത്തിൻ്റെ നടത്തിപ്പിൽ പലതരം ക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതാണ്. പുതിയ പാർട്ണർമാരെ കണ്ടെത്താനുള്ള ശ്രമം വിജയിക്കണമെന്നില്ല.  ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. പുതുതലമുറയുടെ രീതികളോട് പൊരുത്തപ്പെടാൻ ക്ലേശിച്ചേക്കും. വിട്ടുവീഴ്ചകൾക്ക് മുതിരാത്തത് ദാമ്പത്യത്തെ കലുഷിതമാക്കും. 

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അനാവശ്യമായ ആധിയും ഭാവിയെക്കുറിച്ചുള്ള  ഉത്കണ്ഠയും ഒഴിവാക്കുക തന്നെ വേണം. പുതുവാഹനം വാങ്ങുന്നതിൽ തീരുമാനമുണ്ടാകും. ആദ്ധ്യാത്മിക കാര്യങ്ങളിൽ ഉത്സുകതയേറും. കൂടുതൽ കാര്യങ്ങൾ പഠിച്ചറിയാൻ ശ്രമം തുടരുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക കരണീയം. മൗനത്തിൻ്റെ വിലയറിയും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: