/indian-express-malayalam/media/media_files/2026/01/03/thulam-moolam-2026-01-03-09-33-05.jpg)
Image Source: Freepik
മൂലം
ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുകയാൽ ദേഹക്ലേശവും മനക്ലേശവുമണ്ടാവുന്നതാണ്. ആകസ്മികയാത്രകൾ ഉണ്ടാവും. വിഷമം പിടിച്ച ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ബിസനസ്സുകാർക്ക് ഉപഭോക്താക്കളുടെ അപ്രീതി നേരിടേണ്ടിവരുന്നതായിരിക്കും. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുമായി ഇണങ്ങിപ്പോവുക വിഷമകരമാവും.
ഗാർഹികാവശ്യങ്ങൾക്ക് ചെലവധികരിക്കും. തന്മൂലം കുടുംബത്തിൽ കലഹങ്ങൾ വരാം. പൊതുരംഗത്തുള്ളവർക്ക് സാമൂഹികമായി പിന്തുണ ഉയരുന്ന കാലമാണ്. പ്രണയാനുഭവങ്ങൾ മനസ്സിനെ തരളമാക്കാം. ഭാവികാര്യങ്ങളിൽ വ്യക്തത വരുന്നതാണ്. ഫലപ്രദമായ സാമ്പത്തിക നിക്ഷേപങ്ങൾ നടത്താനാവും.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
പൂരാടം
ധനുരാശിയിലൂടെ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നു. അതിനാൽ ആയാസം, വിഭവനാശം, അമിതാദ്ധ്വാനം ഇവയുണ്ടാവും. ലഘുകാര്യങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പ്രയത്നം ആവശ്യമായി വന്നേക്കും. ശുക്രൻ ജന്മരാശിയിലൂടെ കടന്നുപോവുന്ന കാലമാകയാൽ സുഖഭോഗങ്ങൾ, രുചിഭക്ഷണയോഗം, പ്രണയാനുഭവങ്ങൾ ഇവയും പ്രതീക്ഷിക്കാം.
കണ്ടകശനിക്കാലത്തിൻ്റെ പ്രശ്നങ്ങൾ ഇടക്കിടെ കടന്നുവന്ന് മനസ്സിൻ്റെ സ്വൈരം നഷ്ടപ്പെടുത്താം. ഏഴിലെ വ്യാഴം യാത്രകൾ മൂലം നേട്ടം, കൂട്ടുകച്ചവടത്താൽ അഭ്യുദയം, ദാമ്പത്യസൗഖ്യം എന്നിവയെ സൂചിപ്പിക്കുന്നു. മൂന്നിലെ രാഹു ബലവാനാകയാൽ ശക്തമായ പിന്തുണകൾ പ്രതിസന്ധികളിൽ തുണയായെത്തുന്നതായിരിക്കും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
ഉത്രാടം
ധനു - മകരം കൂറുകളിലായി വരുന്ന നക്ഷത്രമാണ് ഉത്രാടം. ആദിത്യനും ചൊവ്വയും പ്രതികൂല ഭാവത്തിലാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. ഉന്നതാധികാരികളുടെ അപ്രീതി നേടാം. ചെറിയ നേട്ടങ്ങൾക്കായി ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. രാഷ്ട്രീയ ഇച്ഛകൾക്ക് മങ്ങലുണ്ടാവും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ശുക്രനും ബുധനും പഠനത്തിൽ ശ്രദ്ധ, കലകൾ കൊണ്ട് നേട്ടം, ബിസിനസ്സിൽ ലാഭം, പ്രണയ പുഷ്ടി എന്നിവ സൃഷ്ടിക്കാം. സാഹസകർമ്മങ്ങൾക്ക് മുതിരരുത്. ഗൃഹത്തിൽ സമാധാനവും സമാധാനക്കേടുമുണ്ടാവുന്നതാണ്. കരാർ പണികൾ ഗുണമുണ്ടാക്കും. വിദേശ യാത്രകൾക്ക് ശ്രമിക്കുന്നവർക്ക് അവസരം കൈവരും. ഗൃഹനിർമ്മാണം മെല്ലെയാവും. പുതിയ കടം വാങ്ങി കടബാധ്യത പെരുക്കാൻ ഇടവരുത്തരുത്.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us